HOME
DETAILS

എ.ഐ കാമറ: തുടക്കം മുതല്‍ പാളിച്ചകള്‍; ഉത്തരവുകള്‍ നിരവധിതവണ വെട്ടിത്തിരുത്തി

  
backup
April 26 2023 | 03:04 AM

kerala-ai-camera-order-corrected-many-times

എ.ഐ കാമറ

തിരുവനന്തപുരം: ഗുരുതര അഴിമതി ആരോപണം നേരിടുന്ന എ.ഐ കാമറ സ്ഥാപിക്കല്‍ പദ്ധതിയുമായി ബന്ധപ്പെട്ട് തുടക്കം മുതല്‍ തന്നെ ഗതാഗതവകുപ്പിന് പാളിച്ചകളുണ്ടായെന്ന് വ്യക്തമാക്കുന്ന സര്‍ക്കാര്‍ ഉത്തരവുകളുടെ വിശദാംശങ്ങള്‍ പുറത്ത്. പദ്ധതിക്കായി പലപ്രാവശ്യം തിരുത്തലുകള്‍ വരുത്തി ഏഴ് ഉത്തരവുകളാണ് ഗതാഗതവകുപ്പിന് ഇറക്കേണ്ടി വന്നത്. 42/2018, 44/2018, 56/2018, 70/2018, 22/2019, 559/2019, 134/2020 എന്നിങ്ങനെയാണ് ഇതിനായി മാത്രം പുറത്തിറക്കിയ ഉത്തരവുകള്‍.
ഏറ്റവും ഒടുവില്‍ ഈക്കഴിഞ്ഞ 18 ന് പദ്ധതിക്ക് സമഗ്ര ഭരണാനുമതി നല്‍കിക്കൊണ്ട് പുറപ്പെടുവിച്ച ഉത്തരവില്‍ വേറെ സാധ്യതകളില്ലാത്തതിനാല്‍ മാത്രം പദ്ധതിക്ക് അനുമതി നല്‍കുന്നു എന്ന സൂചനയാണ് ഉള്ളത്. 'വിവിധ ഘട്ടങ്ങളില്‍ പലപ്പോഴായി പല അനുമതികളും സര്‍ക്കാര്‍ നല്‍കിയതിനാല്‍ പദ്ധതിയില്‍ നിന്ന് ഇനി തിരിച്ചുപോകാന്‍ കഴിയുന്നില്ല. കെല്‍ട്രോണ്‍ പൊതുമേഖലാ സ്ഥാപനമെന്നതു പരിഗണിച്ചും ഗതാഗത കമ്മിഷണര്‍ നല്‍കിയ വര്‍ക്ക് ഓര്‍ഡര്‍ റദ്ദു ചെയ്യാന്‍ ഈ ഘട്ടത്തില്‍ സാധിക്കുന്നില്ലെന്നതും കണക്കിലെടുത്ത് സമഗ്ര അനുമതി നല്‍കുന്നു ' എന്ന ഉത്തരവിലെ പരാമര്‍ശം, പദ്ധതിയുമായി ബന്ധപ്പെട്ട പാളിച്ചകളെ സംബന്ധിച്ച് സര്‍ക്കാരിന് ബോധ്യമുണ്ടായിരുന്നു എന്നതിനുള്ള തെളിവായി ചൂണ്ടിക്കാട്ടുന്നു.

 

നിയമം ലംഘിച്ച് ഒളിഞ്ഞ് നോക്കി കാമറകള്‍; എഐ കാമറകള്‍ നിയമക്കുരുക്കിലേക്ക്

പദ്ധതിയുടെ പ്രവര്‍ത്തന മാതൃകയില്‍ ഉള്‍പ്പെടെ മാറ്റം വരുത്തി എന്നതും ശ്രദ്ധേയമാണ്. കെല്‍ട്രോണിന് നേരിട്ട് ടെണ്ടര്‍ വിളിച്ച് പദ്ധതി നടപ്പാക്കാമായിരുന്നു എന്നതായിരുന്നു ആദ്യത്തെ ധാരണ. എന്നാല്‍ ധനവകുപ്പും ധനവകുപ്പിന്റെ സാങ്കേതിക പരിശോധന വിഭാഗവും നടത്തിയ പരിശോധനക്ക് പിന്നാലെ 2020 ല്‍ കെല്‍ട്രോണിനെ പ്രൊജക്ട് മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റാക്കി മാറ്റി. ഇതോടെ ആശയക്കുഴപ്പമായി. നേരിട്ട് പദ്ധതി നടപ്പാക്കാന്‍ കെല്‍ട്രോണിനോട് ആവശ്യപ്പെട്ട സര്‍ക്കാര്‍ തന്നെ, കെല്‍ട്രോണിനെ കണ്‍സള്‍ട്ടന്‍സി മാത്രമാക്കി സ്വകാര്യ മേഖലയെ ആശ്രയിക്കാനും ആവശ്യപ്പെട്ടു. ഒരേ ഉത്തരവില്‍ തന്നെ ഇത്തരത്തില്‍ രണ്ടു മോഡല്‍ കരാറില്‍ ഏര്‍പ്പെടാന്‍ കെല്‍ട്രോണിന് അനുമതി നല്‍കിയതിനെ തുടര്‍ന്നുണ്ടായ ആശയക്കുഴപ്പം നിലനില്‍ക്കേയാണ്, 2020 ല്‍ ഗതാഗത കമ്മിഷണറും കെല്‍ട്രോണുമായി ധാരണ പത്രം ഒപ്പിട്ടത്. ഇതിന് പിന്നാലെയാണ് കെല്‍ട്രോണ്‍ സ്വകാര്യ ഏജന്‍സികള്‍ക്ക് ഉപകരാര്‍ നല്‍കിയത്.

പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചപ്പോള്‍ ഗതാഗത സെക്രട്ടറിയുടെ ചുമതല കെ.ആര്‍ ജ്യോതിലാലിനായിരുന്നു. ആദ്യം 151 കോടിയാണ് ചെലവു കണക്കാക്കിയത്. പിന്നീടു ചെലവ് 232 കോടിയായി മാറി. കെല്‍ട്രോണ്‍ വിവിധ കമ്പനികള്‍ക്കായി ഉപകരാര്‍ നല്‍കിയപ്പോഴാണ് പദ്ധതിയുടെ ചെലവു കൂടിക്കൂടി വന്നത്. ഇതിനായി തുക കൂട്ടി ഉത്തരവിറക്കി നല്‍കി സര്‍ക്കാരും കൂട്ടുനിന്നു.

കാമറയുടെ വില 9.5 ലക്ഷമാണെന്ന് കെല്‍ട്രോണ്‍ പറയുന്നെങ്കിലും ഏറ്റവും അത്യാധുനിക കാമറ സംവിധാനത്തിനു പോലും നാല് ലക്ഷം രൂപയില്‍ കൂടുതലാകില്ലെന്നു വിവിധ കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം നിലവില്‍ സ്ഥാപിച്ച കാമറകള്‍ക്ക് ശരാശരി ഗുണനിലവാരം മാത്രമേ ഉള്ളൂ എന്ന ആക്ഷേപവും ഉയരുന്നുണ്ട്.

അതിനിടെ കെല്‍ട്രോണിന് ആദ്യഘട്ടത്തില്‍ മൂന്ന് കോടി നല്‍കിയത് അല്‍ഹിന്ദ് ആണെന്ന് സ്വകാര്യ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സെക്യൂരിറ്റി ഡെപ്പോസിറ്റ് ആയാണ് ഈ തുക നല്‍കിയത്. മൊത്തം സെക്യൂരിറ്റി ഡെപ്പോസിറ്റിന്റെ പകുതിയാണ് അല്‍ഹിന്ദ് നല്‍കിയത്. അതേസമയം, കരാറില്‍ നിന്ന് അല്‍ഹിന്ദ് പിന്‍മാറിയ ശേഷം മടക്കി നല്‍കിയത് ഒരു കോടി മാത്രമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അല്‍ഹിന്ദ്- എസ്.ആര്‍.ഐ.ടി- പ്രസാഡിയോ കരാറിന്റെ രേഖകള്‍ പുറത്തു വന്നതായും സ്വകാര്യ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദേശീയ ചിഹ്‌നങ്ങള്‍ വാണിജ്യപരമായി ഉപയോഗിക്കുന്നത് തടയാന്‍ ഉത്തരവിറക്കി സഊദി

Saudi-arabia
  •  25 days ago
No Image

ബംഗാളി നടിയുടെ പീഡന പരാതി സംവിധായകന്‍ രഞ്ജിത്തിനെതിരെ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  25 days ago
No Image

ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ സംഘര്‍ഷം; കോഴിക്കോട് നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍

Kerala
  •  25 days ago
No Image

സഹകരണം വര്‍ധിപ്പിക്കും; ഒമാന്‍ സുല്‍ത്താനുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി

oman
  •  25 days ago
No Image

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തോടെ ബിജെപി കോണ്‍ഗ്രസ് ഡീല്‍ കൂടുതല്‍ വ്യക്തമായെന്ന് ഇ.പി ജയരാജന്‍

Kerala
  •  25 days ago
No Image

'ആര്‍.എസ്.എസ് ശാഖക്ക് കാവല്‍ നില്‍ക്കണം എന്ന് തോന്നിയാല്‍ കെ.പി.സി.സി പ്രസിഡന്റ് ഉണ്ട്'; പരിഹസിച്ച് മുഹമ്മദ് റിയാസ്

Kerala
  •  25 days ago
No Image

ഇത്രയും കാലം ഛര്‍ദ്ദിച്ചതൊക്കെ വിഴുങ്ങണ്ടേ..?; സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തെ പരിഹസിച്ച് പത്മജ

Kerala
  •  25 days ago
No Image

ആറ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  25 days ago
No Image

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടെ; പരിഹസിച്ച് കെ സുരേന്ദ്രന്‍

Kerala
  •  25 days ago
No Image

സന്തോഷ് ട്രോഫി: കേരളം സുസജ്ജം

Kerala
  •  25 days ago