ദ്വീപില്‍ കൊവിഡ് വ്യാപനത്തിന് ശമനം; നിയന്ത്രണങ്ങള്‍ക്ക് ഇളവില്ല
മരണം മൂന്ന്; ഇന്നലെ 38 പേര്‍ക്ക് മാത്രം പോസിറ്റീവ്
കവരത്തി: ലക്ഷദ്വീപില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ് വരുന്നത് ആശ്വാസമാകുന്നു. ഇന്നലെ 812 പേരെ പരിശോധിച്ചതില്‍ 38 പേര്‍ക്ക് മാത്രമായിരുന്നു കൊവിഡ് പോസിറ്റീവ്. 2000 ത്തിന് മുകളില്‍ നിന്ന് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 845 ആയി കുറഞ്ഞു.
ഇന്നലെ 195 പേര്‍ കൂടി രോഗമുക്തരായി. എന്നാല്‍ മരണസംഖ്യ കൂടി. ഇന്നലെ കവരത്തിയില്‍ ഒരാളും മിനിക്കോയില്‍ രണ്ടു പേരും മരിച്ചതോടെ കൊവിഡ് മരണം ആകെ 41 ആയി ഉയര്‍ന്നു.
ടെസ്റ്റ് പൊസിറ്റീവിറ്റി നിരക്ക് ആറ് ശതമാനത്തിന് മുകളിലായ ദ്വീപില്‍ 4.57 ആയി കുറഞ്ഞു. കടമത്ത്, കില്‍ത്താന്‍, കല്‍പേനി എന്നിവിടങ്ങളില്‍ ടി.പി. ആര്‍ പൂജ്യത്തിലേക്ക് എത്തി. ഇന്നലെ നാല് ദ്വീപില്‍ പുതിയതായി ഒരു കേസ് പോലും ഉണ്ടായില്ല.
ഇന്നലെ സ്ഥിരീകരിച്ചവര്‍, നിലവില്‍ ചികിത്സയിലുള്ളവര്‍ ബ്രാക്കറ്റില്‍.
കവരത്തി 17 ( 688 ) , അഗത്തി 4 (18) ,അമിനി 5 ( 38 ), കട്മത്ത് -0 ( 12 ) ,കില്‍ത്താന്‍ 3 ( 20 ), ചെത്ത് ലത്ത് -0 ( 9 ), ആ ന്ത്രോത്ത് 3 (177) , കല്‍പേനി -0 ( 20 ), മിനിക്കോയ് ആറ് ( 12) ,ബിത്ര -0 ( 70 ).
അതേസമയം കൊവിഡ് വ്യാപനം ശമനമാകുന്ന സമയത്ത് ഇളവ് നല്‍കാതെ ലോക്ക് ഡൗണ്‍ കൂടുതല്‍ സ്ഥലങ്ങളില്‍ വ്യാപിപ്പിച്ചത് ജനകീയ പ്രതിഷേധത്തെ പ്രതിരോധിക്കാനാണെന്നാണ് നാട്ടുകാരുടെ പരാതി. ഇന്നലെ ജനകീയ ബഹിഷ്‌കരണം വാക്‌സിനേഷനിലും പിഴയിലും പ്രതിഫലിച്ചു. ഇന്നലെ വീടുകളില്‍ എത്തി വാക്‌സിനേഷന്‍ നല്‍കിയിട്ടും ഫസ്റ്റ് ഡോസ് 266 പേര്‍ക്കും സെക്കന്‍ഡ് ഡോസ് ഒരാള്‍ക്കുമാണ് നല്‍കാന്‍ കഴിഞ്ഞത്. എല്ലാവരും വീട്ടിലിരുന്ന് പ്രതിഷേധിച്ചതോടെ രണ്ട് കേസും ആയിരം രൂപ പിഴയും മാത്രമാണ് ചുമത്തപ്പെട്ടത്. ആകെ പിഴ 11 ലക്ഷം പിന്നിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."