HOME
DETAILS
MAL
അതിക്രമം അവസാനിപ്പിക്കാതെ ഇസ്റാഈല്‍; അധിനിവേശ വെസ്റ്റ്ബാങ്കില്‍ നിരവധി ഫലസ്തീന് വീടുകള്‍ തകര്‍ത്തു
backup
June 08 2021 | 10:06 AM
വെസ്റ്റ് ബാങ്ക്: ഫലസ്തീനികള്ക്കുമേലുള്ള അതിക്രമം അവസാനിപ്പിക്കാതെ ഇസ്റാഈല്‍. അധിനിവേശ വെസ്റ്റ് ബാങ്കില്‍ നിരവധി ഫലസ്തീന് ഭവനങ്ങള്‍ ഇസ്റാഈല്‍ തകര്‍ത്തു. തിങ്കളാഴ്ചയായിരുന്നു ഫലസ്തീന് ജനവാസ കേന്ദ്രത്തിലെ അധിനിവേശ സൈന്യത്തിന്റെ വിളയാട്ടം.
കിഴക്കന്‍ റാമല്ലയിലെ അല്‍ മുവര്‍റജാത്ത് മേഖലയിലെ ഫലസ്തീന് വാസയിടമാണ് സൈന്യം നശിപ്പിച്ചത്. 'അവര്‍ തങ്ങളെ നശിപ്പിച്ചു. തങ്ങളുടെ ശരീരത്തിലെ വസ്ത്രമല്ലാതെ മറ്റൊന്നും തങ്ങള്‍ക്ക് അവശേഷിക്കുന്നില്ല'- വീടുതകര്ക്കപ്പെട്ട ഫലസ്തീനികളിലൊരാളയ അവ്ദെ അല്‍ കബ്നെ അനദോലു ഏജന്‍സിയോട് പറഞ്ഞു. ഇസ്റാഈല്‍ സേന ഞങ്ങള്‍ നിര്‍മ്മിച്ചതെല്ലാം നശിപ്പിക്കുകയും സ്വത്ത് കണ്ടുകെട്ടുകയും ചെയ്തു-അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര നിയമപ്രകാരം കിഴക്കന്‍ ജെറുസലേമും വെസ്റ്റ് ബാങ്ക് മുഴുവനായും അധിനിവേശ പ്രദേശങ്ങളായാണ് കണക്കാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."