HOME
DETAILS

പ്രവാചകനിന്ദയ്‌ക്കെതിരായ പ്രതിഷേധം ജമ്മുവിൽ കർഫ്യൂ; ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചു

  
backup
June 11 2022 | 07:06 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%9a%e0%b4%95%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a6%e0%b4%af%e0%b5%8d%e2%80%8c%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0-3


ശ്രീനഗർ
ബി.ജെ.പി നേതാവ് നൂപുർ ശർമയുടെ പ്രവാചകനിന്ദയുമായി ബന്ധപ്പെട്ട് സംഘർഷമുണ്ടാകുന്നത് തടയാനായി ജമ്മുകശ്മിരിലെ ചിനാബ് താഴ് വരയിലെ പ്രധാന നഗരങ്ങളിൽ ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചു. ഇവിടെ കർഫ്യൂ ഏർപ്പെടുത്തുകയും ചെയ്തു. ശ്രീനഗറിലും ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചിട്ടുണ്ട്. റാംബൻ ജില്ലയിൽ മൂന്നിലധികംപേർ കൂട്ടംകൂടിനിൽക്കുന്നത് നിരോധിക്കുകയും ചെയ്തു. നഗരത്തിൽ റൂട്ട് മാർച്ച് നടത്തുമെന്ന് സൈന്യം അറിയിച്ചിട്ടുണ്ട്.
ക്രമസമാധാനം തകർക്കുന്നതരത്തിലുള്ള പ്രകോപനപരമായ വിഡിയോ പ്രചരിച്ചതിനെ തുടർന്ന് കഴിഞ്ഞദിവസം ഭർദാവ ടൗണിൽ കർഫ്യൂ പ്രഖ്യാപിച്ചിരുന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങിയെന്നും ക്രമസമാധാനം തകർക്കുന്നവർക്കെതിരേ കർശന നടപടിയെടുക്കുമെന്നും ജമ്മുകശ്മിർ പൊലിസ് അറിയിച്ചു.
ഭാദെർവ പട്ടണത്തിൽ വ്യാഴാഴ്ച വൈകുന്നേരത്തോടെ വർഗീയസംഘർഷം സൃഷ്ടിക്കാൻ ചിലർ ശ്രമം നടത്തിയതായി പൊലിസ് പറഞ്ഞു. തുടർന്ന് മുൻകരുതൽ നടപടിയായി കിഷ്ത്വാർ ജില്ലയിൽ കർഫ്യൂ ഏർപ്പെടുത്തുകയും മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തലാക്കുകയും ചെയ്തിരുന്നു.
സ്ഥിതിഗതികൾ സാധാരണനിലയിലാവുംവരെ മുൻകരുതൽ നടപടിയെന്ന നിലയിലാണ് കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നതെന്ന് പൊലിസ് അറിയിച്ചു. സമൂഹമാധ്യമങ്ങളിൽ വിദ്വേഷ പോസ്റ്റിട്ട രണ്ടുപേർക്കെതിരേ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലിസ് അറിയിച്ചു. സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരേ കർശന നടപടിയുണ്ടാവുമെന്നും പൊലിസ് മുന്നറിയിപ്പ് നൽകി.
ജനങ്ങൾ സമാധാനം പാലിക്കണമെന്ന് രാഷ്ട്രീയപാർട്ടികൾ ആഹ്വാനം ചെയ്തു. 'ഭാദർവയിലും പരിസരത്തും റിപ്പോർട്ട് ചെയ്യപ്പെട്ട പ്രശ്‌നങ്ങൾ കൂടുതൽ വഷളാവാതെ എത്രയും പെട്ടെന്ന് അവസാനിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ജമ്മു കശ്മിരിന് ആവശ്യത്തിലേറെ പ്രശ്‌നങ്ങളും പ്രതിസന്ധികളും ഇപ്പോൾ തന്നെയുണ്ട്. ഇനിയും കൂടുതൽ പ്രശ്‌നങ്ങൾ നമുക്ക് താങ്ങാനാവില്ല. ഈ സാഹചര്യത്തിൽ ശാന്തത പാലിക്കാൻ എല്ലാവരോടും അഭ്യർഥിക്കുന്നതായി മുൻ മുഖ്യമന്ത്രിയും നാഷനൽ കോൺഫറൻസ് നേതാവുമായ ഉമർ അബ്ദുല്ല ട്വിറ്ററിൽ കുറിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദേശീയ ചിഹ്‌നങ്ങള്‍ വാണിജ്യപരമായി ഉപയോഗിക്കുന്നത് തടയാന്‍ ഉത്തരവിറക്കി സഊദി

Saudi-arabia
  •  a month ago
No Image

ബംഗാളി നടിയുടെ പീഡന പരാതി സംവിധായകന്‍ രഞ്ജിത്തിനെതിരെ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  a month ago
No Image

ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ സംഘര്‍ഷം; കോഴിക്കോട് നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍

Kerala
  •  a month ago
No Image

സഹകരണം വര്‍ധിപ്പിക്കും; ഒമാന്‍ സുല്‍ത്താനുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി

oman
  •  a month ago
No Image

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തോടെ ബിജെപി കോണ്‍ഗ്രസ് ഡീല്‍ കൂടുതല്‍ വ്യക്തമായെന്ന് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

'ആര്‍.എസ്.എസ് ശാഖക്ക് കാവല്‍ നില്‍ക്കണം എന്ന് തോന്നിയാല്‍ കെ.പി.സി.സി പ്രസിഡന്റ് ഉണ്ട്'; പരിഹസിച്ച് മുഹമ്മദ് റിയാസ്

Kerala
  •  a month ago
No Image

ഇത്രയും കാലം ഛര്‍ദ്ദിച്ചതൊക്കെ വിഴുങ്ങണ്ടേ..?; സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തെ പരിഹസിച്ച് പത്മജ

Kerala
  •  a month ago
No Image

ആറ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടെ; പരിഹസിച്ച് കെ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സന്തോഷ് ട്രോഫി: കേരളം സുസജ്ജം

Kerala
  •  a month ago