പ്രവാചക നിന്ദ: പ്രതിഷേധക്കാരെ തല്ലിച്ചതക്കുന്നത് 'മനോഹരം' വീടുകള്‍ തകര്‍ക്കുന്നത് 'പരമാനന്ദം'; കേരള മുന്‍ ഡി.ജി.പിയുടെ ട്വീറ്റുകള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചവരെ പൊലിസ് ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ മനോഹരമെന്ന് വിശേഷിപ്പിച്ച് മുന്‍ കേരള ഡിജിപി എന്‍.സി അസ്താന. മാത്രമല്ല അവരുടെ വീടുകള്‍ തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ ആനന്ദകരമെന്നാണ് അസ്താന പറയുന്നത്.
കസ്റ്റഡിയിലെടുത്ത ഏതാനും യുവാക്കളെ രണ്ട് പൊലീസുകാര്‍ ലാത്തികൊണ്ട് ക്രൂരമായി തല്ലിച്ചതക്കുന്ന വീഡിയോ പങ്കുവെച്ചാണ് അസ്താനയുടെ വളരെ മനോഹരമായ രംഗം! മനോഹരം, വളരെ മനോഹരം ! എന്ന് ട്വീറ്റ് ചെയ്യുന്നത്.
Beautiful scene! When police have registered cases, law must be allowed to take its course. Protest actions despite cases is pure goondaism. They deserved to be beaten harder. केस हो जाने के बावजूद विरोध प्रदर्शन गुंडई है। पुलिस ने ठीक किया। और ठुकाई करनी थी। @myogiadityanath https://t.co/sauyQBCFRh
— Dr. N. C. Asthana, IPS (Retd) (@NcAsthana) June 10, 2022
1986 ബാച്ച് കേരള ബാച്ച് ഐപിഎസ് ഓഫീസറാണ് നിര്‍മല്‍ ചന്ദ്ര അസ്താന.
പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിക്കുന്നവരെ പൊലിസ് മര്‍ദിക്കുന്ന മറ്റു നിരവധി ഫോട്ടോകളും വീഡിയോകളും അസ്താന ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് പൊലിസിനെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. പൊലിസിന്റെ ലാത്തിയടിയേറ്റ് ആളുകള്‍ ഓടുന്ന ചിത്രങ്ങള്‍ ഇത് പൊലിസ് ലാത്തികൊണ്ട് ഡാന്‍സ് ചെയ്യിപ്പിക്കുന്നതാണെന്നാണ് അസ്താന ട്വീറ്റ് ചെയ്തിരിക്കുന്നത്.
No, this is not a scene from some dance competition! But, this is the dance, which the police batons make one dance!
— Dr. N. C. Asthana, IPS (Retd) (@NcAsthana) June 11, 2022
I regret the day when polycarbonate pipes were introduced in police. The good, old, linseed oil-soaked bamboo lathis bring out much better dancer out of hooligans. pic.twitter.com/hjQHMo7dKN
ഇതിലും വിഷം വമിക്കുന്നതാണ് പ്രതിഷേധക്കാരുടെ വീടുകള്‍ തകര്‍ക്കുന്നത് പങ്കുവെച്ചുള്ള അസ്താനയുടെ ട്വീറ്റ്.
'സഹരന്‍പൂരില്‍ ബുള്‍ഡോസര്‍ എത്തി! അതാണ് വഴി!
പരമാനന്ദം, പരമാനന്ദം! മഹാരാജ് ജി
എന്റെ യോഗി ആദിത്യനാഥ്
കരളിന് കുളിര്‍മ്മ വരുത്തി!
അക്കാര്യത്തില്‍ ജിഹാദി ജിഹാദുകള്‍ ആ പത്തും പതിനഞ്ചും രാജ്യങ്ങള്‍ക്ക് ചുറ്റും ഓടുകയാണെങ്കില്‍ അത് ശരിയാണ്. എന്തെങ്കിലും സംരക്ഷണം ആവശ്യപ്പെട്ടാല്‍ ശരിയാണ്.
ആര്‍ക്കാണ് അധികാരം, ആരാണ് എന്താണ് ചെയ്യുന്നത് എന്ന് നോക്കുക' അസ്താന കുറിക്കുന്നു.
आ गया बुलडोज़र सहारनपुर में! ये हुई न बात!
— Dr. N. C. Asthana, IPS (Retd) (@NcAsthana) June 11, 2022
आनंद, परम आनंद! महाराज जी @myogiadityanath ने कलेजे में ठंडक पहुंचा दी!
इस विषय में जिहादी जिहादन उन दस पंद्रह देशों के पास आँचल फैला कर दौडें तो सही. कुछ रक्षा की गुहार करें तो सही.
देखें किसमें कितना दम है और कौन क्या कर लेता है. https://t.co/LZVnNKQiYk
പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചതിന്റെ പേരില്‍ നൂറുകണക്കിന് ആളുകളെയാണ് രാജ്യവ്യാപകമായി അറസ്റ്റ് ചെയ്തത്. ഇരുനൂറിലധികം ആളുകളാണ് യു.പിയില്‍ മാത്രം അറസ്റ്റിലായത്. പ്രതിഷേധക്കാരെ കര്‍ശനമായി നേരിടുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫിസ് വ്യക്തമാക്കി. പൊലിസ് കസ്റ്റഡിയിലെടുത്തവരുടെ വീടുകളും സ്ഥാപനങ്ങളും ജെസിബി ഉപയോഗിച്ച് ഇടിച്ചുനിരത്താനുള്ള നിര്‍ദേശവും പൊലിസിന് നല്‍കിയതായാണ് വിവരം. അനധികൃത കയ്യേറ്റങ്ങളെന്ന് ആരോപിച്ചാണ് ഇടിച്ചുനിരത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."