കരിപ്പൂരില്‍നിന്നുള്ള ഹജ്ജ് യാത്രാ ടിക്കറ്റ് നിരക്കില്‍ ഇളവ്; 40,000 രൂപ കുറയ്ക്കുമെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: കരിപ്പൂരില്‍നിന്ന് ഹജ്ജിന് പോകുന്ന യാത്രക്കാരുടെ വിമാന ടിക്കറ്റ് നിരക്കില്‍ ഇളവ് നല്‍കുമെന്ന് ഉറപ്പുനല്‍കി കേന്ദ്ര ന്യൂനപക്ഷ, ഹജ്ജ് കാര്യ വകുപ്പ് മന്ത്രി സ്മൃതി ഇറാനി. കരിപ്പൂരില്‍നിന്ന് ഹജ്ജിന് പോകുന്ന യാത്രക്കാരോടുള്ള വിവേചനം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീര്‍, ഡോ. അബ്ദുസ്സമദ് സമദാനി, പി.വി. അബ്ദുല്‍ വഹാബ് എന്നിവരാണ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. കരിപ്പൂരില്‍ നിന്നുള്ള ടിക്കറ്റ് നിരക്കില്‍ 40,000 രൂപ കുറയ്ക്കാമെന്ന് മന്ത്രി അറിയിച്ചതായും എം.പിമാര്‍ വ്യക്തമാക്കി.
കേരളത്തിലെയും രാജ്യത്തെ മറ്റു ഭാഗങ്ങളിലെയും എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്ന് വ്യത്യസ്തമായി കരിപ്പൂരില്‍നിന്നുള്ള ഹജ്ജ് യാത്രക്കാരോട് അധികൃതരുടെ ഭാഗത്തുനിന്ന് കടുത്ത വിവേചനമാണ് ഉണ്ടായതെന്നും എം.പിമാര്‍ മന്ത്രിക്ക് നല്കിയ നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
വിമാന ടിക്കറ്റ് നിരക്കില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് എസ്.വൈ.എസും നിവേദനം നല്‍കിയിരുന്നു.
കരിപ്പൂരില്‍നിന്നുള്ള ഹജ്ജ് യാത്രാ ടിക്കറ്റ് നിരക്കില്‍ ഇളവ്; 40,000 രൂപ കുറയ്ക്കുമെന്ന് കേന്ദ്രം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."