HOME
DETAILS

തൃക്കാക്കരയില്‍ എതിരാളി ആര്?; ഇടതു സ്ഥാനാര്‍ഥിയെ ഇന്ന് പ്രഖ്യാപിക്കും

  
backup
May 04, 2022 | 3:24 AM

thrikkakara-cpm-may-announce-the-candidate-soon

തിരുവനന്തപുരം: തൃക്കാക്കരയില്‍ ഇടതു സ്ഥാനാര്‍ഥിയെ ഇന്ന് പ്രഖ്യാപിക്കും. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റും തുടര്‍ന്ന് ജില്ലാ കമ്മറ്റിയും ഇന്ന് ചേരുന്നുണ്ട്. കൊച്ചി മേയര്‍ എം അനില്‍കുമാര്‍, ജില്ല കമ്മിറ്റിയംഗം കെ എസ് അരുണ്‍ കുമാര്‍, കൊളേജ് അധ്യാപിക കൊച്ചു റാണി ജോസഫ് എന്നിവരെയാണ് പരിഗണിക്കുന്നത്.

നിയമസഭയില്‍ നൂറു സീറ്റ് തികയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസിന്റെ പൊന്നാപുരം കോട്ടയായ തൃക്കാക്കരയില്‍ സി.പി.എം മത്സരിക്കാനൊരുങ്ങുന്നത്.

ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്‍പേ സ്ഥാനാര്‍ഥിയുടെ പേര് പുറത്തുവിടേണ്ടെന്ന നിര്‍ദ്ദേശമാണ് നേതൃത്വം നല്‍കിയിരിക്കുന്നത്.

ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണ ചുമതല എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജനാണ്. സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച് വോട്ട് ചോദിക്കാനാണ് നീക്കം. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍ മണ്ഡലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കും.

2019 ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷം നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ കുത്തക മണ്ഡലങ്ങളായ പാലാ, കോന്നി, വട്ടിയൂര്‍ക്കാവ് എന്നിവിടങ്ങളില്‍ വിജയം നേടാനായതിന്റെ അനുഭവം ഇടതുമുന്നണിക്ക് ആത്മവിശ്വാസം നല്‍കും. മണ്ഡലത്തില്‍ 45,000 വോട്ടുകള്‍ എല്ലാ കാലത്തും ഇടത് മുന്നണിക്ക് ലഭിക്കുന്നതുമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നീരവ് മോദിയെ ഇന്ത്യയിലെത്തിക്കും; കൈമാറ്റത്തിനെതിരായ അവസാന അപ്പീലും യൂറോപ്യൻ കോടതി തള്ളി

National
  •  18 days ago
No Image

കേരള പിഎസ്‌സി അംഗങ്ങൾക്ക് ആഡംബര ജീവിതം; ഖജനാവിന് പ്രതിമാസം ലക്ഷങ്ങളുടെ ബാധ്യത, യുപിഎസ്‌സിയെക്കാൾ വലിയ 'ധൂർത്ത്'

Kerala
  •  18 days ago
No Image

ആരാണ് ബജ്‌രംഗ് ബാഗ്ര? രാമക്ഷേത്ര ട്രസ്റ്റ് തലപ്പത്തേക്ക്‌ വി.എച്ച്.പി അന്താരാഷ്ട്ര ജനറല്‍ സെക്രട്ടറി എത്തിയേക്കും

National
  •  18 days ago
No Image

വിഷം അകത്തുചെന്ന് ചികിത്സയിലായിരുന്ന 18-കാരി മരിച്ചു; കാസർകോട് ടൗൺ പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു

Kerala
  •  18 days ago
No Image

രണ്ട് വർഷത്തിനിടെ കിഡ്നി രോഗം ബാധിച്ചത് 18 സ്ത്രീകൾക്ക്: അടങ്ങിയിരിക്കുന്നത് മാരക അളവിൽ മെർക്കുറി; ചർമം വെളുപ്പിക്കാനുള്ള മൂന്ന് ക്രീമുകൾക്ക് നിരോധനം

National
  •  18 days ago
No Image

ഇതിഹാസ പേസറുടെ 23 വർഷം പഴക്കമുള്ള ലോക റെക്കോർഡ് തകർത്തു; സിംബാബ്‌വെ മണ്ണിൽ ചരിത്രമെഴുതി ബംഗ്ലാദേശ് പേസർ

Cricket
  •  18 days ago
No Image

'തിരക്കോട് തിരക്ക്, ഒടുവിൽ കുടുങ്ങി': മീൻ കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് വില്പന; രണ്ട് പേർ പിടിയിൽ

Kerala
  •  18 days ago
No Image

സ്പെയിനിന്റെ നെഞ്ചകം തകർത്ത ആ ഒരേയൊരു താരം! ലോകകപ്പ് ക്വാർട്ടർ ലക്ഷ്യമിട്ട് റൊണാൾഡോയും സ്പാനിഷ് പടയും നേർക്കുനേർ

Football
  •  18 days ago
No Image

യുഎഇയിലെ നിയമനങ്ങളിൽ 23% കുറവ്; കുറഞ്ഞ ശമ്പളമുള്ള ജോലികളിൽ വൻ ഇടിവ്, എഐ മേഖലയിൽ മുന്നേറ്റമെന്ന് റിപ്പോർട്ട്

uae
  •  18 days ago
No Image

നെയ്യാറ്റിൻകരയിൽ ബൈക്കിന്റെ ശബ്ദത്തെച്ചൊല്ലി തർക്കം: യുവാവ് കുത്തേറ്റ് മരിച്ചു; ഒരു കുടുംബത്തിലെ മൂന്നുപേരടക്കം നാല് പേർ കസ്റ്റഡിയിൽ

Kerala
  •  18 days ago