HOME
DETAILS
MAL
പാറ്റൂര്‍ കേസില്‍ വിജിലന്‍സ് അന്വേഷണമില്ല: വി.എസിന്റെ ഹരജി ഹൈക്കോടതി തള്ളി
backup
June 08 2021 | 11:06 AM
കൊച്ചി: പാറ്റൂര്‍ കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ അപ്പീല്‍ ഹൈക്കോടതി തള്ളി. വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള വിഎസ് അച്യുതാനന്ദന്റെ അപേക്ഷ തള്ളിയ തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി ശരിവെച്ചു.
ഉമ്മന്‍ചാണ്ടി, ഇ.കെ ഭരത് ഭൂഷണ് ഉള്‍പ്പെടെയുള്ളവരാണ് പ്രതിപട്ടികയിലുള്ളത്.
പാറ്റൂര്‍ കേസിലെ എഫ്ഐആര്‍ നേരത്തെ തന്നെ ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തില്‍ വിഎസിന്റെ അപേക്ഷ അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. റദ്ദാക്കിയ എഫ്.ഐ.ആറിന പറയുന്നതില്‍ കൂടുതലൊന്നും വി.എസ് നല്കിയ അപേക്ഷയില്‍ പറയുന്നില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. വി.എസിന്റെ ഹരജി അംഗീകരിച്ചാല്‍ ഒരേ കേസില്‍ രണ്ട് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യുന്ന സാഹചര്യമുണ്ടാകുമെന്നും കോടതി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."