HOME
DETAILS

കൊടുങ്കാറ്റായി ഉമ തോമസ്

  
backup
June 03 2022 | 20:06 PM

84563234562-2022-04-june


തൃക്കാക്കര മണ്ഡലത്തിന്റെ രാഷ്ട്രീയ ചരിത്രം തിരുത്തിക്കുറിച്ചു കൊണ്ടാണ് യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസ് തന്റെ കന്നിയങ്കം ജയിച്ചത്. രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ ഉപതെരഞ്ഞെടുപ്പായിരുന്നു തൃക്കാക്കരയിലേത്. പി.ടി തോമസിന്റെ മരണത്തെത്തുടർന്നുനടന്ന തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ ഭാര്യ ഉമ തോമസ് അപ്രതീക്ഷിത സ്ഥാനാർഥിയായാണ് വന്നത്. സഹതാപ വോട്ട് ലക്ഷ്യംവച്ചാണ് ഉമ തോമസിനെ സ്ഥാനാർഥിയാക്കിയതെന്ന പ്രചാരണത്തെ മറികടക്കുന്നതായി അവരുടെ വിജയം.
തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഉമ പുലർത്തിയ അന്തസ് തന്നെയാണ് റെക്കോഡ് ഭൂരിപക്ഷത്തിന് അവരെ അർഹമാക്കിയത്. അനാവശ്യമായ ഒരു വാക്കുപോലും അവരുടെ നാവിൽനിന്നു വന്നില്ല. ആരെയും വിമർശിച്ചില്ല. അധിക്ഷേപിച്ചില്ല. പി.ടി തുടങ്ങിവച്ച കാര്യങ്ങൾ പൂർത്തിയാക്കാൻ തന്നെ അനുവദിക്കണമെന്നു മാത്രമായിരുന്നു തൃക്കാക്കര മണ്ഡലത്തിലെ വോട്ടർമാരോട് അവർക്ക് പറയാനുണ്ടായിരുന്നത്.


