HOME
DETAILS

കേരളത്തിൽ സി.പി.എം-ബി.ജെ.പി കൂട്ടുകച്ചവടം

  
backup
February 09 2024 | 00:02 AM

cpm-bjp-collusion-in-kerala

വി.ഡി.സതീശൻ

തീവ്ര വലതുപക്ഷമായി മാറിയിരിക്കുകയാണ് കേരളത്തിലെ സി.പി.എം. അവര്‍ നേതൃത്വം നല്‍കുന്ന ഭരണകൂടമാകട്ടെ ഫാസിസത്തിന്റെയും ഏകാധിപത്യത്തിന്റേതുമാണ്. ബംഗാളില്‍ സി.പി.എം ഭരണത്തിന്റെ അവസാന കാലത്ത് വിഖ്യാത എഴുത്തുകാരി മഹാശ്വേതാ ദേവി, സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും ജാനാധിപത്യ വിരുദ്ധവും മനുഷ്യത്വരഹിതവുമായ നിലപാടുകള്‍ക്കെതിരേ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. ചരിത്രത്തിന്റെ തനിയാവര്‍ത്തനമാണ് ഇപ്പോള്‍ കേരളത്തിലും സംഭവിക്കുന്നത്.

കേരള സമൂഹത്തിന്റെ മനസ്സാക്ഷിയായ എം.ടി വാസുദേവന്‍ നായര്‍, പിണറായി വിജയനും സര്‍ക്കാരിനും എതിരേ ഉയര്‍ത്തിയ വിമര്‍ശനത്തിന് പിന്നാലെ ഫാസിസ്റ്റ് ഭരണകൂടത്തിന് എതിരായ സമരാഗ്നി രൂപപ്പെടുകയാണ്. കാലത്തിന്റെ ചുവരെഴുത്തും കാലം ആവശ്യപ്പെടുന്ന കാര്യങ്ങളുമാണ് അദ്ദേഹം പറഞ്ഞത്. എം.ടിക്ക് പിന്നലെ ടി. പത്മനാഭനും എം. മുകുന്ദനും സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ചിട്ടുണ്ട്. കുറേക്കാലമായി കണ്ടുകൊണ്ടിരിക്കുന്ന കാഴ്ചകളില്‍ പ്രതികരിക്കാന്‍ മറന്നുപോയ സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കുകൂടിയുള്ള വഴിവിളക്കാണ് എം.ടി കത്തിച്ചുവച്ചത്.


മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയായ എക്‌സാലോജിക്കിനെതിരേ അന്വേഷണം പ്രഖ്യാപിച്ചതോടെ പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങളെല്ലാം ശരിയെന്ന് തെളിഞ്ഞു. ഇത് എല്ലാവരും ചേര്‍ന്നുള്ള കൂട്ടുകച്ചവടമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് നടന്ന കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം പോലെ ഇതും അവസാനിക്കുമോയെന്ന് സംശയിക്കുന്നു.

ബി.ജെ.പിക്ക് തൃശൂര്‍ സീറ്റ് ജയിക്കാനുള്ള സെറ്റില്‍മെന്റിന്റെ ഭാഗമായി കരുവന്നൂരിലെ ഇ.ഡി അന്വേഷണം ഇഴയുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിനുമുന്‍പും കേന്ദ്ര ഏജന്‍സികള്‍ അന്വഷണത്തിന് വന്നിരുന്നു. അവസാനം അത് സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള അവിഹിത രാഷ്ട്രീയ ബന്ധത്തിലാണ് അവസാനിച്ചത്. അതേ രീതില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനുമുന്‍പ് വീണ്ടും അത്തരമൊരു സാഹചര്യം ഉണ്ടാകുമോയെന്നാണ് യു.ഡി.എഫ് സംശയിക്കുന്നത്.


