പാഴാക്കിയാല്‍ വാക്‌സിന്‍ വിഹിതം കുറയും; മുന്‍ഗണനാ ക്രമം സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം;പുതിയ മാര്‍ഗരേഖ പുറത്തിറക്കി കേന്ദ്രം
ന്യൂഡല്‍ഹി: സൗജന്യ കൊവിഡ് വാക്‌സിന്‍ വിതരണത്തിനുള്ള മാര്‍ഗരേഖ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തിറക്കി. ഇന്ത്യയിലെ കൊവിഡ് വാക്‌സിനേഷന്‍ പ്രോഗ്രാമിന്റെ വേഗത,സംഭരണം, വിതരണം, ധനവിനിയോഗം എന്നിവ സംബന്ധിച്ച് ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെന്ന് പല സംസ്ഥാനങ്ങളും അറിയിച്ചതിനെ തുടര്‍ന്നാണ് തീരുമാനം.
ജനസംഖ്യ, രോഗവ്യാപ്തി, പ്രതിരോധ കുത്തിവയ്പ്പുകളുടെ പുരോഗതി തുടങ്ങിയ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി സംസ്ഥാനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കും.സ്വകാര്യ ആശുപത്രികള്‍ക്കുള്ള വാക്‌സിന്‍ നിരക്ക് ഉത്പാതകര്‍ തീരുമാനിക്കും. വാക്‌സിന്‍ ഡോസുകള്‍ ഉപയോഗശൂന്യമാക്കുന്ന സംസ്ഥാനത്തിന് വാക്‌സിന്‍ വിഹിതം കുറയും.
വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ ഉത്പാദിപ്പിക്കുന്ന വാക്‌സിനുകളുടെ 75% കേന്ദ്രസര്‍ക്കാര്‍ വാങ്ങും. ദേശീയ വാക്‌സിനേഷന്‍ പ്രോഗ്രാം ആരംഭിച്ചതുമുതല്‍ വാങ്ങിയ വാക്‌സിനുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും സൗജന്യമായി നല്‍കുന്നത് തുടരും.
ഗവണ്‍മെന്റ് വാക്‌സിനേഷന്‍ സെന്ററുകള്‍ മുഖേന ഈ ഡോസുകള്‍ എല്ലാ പൗരന്മാര്‍ക്കും സൗജന്യമായി നല്‍കും.
സംസ്ഥാനങ്ങള്‍ക്ക് സജന്യമായി നല്‍കുന്ന വാക്‌സിന്‍ ഡോസുകളെ സംബന്ധിച്ച മുന്‍ഗണന ക്രമം തുടരും. ആരോഗ്യ പ്രവര്‍ത്തകര്‍ , മുന്നണി പോരാളികള്‍, 45 വയസ്സിനു മുകളിലുള്ള പൗരന്മാര്‍,രണ്ടാമത്തെ ഡോസ് എടുക്കേണ്ട പൗരന്മാര്‍, 18 വയസും അതില്‍ കൂടുതലുമുള്ള പൗരന്മാര്‍ എന്നിങ്ങനെ മുന്‍ഗണന ക്രമം തുടരും. 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് സംസ്ഥാനങ്ങള്‍ മുന്‍ഗണനാ ക്രമം നിശ്ചയിക്കണം.
ആകെ ഉത്പാദിപ്പിക്കുന്ന വാക്‌സിനുകളുടെ 25 ശതമാനം സ്വകാര്യ ആശുപത്രികള്‍ക്ക് നല്‍കാം. സ്വാകാര്യ ആശുപത്രികള്‍ക്ക് നിര്‍മ്മാതാക്കളില്‍ നിന്ന് നേരിട്ട് വാക്‌സിന്‍ വാങ്ങാം. വാക്‌സിന്റെ വില നിര്‍മാതാക്കള്‍ നിശ്ചയിക്കുംആശുപത്രികള്‍ തുക നല്‍കേണ്ടത് നാഷ്ണല്‍ ഹെല്‍ത് അതോറിറ്റിയുടെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി. സര്‍വീസ് ചാര്‍ജായി 150 രൂപ വരെയും ഈടാക്കാം.
സ്വകാര്യ ആശുപത്രികളെ സംസ്ഥാന സര്‍ക്കാര്‍ നിരീക്ഷിക്കണം.സ്വാകാര്യ ആശുപത്രികളിലെ വാക്‌സിന്‍ വിതരണത്തിലും തുല്യത ഉറപ്പാക്കണം.എല്ലാ പ്രദേശങ്ങളിലും ഉള്ള സ്വകാര്യ ആശുപത്രികളില്‍ വാക്‌സിന്‍ ലഭ്യത ഉറപ്പാക്കുനതിനും ഏതെങ്കിലും സ്വാകാര്യ ആശുപത്രി വാക്‌സിന്‍ അധികമായി വാങ്ങിച്ചു കൂടുന്നത് ഒഴിവാക്കുന്നതിനുമാണിത്.
സംസ്ഥാനത്തെ ജനങ്ങള്‍ക്കുള്ള രജിസ്ട്രേഷന് വേണ്ടി പൊതു സേവനകേന്ദ്രങ്ങളും കോള്‍ സെന്ററുകളും സംസ്ഥാസര്‍ക്കാരുകള്‍ക്ക് പരമാവധി ഉപയോഗപ്പെടുത്താവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."