HOME
DETAILS

ഗസ്സയുടെ രക്തത്തില്‍ ഇന്ത്യക്കും പങ്ക്?; വംശഹത്യക്കുപയോഗിച്ചത് അദാനി ഗ്രൂപ്പിന്റെ പങ്കാളിത്തത്തില്‍ നിര്‍മിച്ചു നല്‍കിയ ഡ്രോണുകളെന്ന് റിപ്പോര്‍ട്ട്

  
backup
February 13, 2024 | 6:36 AM

adani-jv-just-exported-lethal-drones-to-israel

ഗസ്സയുടെ രക്തത്തില്‍ ഇന്ത്യക്കും പങ്ക്?; വംശഹത്യക്കുപയോഗിച്ചത് അദാനി ഗ്രൂപ്പിന്റെ പങ്കാളിത്തത്തില്‍ നിര്‍മിച്ചു നല്‍കിയ ഡ്രോണുകളെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: കഴിഞ്ഞ നാലു മാസമായി ഗസ്സയില്‍ നടത്തുന്ന വംശഹത്യയില്‍ ഇസ്‌റാഈല്‍ അന്താരാഷ്ട്ര കോടതി വരെ എത്തി നില്‍ക്കുന്ന സമയത്ത് ആ ചോരയില്‍ ഇന്ത്യക്കും പങ്കെന്ന് തെളിയിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്. ഗസയിലെ ഫലസ്തീനികളെ ആക്രമിക്കുന്നതിനായി ഇസ്‌റാഈലി സൈന്യം ഉപയോഗിച്ച മിലിറ്ററി ഡ്രോണുകള്‍ അദാനി ഗ്രൂപ്പിന്റെ പങ്കാളിത്തത്തില്‍ നിര്‍മിച്ചവയാണെന്നാണ് റിപ്പോര്‍ട്ട്.

ഹൈദരാബാദില്‍ പ്രവര്‍ത്തിക്കുന്ന അദാനി ഗ്രൂപ്പിന്റെ ഓഹരി പങ്കാളിയായ കമ്പനിയാണ് ഈ മിലിറ്ററി ഡ്രോണുകള്‍ നിര്‍മിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ കമ്പനി 20ഓളം ഡ്രോണുകള്‍ ഇസ്‌റാഈലിന് നല്‍കിയതായാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 20ലധികം ഹെര്‍മിസ് 900 മീഡിയം ആള്‍ട്ടിറ്റിയൂഡ്, ലോങ്ങ് എന്‍ഡുറന്‍സ് യു.എ.വികള്‍ ഇന്ത്യയില്‍ നിന്ന് ഇസ്‌റാഈലിലേക്ക് കയറ്റുമതി ചെയ്തിട്ടുണ്ടെന്ന് ഏതാനും സ്രോതസുകളെ ഉദ്ധരിച്ചുകൊണ്ട് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 20ലധികം ഹെര്‍മിസ് 900 (MALE) UAV-കള്‍ ഇസ്‌റാഈലിലേക്കുള്ള വില്‍പന ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത് ഫെബ്രുവരി 2ന് നീലം മാത്യൂസ് ആണ്.

ഷെഫേര്‍ഡ് മീഡിയ റിപ്പോര്‍ട്ട് ചെയ്തത് പ്രകാരം ഹൈദരാബാദിലെ 50,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കമ്പനിയില്‍ നിര്‍മിച്ച കാര്‍ബണ്‍ കോമ്പോസിറ്റ് എയ്‌റോസ്ട്രക്ചറുകള്‍ ഉപയോഗിച്ചാണ് യു.എ.വികള്‍ വിതരണം ചെയ്തിരിക്കുന്നത്.

ഫെബ്രുവരി 2ന് ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നെങ്കിലും എന്നാല്‍ കേന്ദ്ര സര്‍ക്കാരും ഇസ്‌റാഈലി അധികൃതരും അദാനി ഗ്രൂപ്പും വിഷയത്തില്‍ പ്രതികരിച്ചിരുന്നില്ല. എന്നാല്‍ നിലവില്‍ ഇസ്‌റാഈലി പ്രതിരോധ വക്താവ് ഈ വിവരങ്ങള്‍ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ മാസം ഒരു ഹെര്‍മിസ് 900 ഡ്രോണ്‍ വെടിവെച്ചിട്ടതായി ഹമാസിന്റെ സൈനിക വിഭാഗം അവകാശപ്പെട്ടിരുന്നുവെങ്കിലും അതും സ്ഥിരീകരിക്കപ്പെട്ടിരുന്നില്ല.

അദാനി ഡിഫന്‍സ് ആന്‍ഡ് എയറോസ്‌പേസും ഇസ്‌റാഈലിന്റെ എല്‍ബിറ്റ് സിസ്റ്റംസും സംയുക്തമായി നടത്തുന്ന അദാനി എല്‍ബിറ്റ് അഡ്വാന്‍സ്ഡ് സിസ്റ്റംസ് ഇന്ത്യ ലിമിറ്റഡ് ആണ് ഡ്രോണുകള്‍ നിര്‍മിച്ചതെന്ന സൂചനയും റിപ്പോര്‍ട്ടുകള്‍ നല്‍കുന്നു. ഈ കമ്പനിയില്‍ അദാനി ഗ്രൂപ്പിന്റെ 49 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്.

