HOME
DETAILS
MAL
കോണ്‍ഗ്രസിന് മൂന്നു വര്‍ക്കിംഗ് പ്രസിഡന്റുമാര്‍ കൂടി, കൊടിക്കുന്നില്‍, പി.ടി തോമസ്, ടി. സിദ്ധീഖ്
backup
June 08 2021 | 14:06 PM
ന്യുഡല്‍ഹി: കോണ്‍ഗ്രസിലെ അഴിച്ചുപ്പണിയില്‍ കെ.പി.സി.സി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കെ.സുധാകരന് പിന്നില്‍ മൂന്ന് വര്‍ക്കിംഗ് പ്രസിഡന്റുമാരെകൂടി ഹൈക്കമാന്‍ഡ് നിയോഗിച്ചു. കൊടിക്കുന്നില്‍ സുരേഷ്, പി.ടി തോമസ്, ടി.സിദ്ദിഖ് എന്നിവരാണ് പുതിയ വര്‍ക്കിംഗ് പ്രസിഡന്റുമാര്‍. കെ.വി തോമസിനെ വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്തുനിന്നും ഒഴിവാക്കിയിട്ടുണ്ട്.
കൊടിക്കുന്നില്‍ സുരേഷിന്റെ പേര് കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. എന്നാല്‍, കെ.സുധാകരന് ആ സ്ഥാനത്തേക്ക് എത്തിയതോടെ കൊടിക്കുന്നില്‍ സുരേഷ് വര്‍ക്കിംഗ് പ്രസിഡന്റായി. പി.ടി തോമസിനെ യു.ഡി.എഫ് കണ്‍വീനറാക്കാന്‍ ആലോചനകളുണ്ടായിരുന്നു. എന്നാല്‍, താല്പര്യമില്ലെന്ന് അദ്ദേഹം അറിയിക്കുകയായിരുന്നെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."