HOME
DETAILS

ഉച്ചഭക്ഷണത്തിന്റെ ഗുണമേന്‍മ: സ്‌കൂളുകളില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ പരിശോധന

  
backup
June 06 2022 | 04:06 AM

kerala-inspection-to-ensure-food-safety-in-schools-2022

തിരുവനന്തപുരം: സ്‌കൂളുകളിലെ ഉച്ചഭക്ഷണത്തിന്റെ ഗുണമേന്‍മ ഉറപ്പാക്കാന്‍ അടിയന്തര ഇടപെടലുമായി സര്‍ക്കാര്‍. സ്‌കൂള്‍തലത്തില്‍ മന്ത്രിമാരും ജനപ്രതിനിധികളും നേരിട്ടെത്തി കാര്യങ്ങള്‍ വിലയിരുത്തുകയാണ്. ആരോഗ്യ വിദ്യാഭ്യാസ ഭക്ഷ്യവകുപ്പുകള്‍ ഏകോപിപ്പിച്ചാണ് പരിശോധന.

സംസ്ഥാനത്തെ വിവിധ സ്‌കൂളുകളില്‍ ഭക്ഷ്യവിഷബാധ ഉണ്ടായ പശ്ചാത്തലത്തിലാണ് പരിശോധനകള്‍ ശക്തമാക്കുന്നത്. ഇന്നും നാളെയുമായി സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും പരിശോധനകള്‍ നടക്കും. പാചകപ്പുര, ഉച്ച ഭക്ഷണ സാമഗ്രികള്‍, പാത്രങ്ങള്‍, വാട്ടര്‍ ടാങ്ക്, ശുചിമുറികള്‍ തുടങ്ങിയവയുടെ സ്ഥിതി വിലയിരുത്തും. ജനപ്രതിനിധികളും വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും ഉച്ചഭക്ഷണ സമയം കുട്ടികള്‍ക്കൊപ്പം ചെലവഴിക്കും. പാചകതൊഴിലാളികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. മുഴുവന്‍ സ്‌കൂളുകളിലെയും കുടിവെള്ള പരിശോധന ജലവിഭവ വകുപ്പുമായി ചേര്‍ന്ന് ഒരാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കും.

ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ എല്ലാ സ്‌കൂളുകളിലെയും അരിയുടെ ഗുണനിലവാരം ഉറപ്പുവരുത്തും. കുട്ടികള്‍ക്ക് ആരോഗ്യപ്രശ്‌നമുണ്ടായത് അരിയിലൂടെയാണെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്നും ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു.

കോഴിക്കോട് ജില്ലയിലെ സ്‌കൂളുകളില്‍ ഇന്ന് ഭക്ഷ്യമന്ത്രിയും തിരുവനന്തപുരത്ത് വിദ്യാഭ്യാസ മന്ത്രിയും നേരിട്ടെത്തും. പകര്‍ച്ചവ്യാധികള്‍ വ്യാപിക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ട് വെള്ളിയാഴ്ചകളില്‍ ഡ്രൈ ഡേ ആയി ആചരിക്കാനും തീരുമാനമായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടേക്ക് ഓഫിന് തൊട്ടുമുമ്പ് വിമാനത്തിന് നേരെ വെടിവെയ്പ്പ്; പരിഭ്രാന്തരായി യാത്രക്കാ‍ർ

International
  •  a month ago
No Image

നോല്‍ കാര്‍ഡ് സംവിധാനം ഡിജിറ്റലാക്കാന്‍ പേയ്‌മെന്റ് എക്‌സലന്‍സ് സെന്‍ന്റര്‍ ആരംഭിച്ച് ആര്‍ടിഎ

uae
  •  a month ago
No Image

ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികൾക്ക് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾക്ക് അധികസമയം അനുവദിക്കണം: മനുഷ്യാവകാശ കമ്മീഷൻ

Kerala
  •  a month ago
No Image

സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന തൊഴില്‍ തട്ടിപ്പുകള്‍; മുന്നറിയിപ്പ് നല്‍കി യുഎഇയിലെ ഇന്ത്യന്‍ എംബസി

uae
  •  a month ago
No Image

ദേശീയ ചിഹ്‌നങ്ങള്‍ വാണിജ്യപരമായി ഉപയോഗിക്കുന്നത് തടയാന്‍ ഉത്തരവിറക്കി സഊദി

Saudi-arabia
  •  a month ago
No Image

ബംഗാളി നടിയുടെ പീഡന പരാതി സംവിധായകന്‍ രഞ്ജിത്തിനെതിരെ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  a month ago
No Image

ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ സംഘര്‍ഷം; കോഴിക്കോട് നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍

Kerala
  •  a month ago
No Image

സഹകരണം വര്‍ധിപ്പിക്കും; ഒമാന്‍ സുല്‍ത്താനുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി

oman
  •  a month ago
No Image

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തോടെ ബിജെപി കോണ്‍ഗ്രസ് ഡീല്‍ കൂടുതല്‍ വ്യക്തമായെന്ന് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

'ആര്‍.എസ്.എസ് ശാഖക്ക് കാവല്‍ നില്‍ക്കണം എന്ന് തോന്നിയാല്‍ കെ.പി.സി.സി പ്രസിഡന്റ് ഉണ്ട്'; പരിഹസിച്ച് മുഹമ്മദ് റിയാസ്

Kerala
  •  a month ago