HOME
DETAILS

ഐ.എന്‍.എല്ലിന് കൂടുതല്‍ സീറ്റ് നല്‍കില്ലെന്ന് സി.പി.എം

  
backup
February 23, 2021 | 3:22 AM

3643861465-2
 
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: എല്‍.ഡി.എഫ് ഘടകകക്ഷിയായ ഐ.എന്‍.എല്ലിന് കൂടുതല്‍ സീറ്റ് നല്‍കാനാവില്ലെന്ന് സി.പി.എം. 
പുതിയ കക്ഷികള്‍ മുന്നണിയിലേക്കു വന്ന സാഹചര്യത്തില്‍ പൊതുവെ സ്വാധീനം കുറഞ്ഞ ഐ.എന്‍.എല്ലിന് കൂടുതല്‍ സീറ്റ് നല്‍കാനാവില്ലെന്നാണ് സി.പി.എമ്മിന്റെ അഭിപ്രായം. തെക്കന്‍ കേരളത്തിലുള്‍പ്പെടെ ഏഴു സീറ്റുകളാണ് ഐ.എന്‍.എല്‍ ഇന്നലെ ചേര്‍ന്ന എല്‍.ഡി.എഫിന്റെ ആദ്യഘട്ട സീറ്റ് ചര്‍ച്ചയില്‍ ആവശ്യപ്പെട്ടത്. കൊല്ലം ജില്ലയില്‍ രണ്ടും മലബാറില്‍ അഞ്ചും സീറ്റുകളാണ് ആവശ്യപ്പെട്ടത്. 
നേരത്തെ കോഴിക്കോട് സൗത്ത്, വള്ളിക്കുന്ന്, കാസര്‍കോട് എന്നിവിടങ്ങളിലാണ് പാര്‍ട്ടി മത്സരിച്ചിരുന്നത്. ഈ സീറ്റുകള്‍ തന്നെ നല്‍കുമെന്നാണ് സി.പി.എം നിലപാട്. 
എല്‍.ഡി.എഫിനൊപ്പം നിന്ന് ആദ്യകാലത്ത് ഏഴു സീറ്റുകളിലാണ് ഐ.എന്‍.എല്‍ മത്സരിച്ചിരുന്നത്. എന്നാല്‍ ഇതു നാലായും പിന്നീടു മൂന്നായും ചുരുങ്ങുകയായിരുന്നു. 
മാധ്യമങ്ങള്‍ക്കു മുന്നില്‍ വിവാദമുണ്ടാക്കാനാണ് കൂടുതല്‍ സീറ്റുകള്‍ ഐ.എന്‍.എല്‍ ആവശ്യപ്പെട്ടതെന്ന് സി.പി.എം സംസ്ഥാന നേതൃത്വം ആരോപിക്കുന്നു. 
 
മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ഈ ആരോപണവുമായി രംഗത്തെത്തിയത്. ഇക്കാര്യം അദ്ദേഹം ഐ.എന്‍.എല്‍ സംസ്ഥാന നേതാക്കളോട് നേരിട്ടു പറഞ്ഞതായി സംസ്ഥാന ഭാരവാഹികള്‍ പറഞ്ഞു. 
എന്നാല്‍ എല്‍.ഡി.എഫിലെ സി.പി.എം ഒഴികെയുള്ള മറ്റു കക്ഷികളേക്കാള്‍ ചില മേഖലകളില്‍ ഐ.എന്‍.എല്ലിനു കൂടുതല്‍ സ്വാധീനമുണ്ടെന്നാണ് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ സീറ്റ് വേണമെന്ന നിലപാടിലാണ് നേതൃത്വം. 
 
പാര്‍ട്ടി മുന്നണിയിലെത്തിയ സാഹചര്യത്തില്‍ കൂടുതല്‍ സീറ്റ് ചോദിച്ചതില്‍ തെറ്റില്ലെന്നും മുന്നണിയിലെ നിലവിലെ സാഹചര്യമനുസരിച്ച് സീറ്റുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പാര്‍ട്ടി തയാറാകുമെന്നും അല്ലാതെ വിവാദങ്ങളുണ്ടാക്കാനല്ല കൂടുതല്‍ സീറ്റ് ആവശ്യപ്പെട്ടതെന്നും ഐ.എന്‍.എല്‍ സംസ്ഥാന ഭാരവാഹികള്‍ സുപ്രഭാതത്തോട് പറഞ്ഞു.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നീറ്റ് യുജി പുനഃപരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; 11.21 ലക്ഷം പേർക്ക് യോഗ്യത, ഒന്നാം റാങ്ക് പങ്കിട്ട് രണ്ട് പേർ

National
  •  2 days ago
No Image

ക്ലാസ് മുറിയിൽ നിന്ന് 500 രൂപ കാണാതായി; വിദ്യാർഥികളെ നഗ്നരാക്കി പരിശോധിച്ചെന്ന് പരാതി, അധ്യാപികയ്ക്ക് സസ്പെൻഷൻ

National
  •  2 days ago
No Image

ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി; എൻ. പ്രശാന്തിനും ശ്രീറാം വെങ്കിട്ടരാമനും പുതിയ ചുമതലകൾ

Kerala
  •  2 days ago
No Image

പൊതുവഴി കൈയേറി സുരക്ഷാ ബാരിക്കേഡുകൾ സ്ഥാപിച്ചു; മുംബൈ താജ് ഹോട്ടലിന് 22 കോടി രൂപ പിഴ ചുമത്തി ബി.എം.സി

National
  •  2 days ago
No Image

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ വേനൽമഴ; വെള്ളിയാഴ്ചയും കൂടുതൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകർ

uae
  •  2 days ago
No Image

ഇറാന്റെ വ്യോമാക്രമണത്തെ തുടർന്ന് ബഹ്‌റൈൻ വിമാനത്താവളം അടച്ചു; സർവീസുകൾ റദ്ദാക്കി ഇത്തിഹാദ് എയർവേയ്സ്

uae
  •  2 days ago
No Image

വി.ഡി.സതീശനെതിരെ ഒളിയമ്പുമായി വീണ്ടും കോണ്‍ഗ്രസ് നേതാവ് ജിന്റോ ജോണ്‍

latest
  •  2 days ago
No Image

സുരക്ഷാ മുൻകരുതൽ: കൊച്ചിയിൽ നിന്നുള്ള ഗൾഫ് സർവീസുകൾ പുനഃക്രമീകരിച്ച് എയർ ഇന്ത്യ എക്സ്പ്രസ്

Kerala
  •  2 days ago
No Image

റോഡ് അറ്റകുറ്റപ്പണി; ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റിന് ജൂലൈ 17 മുതൽ മൂന്ന് ദിവസത്തെ അവധി; സേവനങ്ങൾ താത്കാലികമായി നിർത്തിവെച്ചു

uae
  •  2 days ago
No Image

മുഖ്യമന്ത്രിക്കെതിരെ ഫേസ്‌ബുക്കിൽ അപകീർത്തികരമായ പോസ്റ്റ്; യുവാവിനെതിരെ പൊലിസ് കേസെടുത്തു

Kerala
  •  2 days ago