HOME
DETAILS
MAL
'കറുത്ത മാസ്‌ക് തന്നെ ധരിക്കണമെന്ന് എന്താണിത്ര നിര്‍ബന്ധം?'; മാസ്‌ക് അഴിപ്പിക്കലിനെ ന്യായീകരിച്ച് ഇ.പി ജയരാജന്‍
backup
June 12 2022 | 06:06 AM
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷയ്‌ക്കെന്ന പേരില്‍ പൊതുജനങ്ങളെ കറുത്ത മാസ്‌ക് ധരിക്കുന്നതില്‍ നിന്ന് വിലക്കിയതിനെ ന്യായീകരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. കറുത്ത മാസ്‌ക് തന്നെ ധരിക്കണമെന്ന് എന്താണിത്ര നിര്‍ബന്ധം. കറുത്ത ഷര്‍ട്ട് ധരിച്ചാണോ എല്ലായിടത്തും പോകുന്നത് എന്നും ഇ.പി ജയരാജന്‍ ചോദിച്ചു.
ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ എല്‍ഡിഎഫ് ആയിരുന്നു പ്രതിപക്ഷം. എല്‍ഡിഎഫ് അക്രമം കാണിക്കില്ല. അക്രമമാണോ ജനാധിപത്യമെന്നും ഇ പി ജയരാജന്‍ അഭിപ്രായപ്പെട്ടു.
ഇന്നും ഇന്നലെയും മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയില്‍ കറുത്ത മാസ്‌ക് ധരിച്ചെത്തിയവരെ തടഞ്ഞിരുന്നു. ഇന്ന് കറുത്ത മാസ്‌ക് ധരിച്ച് തവനൂര്‍ സെന്‍ട്രല്‍ ജയില്‍ ഉദ്ഘാടന ചടങ്ങിനെത്തിയവരെ തടഞ്ഞ പൊലിസ് പകരം മഞ്ഞ മാസ്‌ക് നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."