മൊബൈല്‍ ഫോണ്‍ ഹാങ്ങ് ആവുന്നുണ്ടോ? പരിഹാര മാര്‍ഗങ്ങള്‍ ഇവയൊക്കെ?
നമ്മുടെ നിത്യജീവിതത്തില്‍ ഇന്ന് എറ്റവും കൂടുതല്‍ അത്യന്താപേക്ഷിതമായ വസ്തുവാണ് മൊബൈല്‍ ഫോണ്‍. ഫോണ്‍ ചെയ്യുക എന്നതിലുപരിയായി ബ്രൗസിങ്ങ്, ആശയവിനിമയം നടത്തല്‍, ഷോപ്പിങ്ങ്, മള്‍ട്ടിമീഡിയ ആസ്വദിക്കല്‍, തുടങ്ങി ഏത് കാര്യത്തിനും ആശ്രയിക്കാന്‍ പറ്റുന്ന ഒരു ഉപാധിയായി നമ്മുടെ ജീവിതത്തില്‍ മൊബൈല്‍ ഫോണ്‍ മാറിക്കഴിഞ്ഞു.
എന്നാല്‍ മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളെ ഏറെ വലക്കുന്ന ഒരു കാര്യമാണ് ഫോണ്‍ ഹാങ്ങ് ആവുക എന്നത്. മൊബൈല്‍ ഹാങ്ങാവുന്നതിന് പല കാരണങ്ങളും ഉണ്ട്. സാങ്കേതിക പ്രശ്‌നങ്ങളെക്കാള്‍ ഉപരിയായി നമ്മള്‍ വരുത്തുന്ന ചെറിയ ചില പിഴവുകള്‍ പരിഹരിച്ചാല്‍ തന്നെ മൊബൈല്‍ ഫോണിന്റെ ഹാങ്ങ് അടക്കമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കും.
മൊബൈല്‍ ഫോണിന്റെ ഹാങ്ങ് പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍
1, റാം മെമ്മറി പരിശോധിക്കുക
ഫോണില്‍ വേണ്ടത്ര റാം സ്‌പേസ് ഇല്ലാത്തതാണ് ഫോണ്‍ ഹാങ്ങാവുന്നതിനുള്ള പ്രധാന കാരണം. അതിനാല്‍ തന്നെ വലിയ ഗെയിമുകള്‍ പോലുള്ള ഹെവി ആപ്ലിക്കേഷനുകള്‍ പരമാവധി ഫോണില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമിക്കുന്നത് ഫോണ്‍ ഹാങ്ങാവുന്നതിനെ പരമാവധി തടയുന്നു. കൂടാതെ ഇത്തരത്തില്‍ റാം താഴ്ന്ന അവസ്ഥയിലെത്തുന്ന സന്ദര്‍ഭത്തില്‍ ബാക്ക് ഗ്രൗണ്ടില്‍ തുറന്നിരിക്കുന്ന ആപ്ലിക്കേഷനുകള്‍ ക്ലോസ് ചെയ്യുന്നത് റാം സ്‌പേസ് കൂടാന്‍ സഹായിക്കും.
2, ടാസ്‌ക്ക് മാനേജര്‍ ഉപയോഗിക്കുക
ബാക്ക് ഗ്രൗണ്ടില്‍ ആവശ്യമില്ലാത്ത ആപ്ലിക്കേഷനുകള്‍ റണ്‍ ചെയ്യുന്നത് ഫോണിന്റെ പ്രവര്‍ത്തന വേഗതയെക്കുറക്കും
അതിനാല്‍ ടാസ്‌ക്ക് മാനേജര്‍ ഉപയോഗിച്ച് ബാക്ക് ഗ്രൗണ്ടില്‍ അനാവശ്യമായി റണ്‍ ചെയ്യുന്ന ആപ്പുകള്‍ ഒഴിവാക്കാം.
3, ലൈവ് വാള്‍പേപ്പറുകള്‍ ഒഴിവാക്കാം
ആനിമേഷനുകള്‍ അല്ലെങ്കില്‍ ലൈവ് വാള്‍പേപ്പറുകള്‍ ഫോണിന്റെ റാം പെര്‍ഫോമന്‍സിനെ കുറക്കുന്ന ഘടകമാണ് അതിനാല്‍ സിമ്പിള്‍ വാള്‍പേപ്പറുകള്‍ ഫോണില്‍ ഉപയോഗിക്കാന്‍ ശ്രമിക്കുക.
4, ഫോണിന്റെ ഇന്റേണല്‍ മെമ്മറി ഉപയോഗം കുറക്കല്‍
ഫോണിന്റെ ഇന്റേണല്‍ മെമ്മറി കൂടുതല്‍ ഉപയോഗിക്കുന്നത് ഫോണ്‍ ഹാങ്ങാവുന്നതിനുള്ള പ്രധാന കാരണമാണ്. അത്‌കൊണ്ട് തന്നെ പാട്ടുകള്‍, വീഡിയോകള്‍ തുടങ്ങിയ ഫയലുകള്‍ ഒരു എക്‌സ്റ്റേണല്‍ മെമ്മറിയിലേക്ക് സേവ് ചെയ്യലാണ് ഉത്തമം. ഇത് ഇന്റേണല്‍ മെമ്മറി കുറയാതിരിക്കുന്നതിനും അത് വഴി ഫോണ്‍ സ്പീഡ് ആകുന്നതിനും കാരണമാകുന്നു.
5,ആന്റി വൈറസ് ഉപയോഗിക്കല്‍
ചില സമയങ്ങളില്‍ മാല്‍വെയറുകളും വൈറസുകളും ഫോണിനെ സ്ലോവാക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ ആന്റി വൈറസുകള്‍ ഉപയോഗിക്കുന്നത് ഫോണ്‍ ഹാങ്ങാവാനുള്ള സാധ്യതയെ കുറക്കുന്നു.
6,കാഷെ ഒഴിവാക്കല്‍
ഫോണിലുള്ള ആപ്ലിക്കേഷനുകള്‍ ദിനം പ്രതി കാഷെ മെമ്മറി സൃഷ്ടിക്കുന്നുണ്ട്. ഇത് ഫോണിനെ സ്ലോവാക്കാന്‍ കാരണമായേക്കാം. അതിനാല്‍ തന്നെ കൃത്യമായ ഇടവേളകളില്‍ കാഷെ ഒഴിവാക്കിയാല്‍ ഫോണിന്റെ വേഗത വര്‍ധിക്കും.
7,സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ്
ഫോണിന്റെ വേഗത കുറയുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ്
ചെയ്യാതിരിക്കുന്നത്. കൃത്യമായി സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ചെയ്തില്ലെങ്കില്‍ ഫോണില്‍ ബഗ്ഗുകള്‍ കടന്ന് കൂടാനും അത് വഴി ഫോണ്‍ ഹാങ്ങാവാനും സാധ്യതയുണ്ട്.
8, ആവശ്യമില്ലാത്ത ആപ്പുകള്‍ ഒഴിവാക്കുക
ആവശ്യമില്ലാത്ത ആപ്ലിക്കേഷനുകള്‍ ഫോണിന്റെ വേഗത കുറക്കാന്‍ മാത്രമെ കാരണമാകൂ. അതിനാല്‍ അനാവശ്യമായ ആപ്പ്, ഫയല്‍സ് എന്നിവ ഫോണില്‍ നിന്നും ഒഴിവാക്കുന്നത് ഫോണിന്റെ സ്പീഡ് വര്‍ധിക്കാന്‍ കാരണമാകുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."