ചലച്ചിത്ര മേഖലയില്‍ വീണ്ടും പുകഞ്ഞ് ലഹരി; ശ്രീനാഥ് ഭാസിക്കും ഷെയ്ന്‍ നിഗത്തിനും വിലക്ക്
ശ്രീനാഥ് ഭാസിക്കും ഷെയ്ന്‍ നിഗത്തിനും വിലക്ക്
കൊച്ചി: ചലച്ചിത്ര നടന്‍മാരായ ശ്രീനാഥ് ഭാസിക്കും ഷെയ്ന്‍ നിഗത്തിനും മലയാള സിനിമയില്‍ വിലക്ക്. നിര്‍മാതാക്കളുമായി സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് വിലക്ക്. മയക്കുമരുന്നിനടിമകളായ നടന്‍മാരുമായി സഹകരിക്കില്ലെന്ന് സിനിമാ സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്. കൊച്ചിയില്‍ നടന്ന സിനിമാ സംഘടനകളുടെ യോഗത്തിലാണ് തീരുമാനം. ഷെയ്ന്‍ നിഗം, ശ്രീനാഥ് ഭാസി എന്നിവരെക്കുറിച്ച് കൂടുതല്‍ പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് തീരുമാനം. അതേ സമയം നിര്‍മാതാക്കളുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി പ്രതികരിച്ചു.
സഹിക്കാന്‍ പറ്റാത്ത ആളുകളുമായി സഹകരിക്കില്
ലഹരിക്കടിമകളായ നടന്‍മാരുമായി സഹകരിക്കില്ലെന്ന് സംഘടനകള്‍
ലൊക്കേഷനില്‍ വൈകി വരുന്നവരുമായും, മയക്കുമരുന്ന് ഉപയോഗിക്കുന്നവരുമായും സഹകരിക്കില്ല. മുതിര്‍ന്ന നടന്മാരെ ആദരിക്കാത്തവര്‍ സിനിമയില്‍ പറ്റില്ല. പേര് പറയാത്ത വേറെയും അഭിനേതാക്കളുണ്ട്. പരാതി ലഭിക്കാത്തതിനാലാണ് പേര് പറയാത്തത്. ഷെയ്ന്‍ നിഗത്തിന്റെ പേരില്‍ നിര്‍മാതാവ് സോഫിയ പോള്‍ പരാതി നല്‍കിയിട്ടുണ്ട്. താരസംഘടനയായ 'അമ്മ' കൂടി ഉള്‍പ്പെട്ട യോഗത്തിലാണ് നടന്മാര്‍ക്കെതിരെയുള്ള നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."