മോദിവാഴ്ച: ഭൂതം, വര്‍ത്തമാനം, ഭാവി
പ്രൊഫ. കെ. അരവിന്ദാക്ഷന്‍
2021 മെയ് മാസത്തിലെ അവസാനവാരം. ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം അതീവ പ്രാധാന്യമുള്ള രണ്ടു രാഷ്ട്രീയസംഭവങ്ങളുടെ ഓര്‍മകള്‍ തങ്ങിനില്‍ക്കേണ്ടൊരു കാലയളവാണെന്നു പറയേണ്ടിവരുന്നു. ഒന്നാമത്തേത്, സ്വാതന്ത്ര്യാനന്തര കാലത്തില്‍ ഇതാദ്യമായി ബി.ജെ.പി നേതാവ് നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എന്‍.ഡി.എ ഭരണകൂടം കൂടുതല്‍ സീറ്റുകള്‍ നേടി രണ്ടാമത് അധികാരത്തിലെത്തിയതാണ്. രണ്ടാമത്തേത്, മുന്‍ കോണ്‍ഗ്രസ് നേതാവ് രാജീവ് ഗാന്ധിയുടെ ദാരുണമായ അന്ത്യം കഴിഞ്ഞ് 30 വര്‍ഷം പൂര്‍ത്തിയാക്കുന്ന വാരം എന്നതാണ്. ഈ രണ്ട് രാഷ്ട്രീയപ്രാധാന്യമുള്ള സംഭവങ്ങളുടെയും ഗൗരവപൂര്‍വമായൊരു പരിശോധന അനിവാര്യമായും നമ്മെ കൊണ്ടെത്തിക്കുക, ഇന്ത്യയിലെ ദേശീയ മുഖ്യധാരാ രാഷ്ട്രീയപ്രസ്ഥാനങ്ങളായ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെയും ഭാരതീയ ജനതാപാര്‍ട്ടിയുടെയും ഭാവിയെ ചുറ്റിപ്പറ്റിയുള്ളതുമായിരിക്കും.
കഴിഞ്ഞകാല സംഭവങ്ങളുടെ പരിഗണന താല്‍ക്കാലികമായെങ്കിലും മാറ്റിവയ്ക്കാമെന്നു തോന്നുന്നു. മുന്‍കാല അനുഭവങ്ങളില്‍ തീര്‍ത്തും അപ്രസക്തമാണെന്നതു കൊണ്ടല്ല. മറിച്ച്, ഭാവിയെ സംബന്ധിച്ച് കൂടുതല്‍ വിശദവും ഗൗരവമേറിയതുമായ പരിശോധനയാണ് ആധുനിക കാലഘട്ടം അടിയന്തിരമായി ആവശ്യപ്പെടുന്നത് എന്നതുകൊണ്ടാണ്. ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിലേക്കുള്ള നരേന്ദ്ര മോദിയുടെ രണ്ടാംവരവും രാജീവ് ഗാന്ധിയുടെ മരണവും ഇരുവരും നേതൃത്വം നല്‍കുന്നതും നല്‍കിയിരുന്നതുമായ രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാവിസാധ്യതകളും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നു എന്നത് ഒരു വസ്തുതയാണല്ലോ. രാജീവ് ഗാന്ധിയുടെ മരണം മൂന്നു പതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍ അദ്ദേഹത്തിന്റെ പാര്‍ട്ടി ദേശീയ തലത്തില്‍ പരാജയത്തിലേക്ക് അതിവേഗം നീങ്ങിക്കൊണ്ടിരിക്കുന്നു. 2014ലും 2019ലും ഈ പാര്‍ട്ടിക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്കെതിരായി നേരിട്ടുള്ള മത്സരത്തില്‍ കനത്ത തിരിച്ചടിയാണുണ്ടായതും. ഈ പോരാട്ടത്തില്‍ 90 ശതമാനം സീറ്റുകളിലും കോണ്‍ഗ്രസ് അമ്പേ പരാജയപ്പെടുകയായിരുന്നു. ജയപരാജയങ്ങളുടെ അനുപാതം 2014ലും 2019ലും യഥാക്രമം 88:12, 92:8 എന്നിങ്ങനെയായിരുന്നു.