വോട്ടർമാർ ആ അഭ്യർഥന അംഗീകരിച്ചു. വോട്ടെണ്ണലിന്റെ തുടക്കം മുതൽ അവർ പുലർത്തിയ ഭൂരിപക്ഷ ആധിപത്യത്തിൽനിന്ന് ഒരിക്കൽ പോലും പിറകോട്ട് പോയില്ല. സ്ഥാനാർഥിയുടെ കുലീനവും സംസ്‌കാരഭദ്രമായ ഇടപെടലുകളും കക്ഷിരാഷ്ട്രീയ ഭേദമന്യേ മണ്ഡലത്തിലെ ജനങ്ങളെ സ്വാധീനിച്ചു എന്നാണ് കൊടുങ്കാറ്റിനെ അനുസ്മരിപ്പിക്കും വിധമുള്ള അവരുടെ തെരഞ്ഞെടുപ്പ് വിജയത്തിൽനിന്നു മനസിലാകുന്നത്.തൃക്കാക്കര മണ്ഡലത്തിലെ ഇതുവരെയുള്ള റെക്കോഡ് വിജയം 2011ൽ ബെന്നി ബെഹ്‌നാൻ നേടിയ 22,406 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു. അതിനെ മറികടന്ന് 25,015 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഉമ തോമസ് മണ്ഡലം നിലനിർത്തിയത്. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പി.ടി തോമസ് പലവിധ എതിർപ്പുകളെയും മറികടന്ന് ഇവിടെനിന്നു ജയിച്ചു കയറിയത് 14,329 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു. സഹതാപ തരംഗമായിരുന്നില്ല ഉമ തോമസിന്റെ റെക്കോഡ് ഭേദിച്ചുള്ള വിജയത്തിന്റെ അടിസ്ഥാന കാരണമെന്ന് ഇതിൽനിന്നു മനസിലാക്കാം.
മതനിരപേക്ഷതയുടെ കറകളഞ്ഞ നേതാവായിരുന്നു പി.ടി. ജനം അത് തിരിച്ചറിഞ്ഞിരുന്നു എന്നാണ് ഉമ തോമസിന്റെ വിജയം നൽകുന്നത്. ഇടതുമുന്നണി സർക്കാരിന്റെ തുടർ ഭരണത്തിൽ അവർ ഉയർത്തിപ്പിടിക്കുന്ന ജനവിരുദ്ധ വികസന രാഷ്ട്രീയം ജനം നിരാകരിക്കുന്നു എന്നും ഉമയുടെ വിജയത്തിൽനിന്നു വായിച്ചെടുക്കാവുന്നതാണ്. ഇടതുമുന്നണിയിൽനിന്നും ബി.ജെ.പിയിൽനിന്നും വലിയ തോതിൽ വോട്ടുകൾ ഉമ തോമസിന് കിട്ടിയിട്ടുണ്ട്. അതിനർഥം തൃക്കാക്കര മണ്ഡലത്തിലെ ജനങ്ങൾ ഉമ തോമസിനെ അവരുടെ പൊതു സ്ഥാനാർഥിയായാണ് പരിഗണിച്ചതെന്നാണ്.
തെരഞ്ഞെടുപ്പിൽ മത്സരിക്കാതിരുന്ന ട്വന്റി20 അവരുടെ നിലപാട് വ്യക്തമാക്കിയിരുന്നില്ല. ഫലം വന്നതിനുശേഷം ചെയർമാൻ സാബു ചെറിയാൻ ഉമ തോമസിന്റെ വിജയത്തിന്റെ പങ്ക് അവകാശപ്പെടുന്നത് യുക്തിക്ക് നിരക്കുന്നതല്ല. വികസന വാദികളും വികസന വിരുദ്ധരും തമ്മിൽ നടക്കുന്ന പോരാട്ടമായാണ് തെരഞ്ഞെടുപ്പിനെ മുഖ്യമന്ത്രി വിശേഷിപ്പിച്ചിരുന്നത്. തൃക്കാക്കരക്കാർ വികസന വിരുദ്ധരെന്ന തെറ്റ് തിരുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.


