HOME
DETAILS

പ്രകൃതി മാഷ്

  
backup
June 12 2022 | 08:06 AM

5962612-2

മൊയ്തു പി.കെ തിരുവള്ളൂര്‍


കരയുകയാണെങ്കില്‍ പോലും മാതൃഭാഷയില്‍ കരയുന്ന ഒരു തലമുറയാണ് നമുക്കാവശ്യമെന്ന് പറഞ്ഞ ഒ.എന്‍.വിയുടെ വാക്കുകള്‍ അന്വര്‍ഥമാക്കുകയാണ് തിരുവള്ളൂര്‍ ചാനിയംകടവ് സ്വദേശിയും ശാന്തിനികേതന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഇംഗ്ലിഷ് അധ്യാപകനുമായ വടയക്കണ്ടി നാരായണന്‍. ആള് മലയാളം വാധ്യാരാണെന്നു കരുതിയെങ്കില്‍ തെറ്റി. ഇംഗ്ലിഷ് ഭാഷയിലും സാഹിത്യത്തിലും ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇംഗ്ലിഷ് വിഭാഗം മേധാവിയായി ജോലിചെയ്യുകയാണ് കക്ഷി.

30 വര്‍ഷമായി സബ് ജില്ലാ, ജില്ലാ, സംസ്ഥാന കലോത്സവങ്ങളില്‍ മെയിന്‍ സ്റ്റേജില്‍ നിന്നും വടയക്കണ്ടിയുടെ അനൗണ്‍സ്‌മെന്റ് ഇപ്രകാരമാണ്: 'വേദി ഒന്നില്‍ നടക്കുന്ന പെണ്‍കുട്ടികളുടെ സംഘനൃത്ത മത്സരത്തിലെ രണ്ടാമത്തെ വൃന്ദത്തിലെ 2636 എന്ന സംഖ്യ പ്രതിനിധാനം ചെയ്യുന്ന മത്സരസംഘം ചമയവും വസ്ത്രധാരണയും പൂര്‍ത്തിയാക്കി വേദിക്ക് പിന്നില്‍ എത്തിച്ചേരേണ്ടതാണ്'. ഒരു ഇംഗ്ലിഷ് വാക്ക് പോലും ക്ലാസിനു പുറത്ത് സംസാരത്തില്‍ വരരുതെന്ന് ഇദ്ദേഹത്തിനു നിര്‍ബന്ധമാണ്്.
നാം നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന മലയാള വാക്കുകളുടെ ലളിതമായ രൂപം തന്നെ നാരായണന്‍ മാഷ് ചിട്ടപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കലോത്സവ നിഘണ്ടുവിലെ പ്രയോഗങ്ങള്‍ ഇങ്ങനെ: സ്റ്റേജ് മാനേജര്‍-വേദി ചാലകന്‍, സ്റ്റോപ് വാച്ച്-സമയ സൂചിക, റിപ്പോര്‍ട്ട് ചെയ്യുക-എത്തിച്ചേരുക, മെയ്ക്കപ്പ് ഡ്രസ്സിങ്-ചമയവും വസ്ത്രധാരണവും, ക്ലസ്റ്റര്‍-വൃന്ദം, ഫസ്റ്റ് കാള്‍-ഒന്നാമത്തെ അറിയിപ്പ്, ലോട്ട്-നറുക്കെടുപ്പ്, ഓര്‍ഡര്‍ ഓഫ് ഇവന്റ്- അവതരണക്രമം.


