വന്ദേഭാരത് ബുക്കിങ് ആരംഭിച്ചു; കാസര്‍കോട്ടേക്ക് 1590 രൂപ, ടിക്കറ്റ് നിരക്ക് അറിയാം
booking-started-for-vandebharath-express
തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്‌സ്പ്രസിന്റെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ഞായറാഴ്ച്ച രാവിലെ എട്ടുമണിമുതലാണ് ബുക്കിങ് ആരംഭിച്ചത്. ഐ.ആര്‍.സി.ടി.സി വെബ്‌സൈറ്റ്, മൊബൈല്‍ ആപ്പ് വഴിയും സ്റ്റേഷനിലെ റിസര്‍വേഷന്‍ കൗണ്ടര്‍വഴിയും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.
തിരുവനന്തപുരം -കാസര്‍കോട് ചെയര്‍കാറിന് 1590 രൂപയാണ്, എക്‌സിക്യൂട്ടീവ് കോച്ചിന് 2880 രൂപയാണ് നിരക്ക്. ചെയര്‍കാറില്‍ 914 സീറ്റും എക്‌സിക്യൂട്ടീവ് ചെയര്‍കാറില്‍ 86 സീറ്റുമാണ് ഉള്ളത്.
തിരുവനന്തപുരത്തുനിന്നു വിവിധ സ്ഥലങ്ങളിലേക്കുള്ള നിരക്കുകൾ (ചെയർകാർ, എക്സിക്യുട്ടീവ് കാർ എന്നിങ്ങനെ)
കൊല്ലം– 435, 820
കോട്ടയം– 555, 1,075
എറണാകുളം നോർത്ത്– 765, 1,420
തൃശൂർ– 880, 1,650
ഷൊർണൂർ– 950, 1,775
കോഴിക്കോട്– 1,090, 2,060
കണ്ണൂർ– 1,260, 2,415
കാസർകോട്– 1,590, 2,880
കാസർകോട് നിന്നു വിവിധ സ്ഥലങ്ങളിലേക്കുള്ള നിരക്കുകൾ (ചെയർകാർ, എക്സിക്യുട്ടീവ് കാർ എന്നിങ്ങനെ)
കണ്ണൂർ – 445, 840
കോഴിക്കോട്–625,1195
ഷൊർണൂർ– 775,1510
തൃശൂർ– 825, 1600
എറണാകുളം– 940, 1835
കോട്ടയം– 1250, 2270
കൊല്ലം– 1435, 2645
തിരുവനന്തപുരം– 1520, 2815
booking-started-for-vandebharath-express
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."