സിൽവർ ലൈനിനുവേണ്ടി ബലപ്രയോഗത്തിലൂടെ വീടുകളിൽ അതിക്രമിച്ച് കയറി അടുക്കളകളിലും കിടപ്പുമുറികളിലും മഞ്ഞക്കുറ്റികൾ സ്ഥാപിച്ചു. കേരളത്തിന്റെ മൊത്തത്തിലുള്ള വികാരം സർക്കാരിന് എതിരായിരുന്നു. അവരിൽ പല രാഷ്ട്രീയാശയക്കാരുമുണ്ടായിരുന്നു. പക്ഷേ, സർക്കാരിന് അത് തിരിച്ചറിയാനായില്ല. പൊതുജന വികാരത്തിന്റെ പരിഛേദമാണ് തൃക്കാക്കരയിൽ കണ്ടത്.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മുഴുവൻ മന്ത്രിമാരും അറുപതോളം എം.എൽ.എമാരും ഒരു മാസം തൃക്കാക്കരയിൽ തമ്പടിച്ചാണ് പ്രചാരണ പരിപാടികൾക്ക് നേതൃത്വം നൽകിയത്. മന്ത്രിമാർക്കും എം.എൽ.എമാർക്കും ചുമതലകൾ വീതിച്ചു നൽകി. ബൂത്തുതല പ്രവർത്തനങ്ങളിൽ വരെ മുഖ്യമന്ത്രിയുടെ ഇടപെടലുകളുണ്ടായി. മൂന്ന് പ്രധാന തെരഞ്ഞെടുപ്പ് റാലികളിൽ അദ്ദേഹം പ്രസംഗിച്ചു.
എം. സ്വരാജും മന്ത്രി പി. രാജീവും തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രങ്ങൾക്ക് നേതൃത്വം നൽകിയിട്ടും ജനങ്ങളുടെ വികാരം മനസിലാക്കാൻ അവർക്ക് കഴിഞ്ഞില്ല. കാടിളക്കിയുള്ള പ്രവർത്തനം നൽകിയ ആത്മവിശ്വാസത്തിലായിരിക്കണം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തെരഞ്ഞെടുപ്പു ഫലം സർക്കാരിന്റെ വിലയിരുത്തലാകുമെന്ന് പറഞ്ഞത്. ജനങ്ങൾ വോട്ടുചെയ്ത് സർക്കാരിനെ വിലയിരുത്തുകയും ചെയ്തു.യു.ഡി.എഫിനെപ്പോലും അത്ഭുതപ്പെടുത്തിക്കൊണ്ടുള്ള ഉമ തോമസിന്റെ വിജയം കേരളത്തിന്റെ പൊതു മനഃസാക്ഷിയുടെ നേർചിത്രമാണ്. ഏതൊക്കെ വർഗീയ ശക്തികൾ തല കുത്തിമറിഞ്ഞാലും കേരളം അതിന്റെ പൈതൃക സ്വത്തായ മതനിരപേക്ഷമൂല്യങ്ങളെ ഒരിക്കലും കൈവെടിയുകയില്ല എന്ന സന്ദേശമാണ് ആ ചിത്രം. പി.ടി തോമസ് മതനിരപേക്ഷതയുടെ പതാകാവാഹകനായിരുന്നു.നേരത്തെ ഇടതുമുന്നണി സ്ഥാനാർഥിയായി അരുൺ കുമാറിനെയായിരുന്നു സി.പി.എം നിശ്ചയിച്ചിരുന്നത്. അദ്ദേഹത്തിനുവേണ്ടി ചുമരെഴുത്തു വരെ നടന്നു. പിന്നീടാണ് ലിസി ആശുപത്രിയിലെ ഡോക്ടർ ജോ ജോസഫിനെ ഇടതുമുന്നണി സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. ലിസി ആശുപത്രിയിൽ ക്രിസ്ത്യൻ പുരോഹിതന്റെ സാന്നിധ്യത്തിൽ പ്രഖ്യാപിക്കപ്പെട്ട ജോ ജോസഫിന്റെ സ്ഥാനാർഥിത്വവും വർഗീയ വിഷം പ്രസരിപ്പിച്ചു കൊണ്ടിരിക്കുന്ന പി.സി ജോർജിനെ ബി.ജെ.പി ആനയിച്ചു കൊണ്ടുവന്നതും ജനം അവഗണിച്ചു എന്നതിന്റെ സന്ദേശവും കൂടിയായി ഉമ തോമസിന്റെ വിജയം.വിജയത്തിൽ മതിമറക്കില്ലെന്ന വിജയത്തിന്റെ മുഖ്യശിൽപിയായ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പ്രഖ്യാപനം ആശാവഹമാണ്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലുള്ള അദ്ദേഹത്തിന്റെ പ്രാവീണ്യം ഉമ തോമസിന്റ വിജയത്തിനു മാറ്റുകൂട്ടിയ മുഖ്യഘടകമാണ്. ഉമ തോമസ് പരാജയപ്പെട്ടാൽ അത് തന്റെ മാത്രം പിഴവായിരിക്കുമെന്നും അവർ വിജയിച്ചാൽ അതെല്ലാവർക്കും അവകാശപ്പെട്ടതായിരിക്കുമെന്ന് ആർജവത്തോടെ പറയാൻ അദ്ദേഹത്തിന് കഴിഞ്ഞു.


