HOME
DETAILS

എല്ലാ വിദേശ വാക്‌സിനുകള്‍ക്കും അനുമതി നല്‍കാനൊരുങ്ങി കേന്ദ്രം

  
backup
April 13, 2021 | 4:07 PM

65436613-2

ന്യൂഡല്‍ഹി: റഷ്യയുടെ സ്പുട്‌നിക്ക് വാക്‌സിന് അനുമതി നല്‍കിയതിനു പിന്നാലെ വിദേശ രാജ്യങ്ങളില്‍ നിര്‍മിക്കുകയും അടിയന്തിര ഉപയോഗത്തിന് അനുമതി ലഭിക്കുകയും ചെയ്ത എല്ലാ വാക്‌സിനുകള്‍ക്കും ഉടന്‍ ഇന്ത്യയില്‍ അനുമതി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നു. രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണിത്. ലോകാരോഗ്യ സംഘടന അനുമതി നല്‍കിയ എല്ലാ വാക്‌സിനുകളും ഉപയോഗിക്കാനാണ് തീരുമാനം. ആഭ്യന്തര ഉപയോഗത്തിനായി വാക്‌സിന്‍ ലഭ്യത വിപുലമാക്കുക, കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് വേഗത്തിലാക്കുകയും കൂടുതല്‍ പേരിലെത്തിക്കുകയും ചെയ്യുക എന്നീ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടാണ് തീരുമാനം.


അടിയന്തിര ഉപയോഗത്തിനായി യൂറോപ്പ്, യു.എസ്, യു.കെ ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ അനുമതി നല്‍കിയിട്ടുള്ളതും ലോകാരോഗ്യ സംഘടന പട്ടികയില്‍ പെടുത്തിയിട്ടുള്ളതുമായ വിദേശ രാജ്യങ്ങളില്‍ വികസിപ്പിച്ചെടുത്തതും ഉല്‍പാദിപ്പിക്കുന്നതുമായ വാക്‌സിനുകള്‍ക്ക് ഇന്ത്യയില്‍ അനുമതി നല്‍കാമെന്ന വിദഗ്ധ സമിതിയുടെ ശുപാര്‍ശ അംഗീകരിച്ചാണ് കേന്ദ്രം ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. നിലവില്‍ ഇന്ത്യയില്‍ നിര്‍മിക്കുന്ന കൊവിഷീല്‍ഡിനും കൊവാക്‌സിനുമാണ് ഇന്ത്യയില്‍ വിതരണം ചെയ്യുന്നത്. റഷ്യയുടെ സ്പുട്‌നിക്കിനും അടിയന്തിര ഉപയോഗത്തിന് കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു.
ഇന്ത്യയില്‍ വിതരണത്തിനെത്തുന്ന മൂന്നാമത്തെ വാക്‌സിനാണ് സ്പുട്‌നിക്-വി. ഇതേ മാതൃകയില്‍ കൂടുതല്‍ അനുമതി നല്‍കാനാണ് കേന്ദ്ര തീരുമാനം. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ (ബയോഇ), സിഡസ് കാഡില, സിറംസിന്റെ നോവാവാക്‌സ്, ഭാരത് ബയോടെക്കില്‍ നിന്നുള്ള നാസല്‍ വാക്‌സിന്‍ എന്നിവയ്ക്കാണ് അനുമതി നല്‍കിയേക്കുക. മതിയായ രീതിയില്‍ വാക്‌സിന്‍ ലഭിക്കുന്നില്ലെന്ന് പല സംസ്ഥാനങ്ങളും പരാതി ഉയര്‍ത്തിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകത്തിലെ ആദ്യ എഐ പാർക്കും ഫാൽക്കൺ മാർക്കറ്റും ദുബൈയിൽ; വൻ വികസന പദ്ധതികൾക്ക് അംഗീകാരം നൽകി ശൈഖ് ഹംദാൻ

uae
  •  21 days ago
No Image

പ്രസവ ശസ്ത്രക്രിയയ്ക്ക് ശേഷം അണുബാധ; നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രിക്കെതിരേ പരാതി 

Kerala
  •  21 days ago
No Image

ആറ് ലോകകപ്പുകളുടെ ചരിത്രം, പ്രായമേറിയ താരം; റെക്കോർഡുകൾ കുറിച്ചുകൊണ്ട് ഒച്ചോവയുടെ പടിയിറക്കം

Football
  •  21 days ago
No Image

ഹോർമുസ് കടലിടുക്കിൽ ഭാവിയിലും ഗതാഗത ഫീസ് ഈടാക്കില്ലെന്ന് ഒമാൻ; യുഎസുമായി ചർച്ച നടത്തി

oman
  •  21 days ago
No Image

ഭൂചലനത്തില്‍ വിറച്ച് വെനസ്വേല; മരണപ്പെട്ടവരുടെ എണ്ണം 164 ആയി, ആയിരത്തിലധികം പേര്‍ക്ക് പരുക്ക്

International
  •  21 days ago
No Image

വിദ്യാർഥികളെ 'ഭീകരവാദികൾ' എന്ന് വിളിച്ചത് അംഗീകരിക്കാനാകാത്തത്; ധർമേന്ദ്ര പ്രധാനെതിരേ രാഹുൽ ഗാന്ധി

National
  •  21 days ago
No Image

6 രാജ്യങ്ങൾക്ക് കൂടി വിസ ഓൺ അറൈവൽ അനുവദിച്ച് യുഎഇ; ആനുകൂല്യം ഈ നിബന്ധനകളോടെ

uae
  •  21 days ago
No Image

നാളെ ഒരു ജില്ലയിലും മഴ അലര്‍ട്ടുകളില്ല: ശനിയാഴ്ച അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  21 days ago
No Image

പെരുമ്പാവൂരിലെ 18 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് വിദേശത്ത് നിന്ന്; ദമ്പതികള്‍ വന്‍ ലഹരി ശൃംഖലയിലെ കണ്ണികളെന്ന് പൊലിസ്

Kerala
  •  21 days ago
No Image

സി.ജെ.പി പ്രതിഷേധത്തിനിടെ പ്രവര്‍ത്തകന് മര്‍ദനം;  കര്‍ശന നടപടിയാവശ്യപ്പെട്ട് നേതൃത്വം

National
  •  21 days ago