'ഡോ.എം.ജി.എസ് @ 84' പുസ്തകം പ്രകാശനം ചെയ്തു
കോഴിക്കോട്: എം.ജി.എസിന്റെ 84-ാം ജന്മദിനത്തോടനുബന്ധിച്ച് മലബാര്‍ ക്രിസ്ത്യന്‍ കോളജ് ചരിത്ര വിഭാഗം വിദ്യാര്‍ഥികള്‍ തയാറാക്കിയ 'ഡോ. എം.ജി.എസ് @ 84' പുസ്തകം പ്രകാശനം ചെയ്തു. ചടങ്ങില്‍ 'ചരിത്രത്തിലെ കോഴിക്കോട് ' വിഷയത്തില്‍ അദ്ദേഹം പ്രഭാഷണം നടത്തി. കോഴിക്കോടിന്റെ പഴയ ചരിത്ര സ്മാരകങ്ങളെ നശിപ്പിക്കുകയും ചരിത്ര രേഖകളില്‍ പലയിടങ്ങളിലായി കൃത്രിമത്വം കാണിക്കുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ചരിത്ര രചനയില്‍ ആദ്യകാലങ്ങളില്‍ രാഷ്ട്രീയ മേഖലകളില്‍ നിന്നും എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. കേരളത്തിലെ സര്‍വകലാശാലകള്‍ കേവലം പരീക്ഷാ കേന്ദ്രങ്ങള്‍ മാത്രമായി ചുരുങ്ങുകയാണെന്നും ഇത് കാരണം കേരളത്തില്‍ നിന്ന് ലോകോത്തര നിലവാരത്തിലുള്ള ഗവേഷകര്‍ ഉണ്ടാവുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. സൂസന്ന സേത് അധ്യക്ഷത വഹിച്ചു. രണ്ടാം വര്‍ഷ ചരിത്ര വിദ്യാര്‍ഥി പി.കെ മുഹമ്മദ് ഹാത്തിഫ് പുസ്തകം ഏറ്റുവാങ്ങി. ചരിത്ര വിഭാഗം മേധാവി പ്രൊഫ. എം.സി വസിഷ്ഠ്, ഡോ. ഡി.പി ഗോഡ്വിന്‍ സാംറാജ്, പുസ്തകം ക്രോഡീകരിച്ച രണ്ടാം വര്‍ഷ വിദ്യാര്‍ഥി റിഹാല സംസാരിച്ചു. എം.ജി. എസിന്റെ ജനനം മുതല്‍ ഇന്ന് വരെയുള്ള പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ച് പോസ്റ്റര്‍ പ്രദര്‍ശനവും സംഘടിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."