HOME
DETAILS

ചാക്കില്‍ കയറാന്‍ നോട്ടുകെട്ട്; കോഴയാരോപണത്തിലും കുരുങ്ങി ബി.ജെ.പി

  
backup
June 02 2021 | 20:06 PM

65153534130-2


കല്‍പ്പറ്റ/കണ്ണൂര്‍: കുഴല്‍പ്പണ വിവാദത്തിന് പിന്നാലെ കോഴയാരോപണത്തിലും കുരുങ്ങി ബി.ജെ.പി. എല്‍.ഡി.എഫിന്റെ ഭാഗമായിരുന്ന സി.കെ ജാനുവിനേയും ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയേയും നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയില്‍ എത്തിക്കാന്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ കോഴ നല്‍കിയെന്ന് വ്യക്തമാക്കുന്ന ഫോണ്‍ സംഭാഷണങ്ങള്‍ പുറത്തുവന്നു. എന്‍.ഡി.എയില്‍ ചേരാന്‍ കെ.സുരേന്ദ്രന്‍ സമ്മര്‍ദ്ദം ചെലുത്തിയപ്പോള്‍ 10 കോടി രൂപയാണ് സി.കെ ജാനു ആവശ്യപ്പെട്ടതെന്നും എന്നാല്‍ 10 ലക്ഷം രൂപ നല്‍കി 'ഡീല്‍' ഉറപ്പിക്കുകയായിരുന്നുവെന്നുമാണ് ജെ.ആര്‍.പിയുടെ സംസ്ഥാന ട്രഷറര്‍ കൂടിയായ പ്രസീത അഴീക്കോടിന്റെ ആരോപണം. ഇതു തെളിയിക്കുന്ന കെ.സുരേന്ദ്രനും പ്രസീതയും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പും അവര്‍ കണ്ണൂരില്‍ പുറത്തുവിട്ടു.


സുരേന്ദ്രന്‍ നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ സി.കെ ജാനുവിനെയും പാര്‍ട്ടിയെയും മുന്നണിയിലെത്തിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ എണ്ണിയെണ്ണി പറയുന്നുണ്ട്. കെ.സുരേന്ദ്രന്റെ വിജയ് യാത്രയുടെ സമാപനത്തിനു മുന്നോടിയായി മാര്‍ച്ച് ആറിനാണ് ജാനുവിനു പണം നല്‍കിയതെന്നു പ്രസീത പറയുന്നു. പണം കിട്ടിയതോടെയാണ് അമിത് ഷാ പങ്കെടുത്ത തിരുവനന്തപുരത്തെ പരിപാടിക്കു ജാനു എത്തിയത്. സുരേന്ദ്രന്‍ ജാനുവിനു പണം കൊടുത്തതു തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനല്ലെന്നും പ്രസീത പറയുന്നു. ഫോണ്‍ സംഭാഷണം ചോര്‍ന്നതോടെ കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ബി.ജെ.പി കള്ളപ്പണമൊഴുക്കിയെന്ന വസ്തുതയാണ് പുറത്തുവരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടേക്ക് ഓഫിന് തൊട്ടുമുമ്പ് വിമാനത്തിന് നേരെ വെടിവെയ്പ്പ്; പരിഭ്രാന്തരായി യാത്രക്കാ‍ർ

International
  •  a month ago
No Image

നോല്‍ കാര്‍ഡ് സംവിധാനം ഡിജിറ്റലാക്കാന്‍ പേയ്‌മെന്റ് എക്‌സലന്‍സ് സെന്‍ന്റര്‍ ആരംഭിച്ച് ആര്‍ടിഎ

uae
  •  a month ago
No Image

ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികൾക്ക് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾക്ക് അധികസമയം അനുവദിക്കണം: മനുഷ്യാവകാശ കമ്മീഷൻ

Kerala
  •  a month ago
No Image

സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന തൊഴില്‍ തട്ടിപ്പുകള്‍; മുന്നറിയിപ്പ് നല്‍കി യുഎഇയിലെ ഇന്ത്യന്‍ എംബസി

uae
  •  a month ago
No Image

ദേശീയ ചിഹ്‌നങ്ങള്‍ വാണിജ്യപരമായി ഉപയോഗിക്കുന്നത് തടയാന്‍ ഉത്തരവിറക്കി സഊദി

Saudi-arabia
  •  a month ago
No Image

ബംഗാളി നടിയുടെ പീഡന പരാതി സംവിധായകന്‍ രഞ്ജിത്തിനെതിരെ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  a month ago
No Image

ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ സംഘര്‍ഷം; കോഴിക്കോട് നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍

Kerala
  •  a month ago
No Image

സഹകരണം വര്‍ധിപ്പിക്കും; ഒമാന്‍ സുല്‍ത്താനുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി

oman
  •  a month ago
No Image

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തോടെ ബിജെപി കോണ്‍ഗ്രസ് ഡീല്‍ കൂടുതല്‍ വ്യക്തമായെന്ന് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

'ആര്‍.എസ്.എസ് ശാഖക്ക് കാവല്‍ നില്‍ക്കണം എന്ന് തോന്നിയാല്‍ കെ.പി.സി.സി പ്രസിഡന്റ് ഉണ്ട്'; പരിഹസിച്ച് മുഹമ്മദ് റിയാസ്

Kerala
  •  a month ago