ബിര്‍ഭൂം കൂട്ടക്കൊലക്കേസ്: 21 പേര് അറസ്റ്റില്‍
ന്യൂഡല്‍ഹി: ബംഗാളില്‍ എട്ടുപേരെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ 21 പേര് അറസ്റ്റില്‍. സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആരംഭിച്ചു. ഡല്‍ഹിയില്‍ നിന്നുള്ള ഫൊറന്‍സിക് സംഘം സ്ഥലത്ത് പരിശോധന നടത്തുകയാണ്.
കല്‍ക്കട്ട ഹൈക്കോടതിയുടെ ഉത്തരവിന് പിന്നാലെ തന്നെ ബിര്‍ഭൂം കൂട്ടക്കൊലയില്‍ സിബിഐ അന്വേഷണം ആരംഭിച്ചു. ഡിഐജി അഖിലേഷ് സിങിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമം നടന്ന പ്രദേശത്ത് അന്വേഷണത്തിനെത്തിയത്. സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി സംഘവും കൊല നടന്ന സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. ഹൈക്കോടതിയാണ് കേന്ദ്ര ഫോറന്‍സിക് സംഘത്തെയും നിയോഗിച്ചത്.
തെളിവുകള്‍ നഷ്ടപ്പെടാതിരിക്കാന്‍ നേരെത്തെ തന്നെ സ്ഥലത്ത് നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. കേസില്‍ ഇതുവരെ തൃണമൂല്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അനാറുല്‍ ഹുസ്സൈന്‍ അടക്കം 21 പേരാണ് പിടിയിലായത്. കേസ് ഏറ്റെടുത്ത സിബിഐ പൊലീസ് അറസ്റ്റ് ചെയ്ത 21 പേര്‍ക്കുമെതിരെ കലാപം കുറ്റം ചുമത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."