ഇത്തരമൊരു പശ്ചാത്തലത്തില്‍ സ്വാഭാവികമായും ഉയരാനിടയുള്ള ഒരു ചോദ്യമുണ്ട്. ഭാവി ദേശീയരാഷ്ട്രീയ ചരിത്രത്തില്‍ കോണ്‍ഗ്രസിന്റെ സ്ഥാനം
എന്തായിരിക്കുമെന്ന പരിശോധന നടത്തുന്നതുതന്നെ വൃഥാശ്രമമാവുകയില്ലേ? എന്നാല്‍ ഇത്തരമൊരു ചിന്തയില്‍ വലിയ കഴമ്പൊന്നുമില്ല. ഒന്ന്, സീറ്റുകളുടെ കാര്യത്തില്‍ കോണ്‍ഗ്രസ്, ബി.ജെ.പിയുമായി ഏര്‍പ്പെട്ടിരുന്ന നേരിട്ടുള്ള മത്സരത്തില്‍ ദയനീയമായ പരാജയമാണ് ഏറ്റുവാങ്ങിയതെന്ന് അംഗീകരിക്കുമ്പോള്‍ തന്നെ ഈ മത്സരത്തില്‍ ബി.ജെ.പിയുടെ തൊട്ടുപിന്നില്‍ ഉണ്ടായിരുന്നത് കോണ്‍ഗ്രസ് പാര്‍ട്ടി തന്നെയായിരുന്നു. രണ്ട്, മോദി-അമിത് ഷാ കൂട്ടുകെട്ടിന് മൊത്തം 38 ശതമാനം വോട്ടുകള്‍ നേടാനായപ്പോള്‍ ഒരു ഇന്ത്യന്‍പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസിനു കിട്ടിയത് 20 ശതമാനം
വോട്ടായിരുന്നു. ഇതത്ര മോശം സ്‌കോര്‍ ആണെന്ന് കരുതാമോ? മാത്രമല്ല, ബി.ജെ.പിയും കോണ്‍ഗ്രസും ഒഴികെയുള്ള ഒരു രാഷ്ട്രീയപാര്‍ട്ടിക്കും തനി
ച്ച് രണ്ടക്കത്തിലേറെ വോട്ടുകള്‍ ലഭ്യമായതുമില്ല. എന്‍.ഡി.എയിലെ ബി.ജെ.പി ഇതര ഘടകകക്ഷികള്‍ക്ക് ലഭ്യമായ വോട്ടുകളെല്ലാം ചേര്‍ന്നാലും രണ്ടക്കത്തിലെത്തില്ല.
മറ്റൊരുവിധത്തില്‍ നോക്കിയാല്‍, എല്ലാ കോണ്‍ഗ്രസ് ഇതര, ബി.ജെ.പി ഇതര പാര്‍ട്ടികള്‍ക്കു കിട്ടിയ വോട്ടുകളുടെ ശതമാന കണക്കെടുത്താലും ഇതില്‍ ഡി.എം.കെ, എന്‍.സി.പി, ആര്‍.ജെ.ഡി തുടങ്ങിയ യു.പി.എ സഖ്യകക്ഷികള്‍ പെടുന്നു. മൊത്ത വോട്ട് കോണ്‍ഗ്രസിനു കിട്ടിയതിനോ
ടൊപ്പം (20 ശതമാനം) ഇവരുടെ വോട്ട് ശതമാനം എത്തുന്നില്ല. ഇത്തരം കണക്കുകള്‍ നമ്മെ കൊണ്ടെത്തിക്കുന്ന നിഗമനം ഇതാണ്. എത്രതന്നെ വിദൂരസാധ്യത ആയിരുന്നാലും ബി.ജെ.പിക്ക് അധികാരം വിട്ടൊഴിയേണ്ടിവരുന്നപക്ഷം ഒരു ദേശീയപാര്‍ട്ടി എന്ന നിലയില്‍ തല്‍സ്ഥാനത്ത് എത്തുക കോണ്‍ഗ്രസ് പാര്‍ട്ടി തന്നെയായിരിക്കും. കാരണം, ഇന്നും കോണ്‍ഗ്രസ് ഒരു പാന്‍ ഇന്ത്യന്‍പാര്‍ട്ടിയായി തന്നെ നിലനിന്നുവരികയാണ്. ഈ യാഥാര്‍ഥ്യം കൃത്യമായി ബോധ്യമുള്ളത് മറ്റാര്‍ക്കുമല്ല. പ്രധാനമന്ത്രി മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷാക്കും തന്നെയാണ്. ഈ തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ്മുക്ത ഭാരതം എന്ന ലക്ഷ്യം മുന്‍നിര്‍ത്തുന്നത്. ആര്‍.എസ്.എസ്-സംഘ്പരിവാര്‍ വൃന്ദവും അവര്‍ക്കൊപ്പമുണ്ട്.
