ശ്രീനിവാസന് വധം: പാലക്കാട് എസ്.ഡി.പി.ഐ ഓഫിസുകളിലും നേതാക്കളുടെ വീട്ടിലും പൊലിസ് പരിശോധന
പാലക്കാട്: ആര്‍എസ്എസ് പ്രവര്ത്തകന് ശ്രീനിവാസന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ പാലക്കാട്ടെ എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകളില്‍ പൊലിസിന്റെ വ്യാപക പരിശോധന. പട്ടാമ്പിയിലെ എസ്ഡിപിഐ സ്വാധീന മേഖലകളിലെ ഓഫിസുകളിലാണ് പൊലിസ് പരിശോധന നടത്തുന്നത്. മേഖലയിലെ എസ്.ഡി.പി.ഐ. നേതാക്കളുടെ വീടുകളിലും പരിശോധന നടക്കുന്നതായാണ് വിവരം.
അതേസമയം, ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി കസ്റ്റഡിയില്‍. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ആറംഗസംഘത്തിലെ ഒരാളാണ് പിടിയിലായത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം പതിനൊന്നായി.
ഗൂഢാലോചനയില്‍ പങ്കെടുത്തവരും പ്രതികളെ സഹായിച്ചവരുമായിരുന്നു ഇതുവരെ അറസ്റ്റിലായത്. ഗൂഢാലോചനയില്‍ പങ്കെടുത്ത അഷ്ഫാക്ക് , അഷറഫ്, ശങ്കുവാരതോട്ടിലെ പള്ളി ഇമാം സദ്ദാം ഹുസൈന് എന്നിവരെ രണ്ടു ദിവസം മുന്‍പ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികളില്‍ ഒരാളെ ഒളിവില്‍ താമസിക്കാന്‍ ശ്രമിച്ചതിനും, കൊലപാതകത്തില്‍ പങ്കെടുത്ത പ്രതിയുടെ ഫോണ്‍ സൂക്ഷിച്ചതിനുമാണ് സദ്ദാം ഹുസൈനെ അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."