കേരളത്തിൽ വൈദ്യുതി ഉപഭോഗം കുറയ്ക്കാൻ കെ.എസ്.ഇ.ബിയുടെ പ്രധാന നിർദേശങ്ങൾ; ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
കേരളത്തിൽ വൈദ്യുതി ഉപഭോഗം കുറയ്ക്കാൻ കെ.എസ്.ഇ.ബിയുടെ പ്രധാന നിർദേശങ്ങൾ; ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
കനത്ത ചൂടിൽ വെന്തുരുകുകയാണ് കേരളം. കത്തുന്ന ചൂടിൽ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം റെക്കോർഡുകളെല്ലാം തകർത്ത് അതിന്റെ പാരതമ്യത്തിലെത്തിയിരിക്കുകയാണ്. പീക്ക് സമയത്ത് ഉപയോഗിക്കുന്ന വൈദ്യുതിയുടെ കണക്കിൽ കഴിഞ്ഞ വർഷത്തേക്കാൾ വൻ വർധനയാണ് കേരളത്തിൽ ഉണ്ടായിരിക്കുന്നത്.
ഇക്കഴിഞ്ഞ ഏപ്രിൽ 18ന് പീക്ക് സമയത്ത് കേരളത്തിലെ വൈദ്യുതി ഉപഭോഗം 102.95 ദശലക്ഷം യൂണിറ്റ് പിന്നിട്ടപ്പോൾ കഴിഞ്ഞ വർഷം ഇതേസമയത്ത് പീക്ക് ടൈമിൽ ഏകദേശം 89.62 ദശലക്ഷം വൈദ്യുതി മാത്രമാണ് സംസ്ഥാനം ഉപയോഗിച്ചിരുന്നത്.
വൈദ്യുതിയുടെ ഉപഭോഗം കനത്ത ചൂടിൽ സംസ്ഥാനത്ത് വലിയ രീതിയിൽ വർധിച്ചതിനാൽ വൻ പ്രതിസന്ധി നേരിടുകയാണ് കെ.എസ്.ഇ.ബി.
വലിയ വില നൽകി അധികമായി കേരളത്തിന് വേണ്ടുന്ന വൈദ്യുതി മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വാങ്ങുക എന്നതാണ് കെ.എസ്.ഇ.ബി നേരിടുന്ന പ്രധാന പ്രശ്നം.
അതിനൊപ്പം വൈദ്യുതിയുടെ കുറവ് മൂലം കേരളത്തിന്റെ പല ഭാഗത്തും അനുഭവപ്പെടുന്ന വോൾട്ടേജ് കുറവും കെ.എസ്.ഇ.ബിക്ക് പരിഹരിക്കേണ്ടതുണ്ട്. അതിനാൽ തന്നെ വൈദ്യുതിയുടെ ഉപഭോഗം കുറയ്ക്കൽ ലക്ഷ്യമിട്ട് ചില പ്രധാന നിർദേശങ്ങൾ പൊതുജനങ്ങൾക്കായി കെ.എസ്.ഇ.ബി പുറത്തിറക്കിയിട്ടുണ്ട്.
കെ.എസ്.ഇ.ബിയുടെ പ്രധാന നിർദേശങ്ങൾ
വൈകുന്നേരം ആറ് മണിക്കും പതിനൊന്നിനും ഇടയിൽ വൈദ്യുതിയുടെ ഉപഭോഗം പരമാവധി കുറയ്ക്കുക. ആവശ്യമുള്ള ഉപകരണങ്ങൾ മാത്രം ഈ സമയം ഉപയോഗിക്കുക
ഇസ്തിരിയിടൽ, വാഷിംങ് മെഷീൻ ഉപയോഗിക്കൽ, പമ്പ് സെറ്റ് ഉപയോഗം, ഇൻഡക്ഷൻ സ്റ്റവ്, വാട്ടർ ഹീറ്റർ മുതലായ വലിയ തോതിൽ വൈദ്യുതി ആവശ്യമായ ഉപകരണങ്ങൾ ഈ സമയത്ത് ഉപയോഗിക്കരുത്.
ആവശ്യമില്ലാത്ത ഉപകരണങ്ങൾ നിർബന്ധമായും ഓഫ് ചെയ്യുക
എ.സി 25 ഡിഗ്രി സെൽഷ്യസിൽ ക്രമീകരിക്കുക
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."