ഇത്തരമൊരു സുചിന്തിതമായ 'സ്ട്രാറ്റജി' കേന്ദ്രബിന്ദുവാക്കിയാണ് കോണ്‍ഗ്രസ് തനിച്ച് യാതൊരുവിധ വെല്ലുവിളിയും ഉയര്‍ത്തില്ലെന്ന് സംഘ്പരിവാര്‍ നേതൃത്വത്തിന് ഉറപ്പുള്ള പശ്ചിമബംഗാളിലും ഐക്യജനാധിപത്യമുന്നണി (യു.ഡി.എഫ്)ക്ക് പുറത്തുകടന്നാല്‍ അമ്പേ പരാജയപ്പെടുമെന്ന് ഉറപ്പുള്ള കേരളത്തിലും ഡി.എം.കെ-ഇടതുപക്ഷ മുന്നണിയില്ലാതെയുള്ള നിലപാടിലെത്തിക്കാന്‍ തമിഴ്‌നാട്ടിലും കോണ്‍ഗ്രസ് വിജയിക്കില്ലെന്ന് വ്യക്തമാണെങ്കില്‍ തന്നെയും അവിടങ്ങളിലെല്ലാം കോണ്‍ഗ്രസിനെ കുടുംബവാഴ്ചയുടെയും അഴിമതിയുടെയും സാമ്പത്തിക മിസ്മാനേജ്‌മെന്റിന്റെയും പേരില്‍ ഒറ്റിരിഞ്ഞ് ആക്രമിക്കാന്‍ ബി.ജെ.പി-സംഘ്പരിവാര്‍ ശക്തികള്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുന്നത്. രാഹുല്‍ ഗാന്ധിയെ പപ്പുവെന്ന് വിളിച്ച് അധിക്ഷേപിക്കുന്നതും സോണിയാ ഗാന്ധിയുടെ വിദേശബന്ധം ആവര്‍ത്തിച്ച് ചൂണ്ടിക്കാട്ടിയും പണവും സ്ഥാനമാനങ്ങളും നല്‍കി കോണ്‍ഗ്രസിനെയും നേതാക്കളെയും ജനപ്രതിനിധികളെയും കൂടെക്കൂട്ടുകയും ചെയ്തുവരുന്നതില്‍ യാതൊരുവിധ ഹിന്ദുധാര്‍മികതയിലും ജനാധിപത്യമൂല്യങ്ങളിലും ഭരണഘടനാ തത്വങ്ങളിലും ലേശംപോലും വിശ്വാസ്യതയ്ക്ക് ഇടംനല്‍കാന്‍ ബി.ജെ.പി തയാറായിട്ടില്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെങ്കില്‍ തന്റെ വൈകാരികതയിലുള്ള വാചാലതയോടൊപ്പം ഭാവാഭിനയ ചാതുരിയും പതിന്മടങ്ങ് ഉയര്‍ത്തിയിരിക്കുകയാണ്. ഇതില്‍ ആദ്യത്തേതായിരുന്നല്ലോ അനുഭവം. ഗോവയില്‍ താന്‍ നടത്തിയ പ്രസംഗത്തിനിടയില്‍ ഇടക്കിടെ അദ്ദേഹം കൈലേസെടുത്ത് കണ്ണുകള്‍ തുടക്കുന്നത് നമുക്ക് കാണാന്‍ കഴിഞ്ഞു. ഈ ഇനത്തിലുള്ള രണ്ടാമത്തെ രംഗം രാജ്യസഭാംഗമായിരുന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ യാത്രയയപ്പിനിടെ നടത്തിയ കണ്ണീരൊപ്പലായിരുന്നു. ഏറ്റവുമൊടുവില്‍, കൊവിഡിനെതിരായ പോരാട്ടത്തില്‍ തന്റെ സര്‍ക്കാരിനുണ്ടായ ഗുരുതര വീഴ്ചകള്‍ കൃത്രിമമായുണ്ടാക്കിയ സ്വന്തം പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കുന്നു എന്ന സ്ഥിതിവന്നപ്പോള്‍ അതിനു മറയായി ഒരിക്കല്‍കൂടി നരേന്ദ്ര മോദി