HOME
DETAILS

'കേരളത്തിലെ ആദ്യത്തെ മുന്നോക്ക സംവരണ നിയമനം അനധികൃതം':പി. കെ നവാസ്; രേഖകള്‍ പുറത്ത് വിട്ട് എം.എസ്.എഫ്

  
backup
June 08 2021 | 08:06 AM

kerala-msf-oress-meet-news123-2021

മലപ്പുറം: തിരൂര്‍ മലയാളം സര്‍വ്വകലാശാലയിലെ അദ്ധ്യാപക നിയമനങ്ങളില്‍ നടന്നിട്ടുള്ള മെറിറ്റ്, സംവരണ മാനദണ്ഡങ്ങള്‍ ലംഘിച്ചുള്ള അനധികൃത നിയമനങ്ങള്‍ റദ്ദാക്കണമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ്. വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

കഴിഞ്ഞ ജൂണ്‍ രണ്ടിന് നടത്തിയ സാഹിത്യ പഠനം, പരിസ്ഥിതി പഠനം, ചലച്ചിത്ര പഠനം എന്നീ പഠന വകുപ്പുകളിലെ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളിലേക്ക് നടത്തിയ നിയമനങ്ങള്‍ മെറിറ്റ് സംവരണ മാനദണ്ഡങ്ങള്‍ അട്ടിമറിച്ചാണെന്നും എം.എസ്.എഫ് നേതാക്കള്‍ പറഞ്ഞു. വിവിധ പഠന വകുപ്പുകളിലെ അദ്ധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചതും വിജ്ഞാപനത്തില്‍ മാറ്റിത്തിരുത്തലുകള്‍ വരുത്തിയാണ്. 04.01.2021ന് ഇറക്കിയ ആദ്യ വിജ്ഞാപനത്തില്‍(നം861/2020/ അഡ്മിന്‍(3)] അഭിലഷണീയ മാനദണ്ഡത്തില്‍ അവ്യക്തതകള്‍ ഉണ്ടാകുകയും പ്രതിഷേധങ്ങളെ തുടര്‍ന്ന് അഭിലഷണീയ മാനദണ്ഡത്തില്‍ തിരുത്തലുകള്‍ വരുത്തി ആദ്യമിറക്കിയ അതേ തീയ്യതിയിലും നമ്പറിലുമായ വീണ്ടും വിജ്ഞാനപനമിറക്കിയാണ് അട്ടിമറികള്‍ക്ക് തുടക്കം കുറിച്ചത്.

അപേക്ഷ ക്ഷണിക്കുമ്പോള്‍ തന്നെ സംവരണ തസ്തികകള്‍ വ്യക്തമാക്കണമെന്നിരിക്കെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതിന് ശേഷം സംവരണ പട്ടിക പുറത്തിറക്കിയത് തന്നെ സംവരണ അട്ടിമറിയുടെ ഗൂഢാലോചനയാണ്. വിജ്ഞാനപനത്തിന് ശേഷം വിവിധ പഠന വകുപ്പുകളില്‍ സി.പി.എം അനുകൂല അദ്ധ്യാപക സംഘടനക്ക് താത്പര്യമുള്ളവരെ തിരുകികയറ്റാന്‍ അടിസ്ഥാന യോഗ്യതയില്ലാത്തവര്‍ക്ക് നിയമനം നല്‍കുകയും ചെയ്തു.

ചലച്ചിത്ര പഠനത്തില്‍ സി.പി.എം സഹയാത്രികനും പ്രമുഖ സാഹിത്യകാരനുമായ ആലംകോട് ലീലാകൃഷ്ണന്റെ സഹോദരി പുത്രി ഡോ: ശ്രീദേവി മുന്നോക്ക സംവരണ വിഭാഗത്തിലൂടെയാണ് നിയമിക്കപ്പെട്ടിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഓപ്പണ്‍ ക്വാട്ട വിഭാഗത്തില്‍ നിയമനം നടത്തേണ്ട തസ്തികയിലാണ് മുന്നോക്ക സംവരണ വിഭാഗത്തിന്റെ പട്ടിക സര്‍ക്കാര്‍ പുറത്തിറക്കുന്നതിന് മുമ്പ് തന്നെ സംസ്ഥാന തലത്തില്‍ ആദ്യത്തെ മുന്നോക്ക സംവരണത്തിന്റെ പേരില്‍ നിയമനം നടത്തിയത്.

നിയമനം ലഭിച്ച ഉദ്യോഗാര്‍ത്ഥിയുടെ ഗൈഡിനെ തന്നെ സബ്ജക്ട് എസ്പേര്‍ട്ടായി ഇന്റര്‍വ്യൂ ബോര്‍ഡില്‍ ഉള്‍പ്പെടുത്തി മെറിറ്റുള്ള ഉദ്യോഗാര്‍ത്ഥികളെ തള്ളി കൊണ്ടാണ് നിയമനം നടത്തിയത്. മെറിറ്റും സംവരണവും അട്ടിമറിച്ച് മലയാളം സര്‍വ്വകലാശാലയില്‍ നടത്തിയ മുഴുവന്‍ നിയമനങ്ങളും റദ്ദാക്കണമെന്നും ഇതുമായി ബന്ധപ്പെട്ട് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് പരാതി നല്‍കുമെന്നും മറ്റു നിയമ നടപടികളിലൂടെ എം.എസ്.എഫ് മുന്നോട്ട് പോവുമെന്നും എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ് പറഞ്ഞു. പത്രസമ്മേളനത്തില്‍ എം.എസ്.എഫ് സംസ്ഥാന ട്രഷറര്‍ സി.കെ.നജാഫ്, വൈസ് പ്രസിഡന്റ് ഷറഫുദ്ദീന്‍ പിലാക്കല്‍, സെക്രട്ടറി അഷ്ഹര്‍ പെരുമുക്ക്, മലപ്പുറം ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ്, ജനറല്‍ സെക്രട്ടറി വി.എ.വഹാബ് എന്നിവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദേശീയ ചിഹ്‌നങ്ങള്‍ വാണിജ്യപരമായി ഉപയോഗിക്കുന്നത് തടയാന്‍ ഉത്തരവിറക്കി സഊദി

Saudi-arabia
  •  a month ago
No Image

ബംഗാളി നടിയുടെ പീഡന പരാതി സംവിധായകന്‍ രഞ്ജിത്തിനെതിരെ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  a month ago
No Image

ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ സംഘര്‍ഷം; കോഴിക്കോട് നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍

Kerala
  •  a month ago
No Image

സഹകരണം വര്‍ധിപ്പിക്കും; ഒമാന്‍ സുല്‍ത്താനുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി

oman
  •  a month ago
No Image

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തോടെ ബിജെപി കോണ്‍ഗ്രസ് ഡീല്‍ കൂടുതല്‍ വ്യക്തമായെന്ന് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

'ആര്‍.എസ്.എസ് ശാഖക്ക് കാവല്‍ നില്‍ക്കണം എന്ന് തോന്നിയാല്‍ കെ.പി.സി.സി പ്രസിഡന്റ് ഉണ്ട്'; പരിഹസിച്ച് മുഹമ്മദ് റിയാസ്

Kerala
  •  a month ago
No Image

ഇത്രയും കാലം ഛര്‍ദ്ദിച്ചതൊക്കെ വിഴുങ്ങണ്ടേ..?; സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തെ പരിഹസിച്ച് പത്മജ

Kerala
  •  a month ago
No Image

ആറ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടെ; പരിഹസിച്ച് കെ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സന്തോഷ് ട്രോഫി: കേരളം സുസജ്ജം

Kerala
  •  a month ago