ദിവസം മുഴുവന്‍ ഊര്‍ജ്ജസ്വലതയോടെ നില്‍ക്കണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
ദിവസം തുടങ്ങി കുറച്ച് നേരം കഴിയുമ്പോള്‍ തന്നെ ആകെ അവശരാവുകയും, ചെയ്യുന്ന പ്രവര്‍ത്തികളോട് വലിയ രീതിയില്‍ മടുപ്പുണ്ടാകുകയും ചെയ്യുന്ന അവസ്ഥ നമുക്ക് പലപ്പോഴും നേരിടേണ്ടി വന്നിട്ടുണ്ടാകാം. അല്ലെങ്കില്‍ അത്തരം അവസ്ഥയിലൂടെ കടന്നു പോകുന്നവരെ പലപ്പോഴും നമുക്ക് കാണേണ്ടതായി വന്നേക്കാം. എന്നാല്‍ ദിവസം മുഴുവന്‍ ഊര്‍ജ്ജസ്വലതയോടെയിരിക്കുന്നതിനും, ഉന്മേഷത്തോടെ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നതിനും ചില ശീലങ്ങള്‍ പതിവാക്കിയാല്‍ മതി,
ഉറക്കം കൃത്യമായി ക്രമീകരിക്കുക എന്നതാണ് ദിവസത്തില്‍ മുഴുവന്‍ ഉന്മേഷം നിലനിര്‍ത്താന്‍ വേണ്ട പ്രധാന കാര്യം. ഉറങ്ങാനും ഉറക്കമെണീക്കുന്നതിനും ദിവസവും കൃത്യമായ ഒരു സമയക്രമം പാലിക്കുക എന്നത് ഉറപ്പ് വരുത്തേണ്ടതാണ്. അത് പോലെ തന്നെ ഉറക്കമെണീറ്റതിന് ശേഷം വെറും വയറ്റില്‍ ഇളം ചൂട് വെള്ളം കുടിച്ച് കൊണ്ട് ദിവസം ആരംഭിക്കണം. ഇതിന് പകരം ചായയോ കാപ്പിയോ കുടിക്കുന്നത് ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിന് ഇടയാക്കുന്നതാണ്.
അതുപോലെ തന്നെ കഴിവതും രാവിലെ തണുത്തവെള്ളത്തില്‍ കുളിക്കാന്‍ ശ്രമിക്കണം. തണുത്തവെള്ളത്തിലെ കുളി രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിനാല്‍ ഇത് നമുക്ക് കൂടുതല്‍ എനര്‍ജി ലഭിക്കുന്നതിന് കാരണമാകുന്നു.രാവിലെ തന്നെ വ്യായാമം ചെയ്യാന്‍ സാധിക്കുമെങ്കില്‍ അത് നിര്‍ബന്ധമായും ചെയ്യേണ്ടതാണ്. സമയത്തിനും സൗകര്യത്തിനും അനുസരിച്ച് ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുകയോ, അല്ലെങ്കില്‍ ജോഗിങ് സ്‌ട്രെച്ചിങ് എന്നിവ ശീലമാക്കുകയോ ചെയ്യാം.ഇതിന് പുറമെ ഇഷ്ടപ്പെട്ട പാട്ട് കേള്‍ക്കുക, ചിത്രം വരയ്ക്കുക എന്നിവയും ദിവസം മുഴുവന്‍ ഊര്‍ജ്ജസ്വലത നിലനിര്‍ത്താന്‍ സഹായിക്കും.
Content Highlights:How to feel more energetic in whole day
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."