സ്പാം കോളുകള്‍ കൊണ്ട് പൊറുതിമുട്ടിയോ; പരിഹരിക്കാം ഞൊടിയിടയില്‍
നിരന്തരമായി വരുന്ന അനാവശ്യ കോളുകളെ കൊണ്ട് പൊറുതിമുട്ടിയോ.. മീറ്റിങിലോ ഡ്രൈവിങിലോ മറ്റ് അത്യാവശ്യ സമയങ്ങളിലോ ഇത്തരം സ്പാം കോളുകള്‍ ശല്യമാകാറുണ്ട്. അവ ഉണ്ടാക്കുന്ന പ്രശ്‌നങ്ങളും ചില്ലറയല്ല. സമാധാനം കളയുന്ന ഇത്തരം കോളുകള്‍ ഒഴിവാക്കാനുള്ള പലമാര്‍ഗങ്ങളുമുണ്ട്. അത്തരത്തില്‍ സ്പാം കോളുകള്‍ ശാശ്വതമായി തടയുന്നതിന് ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ഒരു പ്രത്യേക സേവനം ഒരുക്കിയിട്ടുണ്ട്.
നാഷണല്‍ ഡോട്ട് കോള്‍ രജിസ്ട്രിയില്‍ രജിസ്റ്റര്‍ ചെയ്യാം
അനാവശ്യ സ്പാം കോളുകള്‍ ബ്ലോക്ക് ചെയ്യാന്‍ നമ്മളെ സഹായിക്കുന്നതിനായിട്ടാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ദേശീയ ഉപഭോക്തൃ മുന്‍ഗണനാ രജിസ്റ്റര്‍ (എന്‍സിപിആര്‍) ആരംഭിച്ചത്. ഡിഎന്‍ഡി സേവനം ആക്ടിവേറ്റ് ചെയ്യുന്നതിലൂടെ ടെലിമാര്‍ക്കറ്റിങ് കോളുകള്‍ ഫോണിലേക്ക് വരുന്നത് ഒഴിവാക്കാന്‍ സാധിക്കും.
ഡിഎന്‍ഡി രജിസ്റ്റര്‍ ചെയ്യേണ്ടതെങ്ങനെ
- നിങ്ങളുടെ ഫോണില്‍ എസ്എംഎസ് ആപ്പ് തുറക്കുക
- START എന്ന് ടൈപ്പ് ചെയ്ത് 1909 എന്ന നമ്പരിലേക്ക് മെസേജ് അയക്കുക
- മെസേജ് അയച്ചാല്‍ നിങ്ങള്‍ക്ക് സര്‍വ്വീസ് പ്രൊവൈഡറുടെ ഒരു മെസേജ് ലഭിക്കും.
- ബാങ്കിങ്, ഹോസ്പിറ്റാലിറ്റി എന്നിങ്ങനെയുള്ള സേവനങ്ങള്‍ക്കുള്ള കോഡുകള്‍ ആയിരിക്കും മെസേജില്‍ ഉണ്ടാവുക
- നിങ്ങള്‍ക്ക് ബ്ലോക്ക് ചെയ്യേണ്ട സേവനങ്ങളുടെ കോഡ് റിപ്ലെ ആയി ടൈപ്പ് ചെയ്ത് അയക്കുക
- റിക്വസ്റ്റ പ്രോസസ് ചെയ്താല്‍ 24 മണിക്കൂറിനുള്ളില്‍ ഡിഎന്‍ഡി സേവനം ആരംഭിക്കും
ഡിഎന്‍ഡി ആക്ടിവേഷനിലൂടെ തേര്‍ഡ് പാര്‍ട്ടി ബിസിനസ് കോളുകള്‍ മാത്രമേ ബ്ലോക്ക് ചെയ്യപ്പെടുകയുള്ളു. നിങ്ങളുടെ ബാങ്കില്‍ നിന്നുള്ള എസ്എംസ് അലേര്‍ട്ടുകള്‍, ഓണ്‍ലൈന്‍ പോര്‍ട്ടലുകളില്‍ നിന്നുള്ള കമ്മ്യൂണിക്കേഷന്‍സ്, തേര്‍ഡ് പാര്‍ട്ടി പേഴ്‌സണലൈസ്ഡ് കോളിങ് എന്നിവ ബ്ലോക്ക് ചെയ്യയില്ലെന്നും എന്‍സിപിആര്‍ ഉറപ്പാക്കുന്നു.
