ഷാജ് കിരൺ പറഞ്ഞതെല്ലാം സംഭവിക്കുന്നു: സ്വപ്ന, മാധ്യമങ്ങൾക്ക് മുന്നിൽ കുഴഞ്ഞുവീണു
പാലക്കാട്
ഷാജ് കിരൺ പറഞ്ഞതെല്ലാം സംഭവിക്കുന്നുവെന്നും തൻ്റെ കൂടെയുള്ളവരെ ഓരോരുത്തരെയായി കുടുക്കാൻ ശ്രമിക്കുകയാണെന്നും സ്വപ്ന സുരേഷ്. മാധ്യമങ്ങള്‍ക്ക് മുൻപില്‍ പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു സ്വപ്നയുടെ പ്രതികരണം. വെള്ളിയാഴ്ച പുറത്തുവിട്ട ഓഡിയോ സന്ദേശം കേസുമായി ബന്ധപ്പെട്ട പ്രധാന തെളിവാണ്. മൊഴിയിൽ ഉറച്ചുനിൽക്കുന്നുവെന്നും സ്വപ്ന പറഞ്ഞു. പാലക്കാട് എച്ച്.ആർ.ഡി.എസ് ഓഫിസിനുമുന്നിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സ്വപ്ന. വിലയ്ക്കെടുക്കാനുള്ള ശ്രമം നടന്നുവെന്ന് കാണിക്കാനാണ് ഓഡിയോ പുറത്തുവിട്ടത്. കേസുമായി ബന്ധപ്പെട്ട സത്യങ്ങൾ മുഴുവൻ പുറത്തുവരുന്നതിനു വേണ്ടിയാണ് രഹസ്യമൊഴി നൽകിയത്. ഷാജ് കിരണുമായി സൗഹൃദം മാത്രമായിരുന്നു. ഓഡിയോ ക്ലിപ്പ് പ്രകാരം സരിത്തിനെ അറസ്റ്റ് ചെയ്തു. അതേ ഓഡിയോയിൽ പറഞ്ഞതുപോലെ, പഴയ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പേരില്‍ അഡ്വ.കൃഷ്ണരാജിനെതിരേയും കേസെടുത്തു.
ഇവർക്കെതിരേയെല്ലാം കേസെടുക്കുമെന്ന് പറഞ്ഞിരുന്നു. അത് സംഭവിച്ചു. അഭിഭാഷകൻ്റെ സഹായം പോലും കിട്ടാത്ത സ്ഥിതിയുണ്ട്. എന്തിനാണ് അവരിപ്പോഴും തന്നെ ദ്രോഹിക്കുന്നത്. പിന്നാലെ സ്വപ്ന കുഴഞ്ഞുവീഴുകയും അപസ്മാര ലക്ഷണത്തെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."