ഇറാന്റെ ഏറ്റവും വലിയ പടക്കപ്പല്‍ തീ പിടിച്ചുമുങ്ങുന്നു
തെഹ്റാന്: ഇറാന്റെ ഏറ്റവും വലിയ പടക്കപ്പല്‍ ഖാര്‍ഗ് തീ പിടിച്ചുമുങ്ങുന്നു. ഒമാന്‍ കടലിടുക്കിലെ ഇറാന് തുറമുഖമായ ജസ്കിനടുത്താണ് കപ്പലിന് തീ പിടിച്ചത്. കപ്പലിലെ മുഴുവന്‍ ജീവനക്കാരെയും രക്ഷപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. കപ്പലിനെ രക്ഷപ്പെടുത്താനുള്ള എല്ലാശ്രമങ്ങളും പരാജയപ്പെട്ടെന്നും കപ്പല്‍ മുങ്ങുകയാണെന്നും ഇറാനിയന്‍ വാര്‍ത്താ ഏജന്‍സി ഫര്‍സ് റിപ്പോര്‍ട്ട് ചെയ്തു. തീ പിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ദേശീയ ടെലിവിഷന്‍ പുറത്തുവിട്ടു. 20 മണിക്കൂറോളം അഗ്നിശമന കപ്പലുകള്‍ പരിശ്രമിച്ചിട്ടും ലക്ഷ്യം കാണാനായില്ല. 200 മീറ്ററിലേറെ നീളമുള്ള ബ്രീട്ടിഷ് നിര്‍മിത കപ്പലാണ് ഖാര്‍ഗ്. 1976 ലാണ് ഇറാന് ഓര്‍ഡര്‍ നല്കിയ കപ്പല്‍ 1984 ലാണ് ലഭിച്ചത്. ഹോര്‍മുസ് കടലിടുക്കിന് സമീപമാണ് കപ്പല്‍ അപകടത്തില്‍പ്പെട്ട ജസ്ക് തുറമുഖം. കഴിഞ്ഞ ഏപ്രിലില്‍ ചെങ്കടലില്‍ ഇറാന് കപ്പലായ സാവിസിനു നേരേ ആക്രമണമുണ്ടായിരുന്നു. ഇറാന്, ഇസ്റാഈല്‍ കപ്പലുകള്‍ പരസ്പരം ആക്രമിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."