വാര്‍ത്തയ്ക്ക് പണം; മര്‍ഡോക്കിന്റെ മാധ്യമ ഗ്രൂപ്പുമായി ഫേസ്ബുക്ക് കരാറിലെത്തി
കാന്‍ബറ: ഭീഷണികള്‍ ഫലിക്കാതെ വന്നതോടെ മാധ്യമരാജാവ് റൂപര്‍ട്ട് മര്‍ഡോക്കിനു മുന്നില്‍ കീഴടങ്ങി ഫേസ്ബുക്ക്. അദ്ദേഹത്തിന്റെ നിയന്ത്രണത്തിലുള്ള മാധ്യമ സ്ഥാപനമായ ന്യൂസ്‌കോര്‍പ്പ് ആസ്‌ത്രേലിയക്ക് വാര്‍ത്തകള്‍ക്ക് പണം നല്‍കാമെന്ന കരാറില്‍ ഫേസ്ബുക് ഒപ്പുവച്ചു.
മൂന്നു വര്‍ഷത്തേക്കാണ് കരാര്‍. ഫേസ്ബുക്ക്, ഗൂഗിള്‍ തുടങ്ങിയ വന്‍കിട ഡിജിറ്റല്‍ കമ്പനികള്‍ വാര്‍ത്തകള്‍ക്ക് അതത് മാധ്യമസ്ഥാപനങ്ങള്‍ക്ക് പണം നല്‍കണമെന്ന നിയമം ആസ്‌ത്രേലിയയില്‍ പാസായതിന് പിന്നാലെയാണ് ഫേസ്ബുക് മര്‍ഡോക്കുമായി കരാറിലെത്തിയത്.
കരാറിന്റെ മൂല്യം വെളിപ്പെടുത്താന്‍ മര്‍ഡോക് തയാറായിട്ടില്ല. ദ ആസ്‌ത്രേലിയന്‍, ഡെയിലി ടെലഗ്രാഫ്, ഹെറാള്‍ഡ് സണ്‍ തുടങ്ങി ആസ്‌ത്രേലിയയിലെ 70 ശതമാനത്തോളം മാധ്യമ സ്ഥാപനങ്ങള്‍ ന്യൂസ്‌കോര്‍പ്പിന്റെ ഉടമസ്ഥതയിലാണ്. ഫോക്‌സ് ന്യൂസും മര്‍ഡോക്കിന്റെ ന്യൂസ്‌കോര്‍പ്പാണ് നിയന്ത്രിക്കുന്നത്. ന്യൂസ്‌കോര്‍പ്പിന്റെ അമേരിക്കന്‍ സ്ഥാപനങ്ങള്‍ക്ക് നേരത്തെ ഫേസ്ബുക് പണം നല്‍കുന്നുണ്ടായിരുന്നു. ഇതാണ് ഇപ്പോള്‍ ആസ്‌ത്രേലിയയിലും പ്രാബല്യത്തില്‍ വന്നിരിക്കുന്നത്. ന്യൂസ് കോര്‍പ്പുമായി ഗൂഗിള്‍ നേരത്തേ കരാറിലെത്തിയിരുന്നു.
നേരത്തെ ഫേസ്ബുക് പുതിയ നിയമത്തില്‍ പ്രതിഷേധിച്ച് തങ്ങളുടെ ഫീഡിലൂടെ വാര്‍ത്തകള്‍ നല്‍കുന്നത് നിര്‍ത്തിവെച്ചിരുന്നു. ഇതിനെതിരേ വ്യാപക വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ ആസ്‌ത്രേലിയന്‍ സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവില്‍ ഉപയോക്താക്കളുടെ വാളില്‍ ന്യൂസ് കണ്ടന്റുകള്‍ പുനഃസ്ഥാപിക്കാന്‍ ഫേസ്ബുക് തയാറാവുകയായിരുന്നു.
ഇതിന് പിന്നാലെയാണ് ന്യൂസ് കോര്‍പ്പുമായി കരാറിലെത്തിയത്. ന്യൂസ്‌കോര്‍പ്പ് ആസ്‌ത്രേലിയക്കു കീഴില്‍ 3,000 മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെ 8,000 പേര്‍ ജോലിചെയ്യുന്നുണ്ട്.
പരസ്യദാതാക്കള്‍ ഫേസ്ബുക്, ഗൂഗിള്‍ തുടങ്ങിയ ഇന്റര്‍നെറ്റ് ഭീമന്മാരുടെ പിന്നാലെ പോയതോടെ അച്ചടിമാധ്യമങ്ങള്‍ക്ക് വന്‍ നഷ്ടം നേരിട്ടതാണ് മര്‍ഡോക്കിനെ പുതിയ വരുമാനമാര്‍ഗം ഉപയോഗപ്പെടുത്താന്‍ പ്രേരിപ്പിച്ചത്.
ആസ്‌ത്രേലിയയിലെ മറ്റു മൂന്ന് പ്രമുഖ മാധ്യമ സ്ഥാപനങ്ങളും ഫേസ്ബുക്കുമായി കഴിഞ്ഞമാസം കരാറിലെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."