HOME
DETAILS
MAL
സോളാര്‍ കേസില്‍ സരിത എസ്.നായര്‍ അറസ്റ്റില്‍: 27 വരേ റിമാന്‍ഡില്‍
backup
April 22 2021 | 13:04 PM
കോഴിക്കോട്: സോളാര്‍ തട്ടിപ്പ് കേസില്‍ സരിത എസ്.നായര്‍ അറസ്റ്റില്‍. ഇന്ന് രാവിലെയാണ് കോഴിക്കോട് കസബ പൊലിസ് തിരുവനന്തപുരത്ത് നിന്ന് സരിത എസ് നായരെ അറസ്റ്റ് ചെയ്തത്. കോഴിക്കോട് ജൂഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതി നിരവധി തവണ വാറണ്ട് അയച്ചിട്ടും ഇവര്‍ ഹാജരായിരുന്നില്ല. കോഴിക്കോട്ടെ സ്വകാര്യ വ്യവസായി അബ്ദുള്‍ മജീദില്‍ നിന്ന് 4270000 രൂപ സരിതയും ബിജു രാധാകൃഷ്ണനും ചേര്‍ന്ന് തട്ടിയെടുത്തെന്നാണ് കേസ്.
സോളാര്‍ തട്ടിപ്പ് പരമ്പരയില്‍ ആദ്യം രജിസ്റ്റര്‍ ചെയ്ത കേസുകളിലൊന്നായിരുന്നു ഇത്. മാര്‍ച്ച് 23 ന് വിധി പറയേണ്ടിയിരുന്ന കേസ് സരിത ഹാജരാകാതിരുന്ന സാഹചര്യത്തില്‍ മാറ്റിവെക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇവരെ ഈ മാസം 27 വരെ റിമാന്‍ഡ് ചെയ്തു. 27ന് കേസ് വീണ്ടും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."