HOME
DETAILS
MAL
യൂത്ത് ലീഗ്, എം.എസ്.എഫ് നേതാക്കളെ അറസ്റ്റ് ചെയ്തു
backup
June 12 2022 | 06:06 AM
ന്യൂഡൽഹി
ഡൽഹി സർവകലാശാലയിൽ നടന്ന പ്രവാചകനിന്ദയ്ക്കെതിരായ വിദ്യാർഥി സമരത്തെ തുടർന്ന് യൂത്ത് ലീഗ്, എം.എസ്.എഫ് നേതാക്കളെ അറസ്റ്റ് ചെയ്തു. യൂത്ത് ലീഗ് നേതാവ് പി.എം മുഹമ്മദ് അലി ബാബുവിനെയും എം.എസ്.എഫ് നേതാവ് റമീസ് അഹമ്മദിനെയുമാണ് ഡൽഹി പൊലിസ് അറസ്റ്റ് ചെയ്തത്.
മുസ് ലിം ലീഗ് എം.പിമാരുടെ ഇടപെടലിനെ തുടർന്ന് മൂന്നു മണിക്കൂറിനുശേഷം ഇവരെ വിട്ടയച്ചു.
എം.എസ്.എഫും മറ്റു വിദ്യാർഥി സംഘടനകളും സംയുക്തമായാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഒരാഴ്ച മുമ്പ് പ്രതിഷേധ പരിപാടി അറിയിച്ചില്ലെന്നാരോപിച്ചാണ് പൊലിസ് നടപടി. നേതാക്കളെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് മൗറീ നഗർ പൊലിസ് സ്റ്റേഷന് മുന്നിൽ വിദ്യാർഥികൾ പ്രതിഷേധിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."