ഗൂഗിളിന് വലിയ പിഴ! 1950 കോടി രൂപ പിഴയിട്ട് ഫ്രാന്‍സ്
പരസ്യാധികാരം ലംഘിച്ചുവെന്നു ചൂണ്ടിക്കാട്ടി സെര്‍ച്ച് എന്‍ജിന്‍ ഭീമന്‍ ഗൂഗിളിന് വമ്പന്‍ പിഴ ചുമത്തി ഫ്രാന്‍സ്. 220 മില്യണ്‍ യൂറോ (1950 കോടി രൂപ) യാണ് ഫ്രഞ്ച് കോംപറ്റീഷന്‍ അതോറിറ്റി പിഴയിട്ടിരിക്കുന്നത്.
ഡിജിറ്റല്‍ പരസ്യമേഖലയിലെ വിപണി മര്യാദകള്‍ ലംഘിച്ചതിനാണ് നടപടി. 2019ല്‍ നല്‍കിയ ഒരു കേസിന്റെ അന്തിമ വിധിയാണ് ഇപ്പോള്‍ വന്നിരിക്കുന്നത്.
റൂപര്‍ട്ട് മര്‍ഡോക്കിന്റെ ന്യൂസ് കോര്‍പ്പ്, ഫ്രഞ്ച് പത്രമായ ഫിഗരോ, ബെല്‍ജിയന്‍ മാധ്യമസ്ഥാപനമായ റൊസല്‍ എന്നിവരായിരുന്നു പരാതിക്കാര്‍. ഡിജിറ്റല്‍ പരസ്യ രംഗത്തുള്ള ആധിപത്യം ഗൂഗിള്‍ ദുരുപയോഗം ചെയ്‌തെന്നായിരുന്നു പരാതി. കേസില്‍ നിന്നു ഫിഗെരോ പിന്‍മാറിയിരുന്നു.
സ്വന്തമായുള്ള പരസ്യ ഫഌറ്റ്‌ഫോമുകള്‍ക്ക് ഗൂഗിള്‍ ആനുപാതികമല്ലാത്ത മുന്‍ഗണന നല്‍കിയെന്നും ഇതുവഴി മറ്റു പരസ്യ ഫഌറ്റ്‌ഫോമുകളുടേയും അവയുടെ പരസ്യം വെബ്‌സൈറ്റുകളിലും മൊബൈല്‍ ആപ്പുകളിലും നല്‍കുന്ന മാധ്യമസ്ഥാപനങ്ങളുടേയും സാധ്യത കുറഞ്ഞെന്നുമായിരുന്നു പരാതി. മറ്റ് പ്ലാറ്റ്‌ഫോമുകളിലെ നിരക്ക് അനുസരിച്ച് ഗൂഗിളിന്റെ പരസ്യ ഫഌറ്റ്‌ഫോമുകള്‍ കമ്മീഷനില്‍ വിത്യാസം വരുത്തുന്നുണ്ടായിരുന്നുവെന്നും അതോറിറ്റി കണ്ടെത്തി.
പരസ്യവരുമാനം മാധ്യമങ്ങളുമായി പങ്കുവയ്ക്കണമെന്നാവശ്യപ്പെട്ട് വിവിധ രാജ്യങ്ങളില്‍ നിയമയുദ്ധങ്ങള്‍ നടക്കുന്നുണ്ട്. ഓസ്‌ട്രേലിയയില്‍ ഈ വിഷയത്തില്‍ നടന്ന നിയമപോരാട്ടത്തില്‍ ഗൂഗിളും ഫെയ്‌സ്ബുക്കും പരാജയപ്പെടുകയും ഒസ്‌ട്രേലിയന്‍ മാധ്യമങ്ങളുമായി പരസ്യവരുമാനം പങ്കുവയ്ക്കാന്‍ സ്മ്മതിക്കേണ്ടി വരികയും ചെയ്തിരുന്നു. ഇന്ത്യയിലും മാധ്യമങ്ങള്‍ ഈ ആവശ്യം മുന്നോട്ട് വച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."