HOME
DETAILS
MAL
പൂട്ട് തുറക്കില്ല 16 വരെ
backup
June 07 2021 | 19:06 PM
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തോത് കുറയാത്ത സാഹചര്യത്തില്‍ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ 16 വരെ നീട്ടി. അടുത്ത ശനിയും ഞായറും കര്‍ശന നിയന്ത്രണങ്ങളോടെയുള്ള സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആയിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു.
അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍, വ്യവസായത്തിനാവശ്യമായ അസംസ്കൃത വസ്തുക്കള്‍ (പാക്കേജിങ് ഉള്‍പ്പെടെ), നിര്‍മാണ സാമഗ്രികള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്ക് 16 വരെ പ്രവര്‍ത്തനാനുമതി
ബാങ്കുകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍
സ്റ്റേഷനറി, ജ്വല്ലറി, പാദരക്ഷാഷോറൂം, തുണിക്കടകള്‍, ഒപ്റ്റിക്കല്‍സ് വെള്ളിയാഴ്ച രാവിലെ 7 മുതല്‍ വൈകീട്ട് 7 വരെ
സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, കോര്‍പറേഷനുകള്‍, കമ്മിഷനുകള്‍ പകുതിപേരുമായി 17 മുതല്‍
വാഹനഷോറൂമുകള്‍ മെയിന്റനന്‍സ് ജോലികള്ക്കുമാത്രം 11നു തുറക്കാം.
പരീക്ഷകളെല്ലാം 16 ശേഷം മാത്രം
നീറ്റ് പരീക്ഷയ്ക്കാവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ ഇ ഡിസ്ട്രിക്റ്റ് പോര്‍ട്ടല്‍ വഴി. അടുത്ത അധ്യയന വര്‍ഷം മുതല്‍ പരീക്ഷകള്‍ക്കു ശേഷം സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കിയാല്‍ മതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."