നാരായണന്റെ മാതൃഭാഷാ പ്രണയം പഠനകാലം തൊട്ടുള്ളതാണ്. മടപ്പള്ളി കോളജില്‍ ബി.എ ഇംഗ്ലിഷിന് പഠിക്കുമ്പോള്‍ പുസ്തകത്തില്‍ പേര് എഴുതിവെച്ചിരുന്നത് ഇങ്ങനെ: വടയക്കണ്ടി നാരായണന്‍, ബി.എ രണ്ടാം വര്‍ഷ ആംഗലേയ സാഹിത്യം, മടപ്പള്ളി സര്‍ക്കാര്‍ കലാലയം, വടകര ദ്വയം. ഇംഗ്ലിഷ് ഐച്ഛിക വിഷയമായി ബിരുദത്തിന് പഠിക്കുന്ന സമയത്തും ഇഷ്ടം മലയാള ഭാഷയോടായിരുന്നു. കോളജിലെ റീഡിങ് റൂമുകളില്‍ ഒഴിവ് സമയങ്ങളില്‍ പോയി വായന പതിവാക്കിയ വടയക്കണ്ടിയെ അവിടുത്തെ അധ്യാപകരും സഹപാഠികളും പ്രോത്സാഹനവും പിന്തുണയും നല്‍കി കൂടെനിര്‍ത്തി. നിരവധി വേദികളില്‍ നിന്നും തനിമലയാളം ഉപയോഗിച്ചതിന്റെ പേരില്‍ പരിഹാസവും കുത്തുവാക്കുകളും ഏറ്റുവാങ്ങേണ്ടിവന്നിട്ടുമുണ്ട്.
കോഴിക്കോട്, മലപ്പുറം, തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ സംസ്ഥാന കലോത്സവം എപ്പോള്‍ നടന്നാലും ഒന്നോ രണ്ടോ ദിവസം പ്രധാന വേദിയിലെ അനൗണ്‍സര്‍ വടയക്കണ്ടി നാരായണനായിരിക്കും. എം.എ ബേബി വിദ്യാഭ്യാസമന്ത്രി ആയിരിക്കുമ്പോള്‍ കലോത്സവ വേദിയിലെ ഉദ്ഘാടന സമയത്തും മറ്റുമുള്ള പ്രകടനം കേട്ട് നാരായണനെ അഭിനന്ദിക്കുകയും പ്രത്യേകം പരാമര്‍ശിക്കുകയും ചെയ്തിരുന്നു. ന്യൂസ് ചാനലുകളും പത്രമാധ്യമങ്ങളും അദ്ദേഹത്തെ കുറിച്ച് എഴുതുകയും പറയുകയും ചെയ്തിട്ടുണ്ട്. ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റിനു 'സേവന സാക്ഷ്യപത്രം' എന്ന പേരില്‍ മലയാള സര്‍ട്ടിഫിക്കറ്റ് ഡിസൈന്‍ ചെയ്തിരുന്നു ഇദ്ദേഹം. കലോത്സവ വേദികളില്‍ രണ്ടുമൂന്ന് വര്‍ഷം ഈ സേവന സാക്ഷ്യപത്രം വിധികര്‍ത്താക്കള്‍ക്കും മറ്റു അധ്യാപകര്‍ക്കും ഉത്തരവാദപ്പെട്ടവര്‍ ഒപ്പും സീലും വെച്ച ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റായി വിതരണം ചെയ്തു.


പി.എസ്.സി പരീക്ഷ മലയാളത്തില്‍ എഴുതാന്‍ അനുവദിക്കണമെന്ന ഐക്യമലയാള പ്രസ്ഥാനത്തിന്റെ സമരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും എല്ലാ പിന്തുണയും നല്‍കി അതില്‍ പങ്ക് ചേരാനും വടയക്കണ്ടി ഉണ്ടായിരുന്നു. ആ സമരം ലക്ഷ്യംകാണുകയും ചെയ്തു. മാതൃഭാഷാ സ്‌നേഹമാണ് അദ്ദേഹത്തെ ഇതിന് പ്രേരിപ്പിച്ചത്. ഭാഷാസ്‌നേഹം മാതാവിനോടുള്ള സ്‌നേഹമാണ്. പെറ്റമ്മയ്ക്ക് തുല്യമായ ഭാഷയെ നാം എവിടെ പോയാലും മറക്കരുത്. മാതൃഭാഷയെ സ്‌നേഹിക്കാനും ആദരിക്കാനും നമുക്ക് കഴിയേണ്ടതുണ്ട്. ഭാഷ വാക്കാണ്. ഓരോ വാക്കിനും ഒരു സംസ്‌കാരമുണ്ട്. അക്ഷരങ്ങളില്‍ നിന്നും പദങ്ങളിലേക്കു ഭാഷ വളരുന്നു. ജീവിതത്തെ മുന്നോട്ട് നയിക്കുന്നത് വാക്കാണ്. വാക്കിന്റെ വെളിച്ചവും തെളിച്ചവും ശക്തിയുമാണ് നമ്മെ മുന്നോട്ട് നയിക്കുന്നത്. ലോകത്തിലെ ഏറ്റവും സുന്ദരമായ ഭാഷയാണ് മലയാളം- നാരായണന്‍ മാഷ് പറയുന്നു.


മികച്ച പരിസ്ഥിതി പ്രവര്‍ത്തകനുള്ള 2018-19ലെ കേരള സര്‍ക്കാറിന്റെ വനമിത്ര പുരസ്‌കാരം ലഭിച്ച നാരായണന്‍ പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടി ജീവിതം തന്നെ സമര്‍പ്പിച്ചിരിക്കുകയാണ്. പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കുന്നതിന്റെ ഭാഗമായി ഒരു മിഠായി തിന്നാല്‍ അതിന്റെ പൊതി കളയാതെ പോക്കറ്റില്‍ സൂക്ഷിച്ച് അത് ശേഖരിച്ചുവെക്കുന്ന പാത്രത്തില്‍ നിക്ഷേപിക്കുകയാണ് ഈ അധ്യാപകന്റെ രീതി. സ്‌കൂളിലായാലും പുറത്തായാലും നാരായണന്‍ മുഖ്യസംഘാടകരായുള്ള പ്രോഗ്രാമുകളില്‍ പച്ച പ്ലാവിലയില്‍ വൈറ്റ്‌നര്‍ കൊണ്ട് എഴുതിയ ബാഡ്ജുകളാണ് ഉപയോഗിക്കാറുള്ളത്. വര്‍ഷങ്ങളായി മഷിപ്പേന കൊണ്ട് മാത്രമാണ് എഴുത്ത്. മറ്റു പേനകള്‍ മഷി തീര്‍ന്നാല്‍ വലിച്ചെറിയേണ്ടിവരുമല്ലോ.