ആ നിലയ്ക്ക് വി.ഡി സതീശന്റെയും കൂടി വിജയമാണിത്. സെഞ്ച്വറി അടിക്കാനുള്ള മുഖ്യമന്ത്രിയുടെ മോഹം പുലരാതെപോയതിന്റെ കാരണം സി.പി.എം വിലയിരുത്തണം. ഏറ്റവും കുറഞ്ഞ പോളിങ് ശതമാനം ഉണ്ടായിട്ടുപോലും ഉമ തോമസ് റെക്കോഡ് വിജയം കരസ്ഥമാക്കിയതിന്റെ വിജയരഹസ്യം സി.പി.എം പഠിക്കണം.
വികസനം എന്നുപറയുന്നത് ജനങ്ങൾക്കുമേൽ അടിച്ചേൽപിക്കേണ്ട പ്രവർത്തനമല്ല. ജനങ്ങൾ വികസനത്തിനു വേണ്ടിയല്ല, വികസനം ജനങ്ങൾക്കു വേണ്ടിയാണെന്ന സാമാന്യ ബോധമെങ്കിലും ഭരണകൂടത്തിനുണ്ടാകണം. തെരഞ്ഞെടുപ്പുവരുമ്പോൾ പാത്തും പതുങ്ങിയും വർഗീയ ശക്തികളുടെ തിണ്ണനിരങ്ങുന്നത് ജാതി-മത-വർഗീയതയ്ക്കപ്പുറം ചിന്തിക്കുകയും അതിനനുസരിച്ചു ജീവിക്കുകയും ചെയ്യുന്ന കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും അംഗീകരിക്കുന്നില്ലെന്നും ഇനിയെങ്കിലും ഇടതുമുന്നണി മനസിലാക്കണം. അത്തരമൊരു തിരിച്ചറിവ് ഇടതുമുന്നണി നേതൃത്വത്തിനും സർക്കാരിനും നൽകുന്നതാണ് തൃക്കാക്കരയിലെ ഉമ തോമസിന്റെ മിന്നുംവിജയം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടേക്ക് ഓഫിന് തൊട്ടുമുമ്പ് വിമാനത്തിന് നേരെ വെടിവെയ്പ്പ്; പരിഭ്രാന്തരായി യാത്രക്കാ‍ർ

International
  •  a month ago
No Image

നോല്‍ കാര്‍ഡ് സംവിധാനം ഡിജിറ്റലാക്കാന്‍ പേയ്‌മെന്റ് എക്‌സലന്‍സ് സെന്‍ന്റര്‍ ആരംഭിച്ച് ആര്‍ടിഎ

uae
  •  a month ago
No Image

ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികൾക്ക് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾക്ക് അധികസമയം അനുവദിക്കണം: മനുഷ്യാവകാശ കമ്മീഷൻ

Kerala
  •  a month ago
No Image

സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന തൊഴില്‍ തട്ടിപ്പുകള്‍; മുന്നറിയിപ്പ് നല്‍കി യുഎഇയിലെ ഇന്ത്യന്‍ എംബസി

uae
  •  a month ago
No Image

ദേശീയ ചിഹ്‌നങ്ങള്‍ വാണിജ്യപരമായി ഉപയോഗിക്കുന്നത് തടയാന്‍ ഉത്തരവിറക്കി സഊദി

Saudi-arabia
  •  a month ago
No Image

ബംഗാളി നടിയുടെ പീഡന പരാതി സംവിധായകന്‍ രഞ്ജിത്തിനെതിരെ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  a month ago
No Image

ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ സംഘര്‍ഷം; കോഴിക്കോട് നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍

Kerala
  •  a month ago
No Image

സഹകരണം വര്‍ധിപ്പിക്കും; ഒമാന്‍ സുല്‍ത്താനുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി

oman
  •  a month ago
No Image

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തോടെ ബിജെപി കോണ്‍ഗ്രസ് ഡീല്‍ കൂടുതല്‍ വ്യക്തമായെന്ന് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

'ആര്‍.എസ്.എസ് ശാഖക്ക് കാവല്‍ നില്‍ക്കണം എന്ന് തോന്നിയാല്‍ കെ.പി.സി.സി പ്രസിഡന്റ് ഉണ്ട്'; പരിഹസിച്ച് മുഹമ്മദ് റിയാസ്

Kerala
  •  a month ago