ഡോറില്‍ തൂങ്ങി യാത്ര, ഡ്രൈവറുടെ മുന്‍വശം മറക്കും വിധം വണ്ടിയില്‍ പൂക്കള്‍; ഗതാഗത നിയമം തെറ്റിച്ച പ്രധാനമന്ത്രിക്കെതിരെ നടപടിയെടുക്കണം-പരാതി
കൊച്ചി: കൊച്ചിയിലെ റോഡ് ഷോയോട് അനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗതാഗതം നിയമം തെറ്റിച്ചെന്ന് പരാതി. നിയമം തെറ്റിച്ചതില്‍ നടപടി വേണമെന്നാണ് പരാതിക്കാരനായ തിരുവില്വാമല സ്വദേശി ജയകൃഷ്ണന്‍ ആവശ്യപ്പെടുന്നത്.
തുറന്ന ഡോറില്‍ തൂങ്ങി യാത്ര നടത്തിയെന്നും ഡ്രൈവറുടെ കാഴ്ച മറയ്ക്കും വിധം ഗ്ലാസ് പൂക്കള്‍ കൊണ്ട് മറച്ചുവെന്നും പരാതിയില്‍ പറയുന്നു. നിയമം എല്ലാവര്‍ക്കും ബാധകമെന്ന് സമൂഹത്തെ ബോധ്യപ്പെടുത്താന്‍ നടപടി വേണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെടുന്നു. ഡിജിപിക്കും മോട്ടോര്‍ വാഹന വകുപ്പിനുമാണ് പരാതി നല്‍കിയിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സംസ്ഥാനത്തെ ആദ്യ റോഡ് ഷോയില്‍ പതിനായിരക്കണക്കിന് ജനങ്ങളാണ് പങ്കെടുത്തത്. കേരളീയ വേഷത്തിലെത്തിയ മോദി, ആദ്യം കാല്‍നടയായും പിന്നീട് വാഹനത്തിലുമായി റോഡരികില്‍ നിന്ന ആയിരങ്ങളെ അഭിവാദ്യം ചെയ്തു. കാറിന്റെ ഡോര്‍ തുറന്നിട്ട് ഫൂട്‌ബോഡില്‍ തൂങ്ങി നിന്ന് ഒരു കൈ വീശിയായിരുന്നു പ്രധാനമന്ത്രിയുടെ യാത്ര. തിരുവനന്തപുരത്തും മോദി സമാനമായി യാത്ര ചെയ്തിരുന്നു.
kochi-roads-show-complaint-against-pm-narendra-modi
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."