ജില്ലയില്‍ സേവ് (സ്റ്റുഡന്റ് ആര്‍മി ഫോര്‍ വിവിഡ് എന്‍വയണ്‍മെന്റ്) പരിസ്ഥിതി എന്ന പേരില്‍ വിദ്യാലയങ്ങളില്‍ നടപ്പിലാക്കിയ വിദ്യാഭ്യാസ പദ്ധതിയുടെ കോഓര്‍ഡിനേറ്റര്‍ ആയിരുന്നു അഞ്ച് വര്‍ഷം. പക്ഷികള്‍ക്ക് കുടിനീര്‍, ജലാശയ സംരഷണം, മഷിപ്പേനയിലേക്ക് മടങ്ങാനുള്ള പദ്ധതി, പ്ലാസ്റ്റിക് ശേഖരണ പദ്ധതി തുടങ്ങിയ അനുഭവങ്ങള്‍ പുസ്തക രൂപത്തില്‍ 'സേവ് പരിസ്ഥിതി പഠനത്തിന് ഒരാമുഖം' എന്ന പേരില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ആനുകാലികങ്ങളില്‍ പരിസ്ഥിതി ലേഖനങ്ങളും കവിതകളും എഴുതാറുണ്ട് നാരായണന്‍. 2019ല്‍ ദേശീയ അധ്യാപക ഇന്നവേഷന്‍ പുരസ്‌കാരവും വടയക്കണ്ടി നാരായണനെ തേടിയെത്തി.


ഭാഷയിലെന്നപോലെ വായുവിലും വെള്ളത്തിലും മണ്ണിലും വിണ്ണിലും വിഷം കലരാതിരിക്കാന്‍, മരങ്ങളെ സ്‌നേഹിക്കാന്‍, മരങ്ങളെ വെച്ചുപിടിപ്പിക്കാന്‍ പരിസ്ഥിതി സംരക്ഷണത്തിന് വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന നാരായണന്‍ വിഷം കലരാത്ത ഭക്ഷണം ഉറപ്പാക്കാന്‍ കേരള ജൈവകര്‍ഷക സമിതിയിലും പ്രവര്‍ത്തിച്ചുവരുന്നു. 2023ല്‍ സര്‍വിസില്‍ നിന്നും വിരമിക്കാനിരിക്കുകയാണ് ഈ മാതൃകാ അധ്യാപകന്‍. ഭാര്യ കൊളാവിപ്പാലത്തെ പനയുള്ളതില്‍ ലേജു, മക്കള്‍ ഗോപിക എന്‍ ലക്ഷ്മി, അനവദ്യ എന്‍ ലക്ഷ്മി എന്നിവരും പരിസ്ഥിതി സംരക്ഷണത്തില്‍ അച്ഛനു കൂട്ടായുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദേശീയ ചിഹ്‌നങ്ങള്‍ വാണിജ്യപരമായി ഉപയോഗിക്കുന്നത് തടയാന്‍ ഉത്തരവിറക്കി സഊദി

Saudi-arabia
  •  a month ago
No Image

ബംഗാളി നടിയുടെ പീഡന പരാതി സംവിധായകന്‍ രഞ്ജിത്തിനെതിരെ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  a month ago
No Image

ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ സംഘര്‍ഷം; കോഴിക്കോട് നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍

Kerala
  •  a month ago
No Image

സഹകരണം വര്‍ധിപ്പിക്കും; ഒമാന്‍ സുല്‍ത്താനുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി

oman
  •  a month ago
No Image

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തോടെ ബിജെപി കോണ്‍ഗ്രസ് ഡീല്‍ കൂടുതല്‍ വ്യക്തമായെന്ന് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

'ആര്‍.എസ്.എസ് ശാഖക്ക് കാവല്‍ നില്‍ക്കണം എന്ന് തോന്നിയാല്‍ കെ.പി.സി.സി പ്രസിഡന്റ് ഉണ്ട്'; പരിഹസിച്ച് മുഹമ്മദ് റിയാസ്

Kerala
  •  a month ago
No Image

ഇത്രയും കാലം ഛര്‍ദ്ദിച്ചതൊക്കെ വിഴുങ്ങണ്ടേ..?; സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തെ പരിഹസിച്ച് പത്മജ

Kerala
  •  a month ago
No Image

ആറ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടെ; പരിഹസിച്ച് കെ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സന്തോഷ് ട്രോഫി: കേരളം സുസജ്ജം

Kerala
  •  a month ago