മുഖ്യമന്ത്രി തവനൂരിലെത്തി; കറുത്ത വേഷമിട്ട് കരിങ്കൊടിയുമായി പ്രതിഷേധം; പൊലിസ് ജലപീരങ്കി പ്രയോഗിച്ചു
മലപ്പുറം: കനത്ത സുരക്ഷയില്‍ മുഖ്യമന്ത്രി പിണറായി വിജയന് തവനൂരില്‍ ജയില്‍ ഉദഘാടനവേദിയിലെത്തി ഉദ്ഘാടനം നിര്‍വഹിച്ചു. പുറത്ത് മുഖ്യമന്ത്രി പിണറായി വിജയനു നേരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും കുന്നംകുളത്ത് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനു മുന്നില്‍ കരിങ്കൊടി കാണിച്ചു.
കറുത്ത മാസ്കും ഷര്‍ട്ടും ധരിച്ചെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലിസ് ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചു. ശ്രമം പൊലിസ് തടഞ്ഞതോടെ പ്രവര്‍ത്തകരും പൊലിസുമായി ഉന്തും തള്ളുമുണ്ടായി. പ്രതിഷേധിച്ച യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. പ്രതിഷേധക്കാരെ പൊലീസ് വലിച്ചിഴച്ച് അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
ഉദ്ഘാടന ശേഷം കോഴിക്കോടേക്ക് പുറപ്പെട്ട മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധിക്കുന്നതിന് കുറ്റിപ്പുറത്തും നിരവധി പ്രവര്‍ത്തകര്‍ തടിച്ചുകൂടി. മുന്‍കരുതല്‍ എന്ന നിലയില്‍ ഇവിടെ നിന്ന് നിരവധി ലീഗ്- കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലിസ് നീക്കം ചെയ്തു.
മുഖ്യമന്ത്രിക്ക് ഇന്നും അസാധാരണ സുരക്ഷയാണ് ഒരുക്കിയത്. മലപ്പുറത്തെ രണ്ട് പരിപാടികളില്‍ 700 പൊലീസുകാരെ നിയോഗിച്ചു. തവനൂരില്‍ പരിപാടിക്കെത്തിയവരുടെ കറുത്ത മാസ്ക് അഴിപ്പിച്ചു.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരിപാടികളുടെ പശ്ചാത്തലത്തില്‍ കോഴിക്കോട്ടും കര്‍ശന സുരക്ഷയാണ്. 500 പൊലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. 11 ഡിവൈഎസ്പി മാരും 30 എസ് ഐമാരും സുരക്ഷയ്ക്ക് മേല്‍നോട്ടം വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."