2018ല്‍ ഇസ്‌റാഈലിന്റെ എല്‍ബിറ്റ് സിസ്റ്റംസ് 49 ശതമാനം ഓഹരിയുമായി അദാനി ഡിഫന്‍സ്, എയ്‌റോസ്‌പേസ് എന്നിവയുമായി ഒരു സംയുക്ത സംരംഭത്തില്‍ ഏര്‍പ്പെടുകയും ഇസ്‌റാഈലിന് പുറത്ത് ആദ്യമായി യു.എവികള്‍ നിര്‍മിക്കുന്നതിന് ഹൈദരാബാദിലേക്ക് 15 മില്യണ്‍ ഡോളറിന്റെ സഹായം നല്‍കുകയും ചെയ്തിട്ടുണ്ടെന്നും ദി വയര്‍ റിപ്പോര്‍ട്ട് ചെയ്തു.

ഗസയില്‍ ഇസ്‌റാഈലിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗം ആളുകളും ഡ്രോണാക്രമണത്തിനാണ് ഇരയായിരിക്കുന്നത്. ഗസ്സയില്‍ ഉടനടി വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന മോദി സര്‍ക്കാറിന് തിരിച്ചടി ആയിരിക്കുകയാണ് ഇസ്‌റാഈലിന് ഡ്രോണ്‍ നല്‍കിയെന്ന ഈ റിപ്പോര്‍ട്ട്.

എഫ്35 ഫൈറ്റര്‍ ജെറ്റ് ഭാഗങ്ങള്‍ സിറേലിലേക്ക് കയറ്റുമതി ചെയ്യുന്നത് നിര്‍ത്താന്‍ നെതര്‍ലന്‍ഡ്‌സിലെ ഹേഗ് അപ്പീല്‍ കോടതിയിലെ ജഡ്ജിമാര്‍ തിങ്കളാഴ്ച ഡച്ച് സര്‍ക്കാരിനോട് ഉത്തരവിട്ട സയമത്താണ് ഈ വാര്‍ത്ത പുറത്തു വന്നിരിക്കുന്നതെന്നതാണ് ശ്രദ്ധേയം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്യാഭ്യാസ വായ്പയ്ക്ക് മാതാപിതാക്കളുടെ സിബിൽ സ്കോറും പ്രധാനം; വിദ്യാർഥികളുടെ ഹരജികൾ ഹൈക്കോടതി തള്ളി

Kerala
  •  3 days ago
No Image

സാരി വാങ്ങുന്നതിനെ ചൊല്ലി തർക്കം; ഭർത്താവിനെ കുക്കർ കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ

National
  •  3 days ago
No Image

ഭാര്യയ്‌ക്കൊപ്പം ജീവിക്കാൻ താല്പര്യമില്ലെന്ന കാരണം പറഞ്ഞ് വിവാഹമോചനം നൽകാനാവില്ല: കർണാടക ഹൈക്കോടതി

National
  •  3 days ago
No Image

സ്പെയിനിന്റെ സമ്മാനത്തുകയിൽ കയ്യിട്ടുവാരാൻ അമേരിക്ക: 30% നികുതി ഈടാക്കാൻ ഐ.ആർ.എസ് നീക്കം

Football
  •  3 days ago
No Image

പയ്യന്നൂരിലെ കൂട്ട ആത്മഹത്യ: ഭർതൃപിതാവിന്റെ ലൈംഗിക പീഡനവും പൊലീസിന്റെ അനാസ്ഥയുമെന്ന് അമ്മയുടെ വെളിപ്പെടുത്തൽ; പുനരന്വേഷണത്തിന് ആവശ്യം

Kerala
  •  3 days ago
No Image

മാതാപിതാക്കളെ യുഎഇയിലേക്ക് കൊണ്ടുവരണോ? വിസയെടുക്കാൻ ഈ പ്രധാന രേഖകൾ നിർബന്ധം; അപേക്ഷിക്കുന്നതിന് മുൻപ് അറിയേണ്ട കാര്യങ്ങൾ

uae
  •  3 days ago
No Image

'അർജന്റീന തോറ്റുകൊടുത്തതാണ്!': ലോകകപ്പ് ഫൈനലിന് പിന്നാലെ വിചിത്ര വാദവുമായി അർജന്റീനിയൻ സൈക്കോളജിസ്റ്റ്

Football
  •  3 days ago
No Image

സഊദിക്കെതിരായ ഹൂത്തികളുടെ സമുദ്ര ഉപരോധ ഭീഷണി; ശക്തമായി അപലപിച്ച് യുഎഇ

uae
  •  3 days ago
No Image

'ഇറാനിൽ കാലുകുത്തിയാൽ കൈയിലുള്ളതുമായി നേരിടും'; യുഎസ് സൈന്യത്തിന് കടുത്ത മുന്നറിയിപ്പുമായി ഇറാൻ സൈനിക മേധാവി‌

International
  •  3 days ago
No Image

ആർ.എൻ. സിംഗിന്റെ 'ബിയോണ്ട് ദി ഐവി ലീഗ്' പ്രകാശനം ചെയ്തു 

Kerala
  •  3 days ago