കൂടെയുണ്ട് ഈ നാട്, ക്ഷേത്ര നടയും സാക്ഷ്യം വഹിക്കുന്നു അനിസാമിനുവേണ്ടി
കായംകുളം: വര്‍ത്തമാന കാലത്ത് ജാതിയും, മതവും, രാഷ്ട്രീയത്തിനുമപ്പുറം എല്ലാവരേയും ചേര്‍ത്ത് നിര്‍ത്തുന്ന മനുഷ്യ സ്‌നേഹികളുടെ നാടായ എരുവ ക്ഷേത്ര നട വേറിട്ട ഒരു കാഴ്ചക്ക് സാക്ഷ്യം വഹിച്ചു. മുനിസിപ്പല്‍ 3ാം വാര്‍ഡില്‍ കളീയ്ക്കല്‍ വീട്ടില്‍ സലിംഹൈറുന്നീസ ദമ്പതികളുടെ മകന്‍ അനിസാം (29)ശ്വാസകോശ രോഗത്താല്‍ കഴിയുന്ന ചെറുപ്പക്കാരന് ശ്വാസകോശം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്ക് 50 ലക്ഷം രൂപ സമാഹരിക്കുന്നതിന്റെ ഭാഗമായി ആണ് ക്ഷേത്ര നട സാക്ഷ്യം വഹിച്ചത്. വിഷുദിനത്തില്‍ ഒരു കൂട്ടം യുവാക്കല്‍ ഒന്നിച്ചുചേര്‍ന്നത്. 86224 രൂപ സമാഹരിച്ചു. കളക്ഷന്‍ വിപുലീകരിച്ച് 1 ലക്ഷം രൂപ ചികിത്സാ സഹായ സമിതിക്ക് ഇന്ന് കൈമാറും.
കുട്ടികളും മുതിര്‍ന്ന അമ്മമാര്‍ക്കും ലഭിച്ച വിഷു കൈനീട്ടം ക്ഷേത്രനടയില്‍വെച്ച് അനിസാമിനു വേണ്ടി നല്‍കി. കുട്ടികള്‍ മാസങ്ങളായി ഭവനങ്ങളില്‍ സൂക്ഷിച്ചിരുന്ന വഞ്ചികുറ്റികളിലെ നാണയതുട്ടുകള്‍ ആവേശത്തോടെ സമാഹരണത്തിലേക്കായി നല്‍കുകയുകയും ചെയ്തു. ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികള്‍ പത്തിയൂര്‍ ഫാര്‍മേഴ്‌സ് സഹകരണ ബാങ്കിലെ ജീവനക്കാര്‍, അക്കോക്ക് കായംകുളം മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍, മിത്ര കാരുണ്യവേദിയുടെ പ്രവര്‍ത്തകര്‍, എന്നിവര്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തു.
ക്ഷേത്രത്തിന്റെ ഇരു നടയിലുമായി നടന്ന സാമ്പത്തിക സമാഹരണത്തിന് പ്രഭാഷ് പാലാഴി, ദീപക്ക് എരുവ, അനില്‍കുമാര്‍ കോട്ടക്കുഴി, സുരേഷ് ആമ്പക്കാട്ട്,വൈ.ഷാനവാസ്, ഡി.രാമാനന്ദന്‍, അജി ഹരിചന്ദനം, പ്രസന്നന്‍ ചിറയില്‍ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ബിജു. കെ.കെ സെക്രട്ടറി പി.ബി.സുനില്‍ തുടങ്ങിഉപദേശക സമിതി അംഗങ്ങള്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."