ലക്ഷദ്വീപിന് കൈതാങ്ങായി എസ്.കെ.എസ്.എസ്.എഫ് മരുന്നുകള്‍ കൈമാറി
മലപ്പുറം : ദുരിതമനുഭവിക്കുന്ന ലക്ഷദ്വീപ് നിവാസികള്‍ക്ക് രോഗ ചികില്‍സിക്കായി എസ്.കെ.എസ്.എസ്.എഫ് മരുന്നുകള്‍ എത്തിച്ചു നല്കുന്നു. മലപ്പുറം ഈസ്റ്റ് ജില്ലാ എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റിയാണ് ദ്വീപിലേക്ക് സൗജന്യ വിതരണത്തിന് മരുന്ന് കൈമാറുന്നത്. ആദ്യ ഘട്ടമായി
രണ്ടു ലക്ഷത്തിലേറെ രൂപയുടെ മരുന്നുകള്‍ ഇന്നലെ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം നാസ്വിഹ് മുസ്ലിയാര് ലക്ഷദ്വീപിന് കൈമാറി.ലക്ഷദ്വീപ് അഗത്തി രാജിവ് ഗാന്ധി സ്പാഷാലിറ്റി ഹോസ്പിറ്റലിക്കാണ് മരുന്നുകള്‍ കൈമാറുന്നത്.
കൊണ്ടോട്ടി സുന്നി മഹലില്‍ വെച്ച് നടന്ന ചടങ്ങില്‍ സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. ശമീര്‍ ഫൈസി ഒടമല, ഉമറുല്‍ ഫാറുഖ് കരിപ്പൂര്‍ , സല്മാന് ഫൈസി തിരൂര്‍ക്കാട്, സ്വാദിഖ് ഫൈസി അരിമ്പ്ര, അബ്ദുസലീം യമാനി , ഉസൈര്‍ കരിപ്പൂര്‍ , സൈനുദ്ദീന്‍ മാസ്റ്റര്‍ കുഴിമണ്ണ , സമദ് മാസ്റ്റര്‍ വാഴയുര്‍, ടി.പി. മുഹമ്മദ് കാമില്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി ഉമറുല്‍ ഫാറൂഖ് ഫൈസി മണിമൂളി ആമുഖവും റിയാസ് കൊട്ടപ്പുറം നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."