'കുടുംബത്തിന് നീതി ഉറപ്പാക്കണം': വിശ്വനാഥന്റെ മരണത്തില്‍ മുഖ്യമന്ത്രിക്ക് രാഹുലിന്റെ കത്ത്
ന്യൂഡല്‍ഹി:ആദിവാസി യുവാവ് വിശ്വനാഥന്റെ മരണത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് രാഹുല്‍ ഗാന്ധി കത്തയച്ചു.'വിശ്വനാഥന്റെ കുടുംബത്തെ നേരിട്ട് കണ്ടപ്പോള്‍ അവര്‍ ഈ മരണത്തില്‍ സമഗ്രമായ അന്വേഷണവും റീപോസ്റ്റ്‌മോര്‍ട്ടവും ആവശ്യപ്പെട്ടിട്ടുണ്ട്. ധൃതിയില്‍ പോസ്റ്റ്മാര്‍ട്ടം നടത്തിയതില്‍ ഉള്‍പ്പെടെ കുടുംബത്തിന് സംശയമുണ്ട്. വിശ്വനാഥന്‍ ആത്മഹത്യ ചെയ്താണെന്ന പൊലീസ് റിപ്പോര്‍ട്ടിനെ അവര്‍ തള്ളിക്കളയുന്നു. സംസ്ഥാന എസ്‌സി/എസ്ടി കമ്മീഷനും പൊലീസ് വകുപ്പിന്റെ റിപ്പോര്‍ട്ട് തള്ളിയതായി മാധ്യമ വാര്‍ത്തകള്‍ കണ്ടു.
വിശ്വനാഥന്റെ മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളെക്കുറിച്ച് എത്രയും പെട്ടെന്ന് അന്വേഷണം ആരംഭിക്കാനും, വീഴ്ചകളെക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണത്തിന് ഉത്തരവിടാനും അഭ്യര്‍ത്ഥിക്കുന്നു. വിശ്വനാഥന്റെ കുടുംബം, പ്രത്യേകിച്ച് അദ്ദേഹത്തിന്റെ നവജാത ശിശു നീതി അര്‍ഹിക്കുന്നു. മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരവും ഒരു കുടുംബാംഗത്തിന് ജോലിയും നല്‍കണം.' രാഹുല്‍ ഗാന്ധി മുഖ്യമന്ത്രിക്കയച്ച കത്തില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."