സമൂഹത്തില്‍ ഭിന്നിപ്പ് ഉണ്ടാക്കുകയെന്ന ബി.ജെ.പിയുടെ അതേരീതിയാണ് സി.പി.എമ്മും കേരളത്തില്‍ നടപ്പാക്കുന്നത്. ഏകസിവില്‍ കോഡ്, ഫലസ്തീന്‍, അയോധ്യ വിഷയങ്ങളില്‍ സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കി അതില്‍ നിന്ന് ലാഭം നേടാനാണ് സി.പി.എം ശ്രമിച്ചത്. കോണ്‍ഗ്രസ് മലപ്പുറത്ത് ഫലസ്തീന്‍ ഐക്യറാലി നടത്തി ഒരാഴ്ച കഴിഞ്ഞാണ് സി.പി.എം റാലി നടത്തിയത്. എന്നിട്ടാണ് കോണ്‍ഗ്രസ് റാലി വൈകിയെന്ന് മുഖ്യമന്ത്രി നവകേരള സദസില്‍ പ്രസംഗിച്ചത്.
അയോധ്യയില്‍ നടക്കുന്നത് രാഷ്ട്രീയ പരിപാടിയാണ്.

തെരഞ്ഞെടുപ്പിന് മുന്‍പ് മതത്തെ രാഷ്ട്രീയവത്കരിക്കാനും ആരാധനാലയങ്ങളെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ കേന്ദ്രമാക്കി മാറ്റാനുമാണ് ബി.ജെ.പി ശ്രമിക്കുന്നത്. മതത്തെ രാഷ്ട്രീയവത്കരിക്കുന്നത് അംഗീകരിക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ല. രാമന്‍ ബി.ജെ.പിക്കൊപ്പമല്ല. ‘ഹേ റാം…’ എന്ന ചുണ്ടനക്കത്തോടെ ഗാന്ധിജി മരിച്ചുവീണ ബിര്‍ളാ മന്ദിരത്തിന്റെ ഇടനാഴിയിലാണ് രാമന്‍ നില്‍ക്കുന്നത്. ഞങ്ങളുടെ രാമന്‍ അവിടെയാണ്. രാമനോടോ അയോധ്യയോടോ അല്ല പ്രശ്നം. ക്ഷേത്രത്തെയും മതത്തെയും രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുന്ന സംഘ്പരിവാര്‍ ശ്രമത്തോടാണ് ഞങ്ങളുടെ വിയോജിപ്പ്.

അയോധ്യയെ രാഷ്ട്രീയവത്കരിക്കുന്നതിനെക്കുറിച്ച് ഹിന്ദുസമൂഹത്തിനും ബോധ്യം വന്നിട്ടുണ്ട്. ക്ഷേത്രത്തില്‍ ഏത് വിശ്വാസികള്‍ക്കും പോകാം. പക്ഷേ ചടങ്ങ് രാഷ്ട്രീയവത്കരിക്കുന്നു എന്നതാണ് പ്രശ്നം.
ബി.ജെ.പിയുടെ വര്‍ഗീയ ഫാസിസ്റ്റ് രാഷ്ട്രീയത്തിന് കേരളത്തില്‍ ഒരു പ്രസക്തിയുമില്ല. ബി.ജെ.പിക്ക് കേരളത്തില്‍ ഒരു സീറ്റുപോലും നേടാനാകില്ല. ഇന്ത്യയില്‍ ക്രൈസ്തവര്‍ അക്രമിക്കപ്പെട്ട വര്‍ഷങ്ങളാണ് കടന്നുപോയത്. എഴുനൂറോളം ആക്രമണങ്ങളാണ് 2023ല്‍ ക്രൈസ്തവര്‍ക്കെതിരേ ഉണ്ടായത്. ഈ നിലപാടുകളെല്ലാം മറച്ചുവച്ചാണ് സംഘ്പരിവാറുകാര്‍ കേരളത്തിലെ ക്രൈസ്തവരുടെ വീട്ടില്‍ കേക്കുമായി പോകുന്നത്.

ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളായ സംഘ്പരിവാറുകാരെ തിരിച്ചറിയാനുള്ള ബോധ്യം കേരളത്തിലെ ക്രൈസ്തവ വിശ്വാസികള്‍ക്കും മതമേലധ്യക്ഷന്‍മാര്‍ക്കുമുണ്ട്.
മോദി-_പിണറായി ജനവിരുദ്ധ സര്‍ക്കാരുകളെ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടാന്‍ കെ.പി.സി.സി ‘സമരാഗ്നി’ സംഘടിപ്പിക്കുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ വര്‍ഗീയതയും വിദ്വേഷ പ്രചാരണങ്ങളും സംസ്ഥാന സര്‍ക്കാരിന്റെ അഴിമതിയും കെടുകാര്യസ്ഥതയും ധൂര്‍ത്തും അധികാര ദുര്‍വിനിയോഗവും ധാര്‍ഷ്ട്യവും പാരമ്യതയില്‍ എത്തിനില്‍ക്കുന്ന ഘട്ടത്തിലാണ് കോണ്‍ഗ്രസ് പ്രക്ഷോഭം ശക്തമാക്കുന്നത്.

കെ.പി.സി.സി അധ്യക്ഷന്റെയും പ്രതിപക്ഷ നേതാവിന്റെയും നേതൃത്വത്തിലാണ് യാത്ര. ‘സര്‍ക്കാരല്ലിത് കൊള്ളക്കാര്‍‘ എന്ന മുദ്രാവാക്യം ഉയര്‍ത്തി 140 നിയോജകമണ്ഡലങ്ങളിലും യു.ഡി.എഫിന്റെ ‘വിചാരണ സദസ്’ പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ‘സമരാഗ്നി’ പ്രക്ഷോഭയാത്ര ആരംഭിക്കുന്നത്. നരേന്ദ്ര മോദിയും പിണറായി വിജയനും കൊടിയുടെ നിറത്തില്‍ മാത്രമേ വ്യത്യസ്തരാകുന്നുള്ളൂ. ജനവിരുദ്ധതയും ഏകാധിപത്യവുമാണ് ഇരുവരുടെയും മുഖമുദ്ര.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊച്ചിയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തിന് നേരെ ബോംബ് ഭീഷണി 

Kerala
  •  a month ago
No Image

കോഴിക്കോട്; ചൂതാട്ട മാഫിയ സംഘത്തിന്‍റെ ഭീഷണിയിൽ ജീവനൊടുക്കി യുവാവ്

Kerala
  •  a month ago
No Image

'ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍' സന്ദര്‍ശകരുടെ എണ്ണം 3 ദശലക്ഷം കടന്നു

uae
  •  a month ago
No Image

ആന എഴുന്നള്ളിപ്പിൽ സുപ്രധാന മാർഗ നിർദേശവുമായി ഹൈക്കോടതി; 'ആനകളെ തുടര്‍ച്ചയായി 3 മണിക്കൂറില്‍ കൂടുതല്‍ എഴുന്നള്ളിക്കരുത്'

Kerala
  •  a month ago
No Image

രാജ്യത്തെ ഇ-വാലറ്റുകള്‍ക്കുള്ള നിയമങ്ങളും ചട്ടങ്ങളും പുറത്തിറക്കി സഊദി ദേശീയ ബാങ്ക്

Saudi-arabia
  •  a month ago
No Image

ഏഷ്യാ കപ്പ് അണ്ടര്‍-19; ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇടം നേടി മലയാളി ലെഗ്‌സ്പിന്നര്‍ മുഹമ്മദ് ഇനാന്‍

Cricket
  •  a month ago
No Image

രോഗിയുമായി ആംബുലൻസിൽ ആശുപത്രിയിലേക്ക് പോകുന്നതിനിടെ അപകടം; ഒരാൾ മരിച്ചു; 4 പേർക്ക് പരിക്ക്

Kerala
  •  a month ago
No Image

തൃശൂരിൽ കേൾവി പരിമിതിയുള്ള വിദ്യാർത്ഥിക്കുനേരെ ലൈംഗികാതിക്രമം; 34കാരൻ പിടിയിൽ

Kerala
  •  a month ago
No Image

ഇകോമേഴ്‌സ് സംവിധാനങ്ങളില്‍ അനുമതിയില്ലാതെ ദേശീയ ചിഹ്നങ്ങള്‍ ഉപയോഗിക്കരുത്; മുന്നറിയിപ്പുമായി ഒമാന്‍  

oman
  •  a month ago
No Image

ദുബൈ ഫിറ്റ്നസ് ചലഞ്ചിന് പിന്തുണ: വുഡ്ലം ഒഡാസിയ സീസൺ-2ന് തുടക്കം

uae
  •  a month ago