നൂപുറിന്റെ അറസ്റ്റിനായി പ്രതിഷേധം; റാഞ്ചിയില്‍ വെടിവെപ്പ്, രണ്ട് മരണം
റാഞ്ചി: പ്രവാചകനെതിരായ പരാമര്‍ശം നടത്തിയ ബി.ജെ.പി മുന്‍ വക്താവ് നൂപുര്‍ ശര്‍മയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധം. ഝാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിലുണ്ടായ സംഘര്‍ഷത്തിനിടെ പൊലിസ് വെടിവെപ്പില്‍ രണ്ട് പേര് മരിക്കുകയും പത്ത് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
ഇന്നലെ പ്രതിഷേധക്കാരും പൊലിസും ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് ഝാര്‍ഖണ്ഡ് തലസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു. കല്ലെറിഞ്ഞ പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ പൊലിസ് വെടിവെക്കുന്നതിന്റേയും ലാത്തിചാര്‍ജ് നടത്തുന്നതിന്റേയും ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സ്ഥലത്ത് കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് നഗരത്തിലെ പല കടകളും അടഞ്ഞുകിടക്കുകയാണ.്
ഡല്‍ഹിയിലെ ജുമാ മസ്ജിദ്, ഹൈദരാബാദ് മക്ക മസ്ജിദ്, കൊല്‍ക്കത്തയിലെ പാ!ര്‍ക്ക് സര്‍ക്കസ്, ഹൗറ, ഉത്തര്‍പ്രദേശിലെ സഹാറന്‍പുര്‍, പ്രയാഗ്രാജ്, മുറാദാബാദ്, സോളാപുര്‍ എന്നിവിടങ്ങളിലും വന്‍ പ്രതിഷേധങ്ങളാണ് ഉണ്ടായത്. സംസ്ഥാനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന പൊലീസ് മേധാവിമാരോടു നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."