സെപ കരാര്‍ അനന്തസാധ്യതകള്‍ ഉയര്‍ത്തുന്നു: ഇന്ത്യന്‍ അംബാസഡര്‍
ദുബൈ: ഇന്ത്യയും യു.എ.ഇയും തമ്മില്‍ ഒപ്പിട്ട സമഗ്ര സാമ്പത്തിക കരാര്‍ അനന്ത സാധ്യതകള്‍ ഉയര്‍ത്തുന്നതാണെന്ന് യു.എ.ഇയിലെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍.സെപ കരാറിന്റെ സാധ്യതകള്‍ വിവരിക്കാന്‍ ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ വിളിച്ച ബിസിനസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.വാണിജ്യ രംഗത്ത് അനന്തസാധ്യതകളാണ് സെപ തുറക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വാണിജ്യപരമായി മാത്രമല്ല നയതന്ത്രപരമായും ഇന്ത്യയും യു.എ.ഇയും തമ്മിലെ ശക്തമായ ബന്ധത്തെയാണ് കരാര്‍ സൂചിപ്പിക്കുന്നത്. സെപയെ കുറിച്ച് വിശദീകരിക്കാന്‍ യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ യോഗങ്ങള്‍ വിളിച്ചുചേര്‍ക്കും. ദുബൈയിലാണ് ആദ്യ യോഗം നടന്നത്. യു.എ.ഇയില്‍ നടക്കുന്ന ലോകോത്തര വാണിജ്യ പ്രദര്‍ശനങ്ങളില്‍ ഇന്ത്യന്‍ സംരംഭകരുടെ സാന്നിധ്യം ഉറപ്പാക്കുമെന്നും സഞ്ജയ് സുധീര്‍ പറഞ്ഞു. ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് യു.എ.ഇയില്‍ സ്ഥിരം പ്ലാറ്റ്‌ഫോം ഒരുക്കും. ഇന്ത്യയു.എ.ഇ ബന്ധത്തിന് അതിരുകളില്ലെന്ന് കോണ്‍സുലാര്‍ ജനറല്‍ അമന്‍ പുരി പറഞ്ഞു. ഇക്കണോമിക്, ട്രേഡ്, കൊമേഴ്‌സ് കോണ്‍സുലായ കാളിമുത്തു സെപയെ കുറിച്ച് വിശദീകരിച്ചു. ദുബൈ, അബൂദബി ചേംബര്‍ ഭാരവാഹികളും വിവിധ ബിസിനസ് മേഖലകളുടെ പ്രതിനിധികളും മീറ്റില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."