ദുഃഖഭാരം താങ്ങാനാവാതെ വിതുമ്പുന്ന രംഗവും അവതരിക്കപ്പെട്ടിരുന്നു. ഹിന്ദുക്കളുടെ പുണ്യനദിയായ ഗംഗയില്‍ കൂട്ടത്തോടെ ഒഴുകിയ കൊവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ മൃതദേഹങ്ങള്‍ ആഗോളമാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമായതും നേരന്ദ്ര മോദിയുടെ ഊതിവീര്‍പ്പിച്ച ദേശീയ പ്രതിച്ഛായ മൊത്തം തകര്‍ന്നുതരിപ്പണമായതും പ്രധാനമന്ത്രിയെയും അമിത്ഷായെയും മാത്രമല്ല, ബി.ജെ.പി-ആര്‍.എസ്.എസ് നേതാക്കളെയും മാധ്യമവക്താക്കളെയും കുറച്ചൊന്നുമായിരുന്നില്ല അലോസരപ്പെടുത്തിയത്.
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പെടാപാടുപെടുന്ന മോദിക്കും ഷാക്കും മുന്നില്‍ പ്രധാനമായും മൂന്നു കാര്യങ്ങളാണ് പ്രത്യക്ഷപ്പെടുന്നത്. ഒന്ന്, ദേശീയതലത്തില്‍ സ്വന്തം അപ്രമാദിത്വത്തിനു നേരിടേണ്ടിവന്നേക്കാവുന്ന ഏറ്റവും ശക്തമായ വെല്ലുവിളി കോണ്‍ഗ്രസ് പാര്‍ട്ടിയില്‍നിന്നാണ്. രണ്ട്, ജനവിധി തങ്ങള്‍ക്കെതിരാകുന്നതിനു കോണ്‍ഗ്രസിന്റെ വോട്ട് ഷെയര്‍ നിലവിലുള്ള 20 ശതമാനത്തിലേറെ ആകണമെന്ന് നിര്‍ബന്ധമില്ല. എന്നാല്‍ അപ്രതീക്ഷിതമായ സാഹചര്യങ്ങള്‍ ഉടലെടുക്കുന്നപക്ഷം, ഈ വോട്ട് ഷെയര്‍ 25 ശതമാനമെങ്കിലും ആകണമെങ്കില്‍ ദേശീയരാഷ്ട്രീയത്തില്‍ അതു വലിയ മാനത്തിലേക്കായിരിക്കും നയിക്കുക. ഒരുപക്ഷേ, ബി.ജെ.പി-എന്‍.ഡി.എ സര്‍ക്കാരിനുതന്നെ മൂന്നാമതൊരു ഊഴംകൂടി ലഭിച്ചേക്കാമെങ്കില്‍ തന്നെയും അത്തരമൊരു സര്‍ക്കാരിന്റെ സ്ഥിരതയുടെ കാര്യം സംശയത്തിലാകാനാണ് സാധ്യത. അങ്ങനെയെങ്കില്‍ ഇന്നത്തെ നിലയില്‍ ഭരണഘടനാ സ്ഥാപനങ്ങളെ-ജുഡിഷ്യറിയടക്കം-തന്നിഷ്ടപ്രകാരം നിയന്ത്രണവിധേയമാക്കുക എന്‍ഡി.എ സഖ്യസര്‍ക്കാരിനു ശ്രമകരമായിരിക്കും. മൂന്ന്, ബി.ജെ.പി മുന്നണിയുടെ വിജയസാധ്യത നിര്‍ണയിക്കുക, ഇന്നും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സ്വാധീനം തന്നെയായിരിക്കും. ഈ യാഥാര്‍ഥ്യം വ്യക്തമായിരിക്കുന്ന സാഹചര്യം കണിക്കിലെടുത്താണ് കോണ്‍ഗ്രസ്മുക്ത ഭാരതം എന്ന ലക്ഷ്യം ഏതുവിധേനയും നേടിയെടുക്കാനുള്ള കുതന്ത്രങ്ങള്‍ സംഘ്പരിവാര്‍ വൃന്ദങ്ങള്‍ രൂപപ്പെടുത്തിവരുന്നത്.