ജിയോ വരിക്കാര്‍ക്ക് ഡിഎന്‍ഡി ആക്ടിവേറ്റ് ചെയ്യാം
- മൈജിയോ ആപ്പില്‍ കയറി സെറ്റിങ്‌സ് തിരഞ്ഞെടുക്കുക
- സെറ്റിങ്‌സിലെ സര്‍വ്വീസ് സെറ്റിങ്‌സ് ഓപ്ഷന്‍ തിരഞ്ഞെടുക്കുക
- ഡു നോട്ട് ഡിസ്റ്റര്‍ബ് ഓപ്ഷനിലേക്ക് പോവുക
കോളുകളും മെസേജുകളും വരുന്നതില്‍ നിന്ന് നിങ്ങള്‍ക്ക് ബ്ലോക്ക് ചെയ്യേണ്ട വിഭാഗങ്ങള്‍ തിരഞ്ഞെടുക്കുക.
എയര്‍ടെല്‍ വരിക്കാര്‍ക്ക് ഡിഎന്‍ഡി ആക്ടിവേറ്റ് ചെയ്യാം
- എയര്‍ടെല്‍ ഔദ്യോഗിക സൈറ്റായ airtel.in/airteldnd
സന്ദര്‍ശിക്കുക - നിങ്ങളുടെ മൊബൈല്‍ നമ്പര്‍ നല്‍കിയ ശേഷം ഒടിപി നല്‍കുക
- നിങ്ങള്‍ക്ക് ബ്ലോക്ക് ചെയ്യേണ്ട വിഭാഗങ്ങള്‍ തിരഞ്ഞെടുക്കുക
- ഡിആന്‍ഡി ഓപ്ഷന്‍ ആക്ടിവേറ്റ് ചെയ്യുക
വിഐയിൽ ഡിഎൻഡി ആക്ടിവേറ്റ് ചെയ്യാം
- Discover.vodafone.in/dnd എന്ന ലിങ്കിൽ കയറുക
- നിങ്ങളുടെ മൊബൈൽ നമ്പർ, ഇമെയിൽ ഐഡി, പേര് എന്നിവ നൽകുക
- മാർക്കറ്റിംഗ് കോളുകളിൽ നിങ്ങൾക്ക് ബ്ലോക്ക് ചെയ്യേണ്ട വിഭാഗങ്ങൾ തിരഞ്ഞെടുക്കുക
ബിഎസ്എന്‍എല്ലില്‍ ഡിഎന്‍ഡി ആക്ടിവേറ്റ് ചെയ്യാം
- നിങ്ങളുടെ ബിഎസ്എന്‍എല്‍ നമ്പറില്‍ നിന്ന് 1909 എന്ന നമ്പറിലേക്ക് 'start dnd' എന്ന മെസേജ് അയക്കുക
- മറുപടി മെസേജില്‍ ചില ഓപ്ഷനുകള്‍ ലഭിക്കും, ബ്ലോക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്ന വിഭാഗങ്ങള്‍ തിരഞ്ഞെടുക്കുക.
- വോയിസ് കോള്‍, എസ്എംഎസ്, അതല്ലെങ്കില്‍ ഇവ രണ്ടും ഉള്‍പ്പെടെയുള്ള മോഡുകളില്‍ നിന്നും തിരഞ്ഞെടുക്കാം
ഈ വഴികളിലൂടെ നിങ്ങള്‍ക്ക് ഫോണിലേക്ക് നിരന്തരം വരുന്ന സ്പാം കോളുകള്‍ ബ്ലോക്ക് ചെയ്യാന്‍ സാധിക്കും. എസ്എംഎസുകളം ഇത്തരത്തില്‍ ബ്ലോക്ക് ചെയ്യാം. ഇവ കൂടാതെ ഫോണ്‍ സെറ്റിങ്‌സിലൂടെയും ട്രൂ കോളര്‍ പോലുള്ള തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ വഴിയും സ്പാം കോളുകള്‍ ബ്ലോക്ക് ചെയ്യാനും സംവിധാനമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."