HOME
DETAILS
MAL
സുവേന്ദു അധികാരിക്ക് പിന്നാലെ പിതാവ് ശിശിര്‍ അധികാരിയും ബി.ജെ.പിയില്‍ ചേര്‍ന്നു
backup
March 21 2021 | 10:03 AM
കൊല്‍ക്കത്ത: സുവേന്ദു അധികാരിയുടെ പിതാവും തൃണമൂല്‍ നേതാവുമായ ശിശിര്‍ അധികാരി ബി.ജെ.പിയില്‍. മിഡ്നാപ്പൂരില്‍ അമിത് ഷാ പങ്കെടുത്ത റാലിയില്‍ വെച്ചാണ് 79കാരനായ ശിശിര്‍ അധികാരി ബിജെപിയില്‍ ചേര്‍ന്നത്.
ദീര്‍ഘകാലം കോണ്‍ഗ്രസ് നേതാവായിരുന്ന ശിശിര്‍ അധികാരി പാര്‍ട്ടി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ബി.ജെ.പി നേതാവ് മാന്‍സുഖ് മാണ്ഡ്വിയുമായി ശിശിര്‍ അധികാരി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെ ശിശിര്‍ അധികാരി ബി.ജെ.പിയില്‍ ചേരുമെന്ന അഭ്യൂഹങ്ങളും ശക്തമായിരുന്നു.
നേരത്തെ സുവേന്ദു മമതയുമായി തെറ്റിപ്പിരിഞ്ഞ് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. പിന്നാലെയാണ് പിതാവും ബി.ജെ.പി പാളയത്തിലേക്കെത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."