സഊദിയിൽ വാഹനാപകടത്തിൽ മരിച്ച തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
റിയാദ്: സഊദിയിൽ വാഹനാപകടത്തിൽ മരിച്ച തിരുവനന്തപുരം ചെറിയതുറ സ്വദേശിയും ഹായിലിലെ റൊട്ടി കമ്പനി ജീവനക്കാരനുമായ വിനോജ് ഗിൽബെർട്ട് ജോണ് (42) ന്‍റെ മൃതദേഹമാണ് നാട്ടിലെത്തിച്ചത്. ഹായിൽ- റോദ റോഡിൽ രാത്രിയിൽ വിനോജ് ഗില്‍ബെര്‍ട്ട് ഓടിച്ചിരുന്ന വാഹനം ഒട്ടകവുമായി കൂട്ടിയിടിച്ചുള്ള അപകടത്തിൽ മരണപ്പെടുകയായിരുന്നു. തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ എസ് ഡി പി ഐ മണ്ഡലം പ്രസിഡന്റ് ജെ കെ അനസ്, ജില്ലാ ട്രഷറർ ഷംസുദ്ദീൻ മണക്കാട് എന്നിവരുടെ നേതൃത്വത്തിൽ മൃതദേഹം ഏറ്റു വാങ്ങി ബന്ധുക്കൾക്ക് കൈമാറി.
ഇന്ത്യന്‍ സോഷ്യല്‍ ഫോറം റിയാദ് കേരള സ്റ്റേറ്റ് വെൽഫെയർ കോർഡിനേറ്റർ അസീസ് പയ്യന്നൂര്‍, ഹായിൽ സോഷ്യൽ ഫോറം ബ്ലോക്ക് പ്രസിഡന്റ് റഊഫ് എൻ കെ ഹായിലിലെ സാമൂഹ്യ പ്രവർത്തകനായ ചാൻസ റഹ്മാൻ, റിയാദ് റൗദ ബ്രാഞ്ച് പ്രസിഡന്റ് ഷാനവാസ് പൂന്തുറ എന്നിവർ മൃതദേഹം നാട്ടിൽ അയക്കാനുള്ള നടപടി ക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കി. പരേതനായ ജോണ്‍ ഗില്‍ബെര്‍ട്ടിന്റെയും പ്രേമ ഗില്‍ബെര്‍ട്ടിന്റെയും മകനാണ്. ഭാര്യ ഫെബി വിനോജ് മകൾ സോജ് മേരി വിനോജ് (7).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."