ബി.ജെ.പിയുടെ ഇത്തരം കുതന്ത്രങ്ങള്‍ക്കെതിരേ സംഘടിതമായ നീക്കം നടത്തുന്നതിനു സഹായകമായ ചിന്ത നാളിതുവരെ കോണ്‍ഗ്രസ് നേതൃത്വം രൂപപ്പെടുത്തിയിട്ടില്ല. ഗുരുതരമായ ഈ വീഴ്ചയ്ക്ക് പ്രധാനമായും മൂന്ന് സാഹചര്യങ്ങളാണുള്ളതെന്ന് തോന്നുന്നു. ഒന്ന്, മോദിയുടെ രാഷ്ട്രീയസ്വാധീനം ഒരു താല്‍ക്കാലിക പ്രതിഭാസം മാത്രമായാണ് കോണ്‍ഗ്രസിലെ ഒരുവിഭാഗം നേതാക്കള്‍ കണക്കുകൂട്ടുന്നത്. 2019ല്‍ ബി.ജെ.പിക്ക് ഉണ്ടായത് പുല്‍വാമയാണ്. ഇപ്പോഴാണെങ്കില്‍ കൊവിഡ് മഹാമാരിയും തുടര്‍ന്നുള്ള സാമ്പത്തിക തകര്‍ച്ചയും. രണ്ട്, ബി.ജെ.പിയുടെ യഥാര്‍ഥത്തിലുള്ള ബലഹീനത അതിന്റെ അവ്യക്തവും ആകര്‍ഷണീയമല്ലാത്തതുമായ പ്രത്യയശാസ്ത്രമാണ്. ഹന്ദുത്വമെന്നാല്‍, സംഘ്പരിവാര്‍ വൃന്ദങ്ങളെ സംബന്ധിച്ചിടത്തോളം തീര്‍ത്തും നിഷേധരൂപത്തിലുള്ള മുസ്‌ലിംവിരുദ്ധതയാണ്. മറ്റൊന്ന്, ഗോമാതാവിന്റെ സംരക്ഷണമാണ്. ഗോവധം നടത്തുന്നവരും ഗോമാംസം ഭക്ഷിക്കുന്നവരുമെല്ലാം ഹിന്ദുത്വത്തിനെതിരായ നിലപാടെടുക്കുന്നവരാണ്. അവര്‍ ഇന്ത്യന്‍ സംസ്‌കാരത്തെ നശിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചവരാണ്. ഇവര്‍ക്ക് ബി.ജെ.പി വിഭാവനം ചെയ്യുന്ന ഹിന്ദുരാഷ്ട്രത്തിന്റെ ചട്ടക്കൂട്ടില്‍ സ്ഥാനമില്ല. പൗരത്വനിയമ ഭേദഗതി പ്രാവര്‍ത്തികമാക്കപ്പെടുന്നതോടെ ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമായി രൂപാന്തരപ്പെ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."