പ്രവാചക നിന്ദ: മാറാക്കര ഗ്ലോബൽ കെഎംസിസി പ്രധിഷേധം രേഖപ്പെടുത്തി
ജിദ്ദ: ബി ജെ പി നേതാക്കൾ നടത്തിയ പ്രവാചക നിന്ദ കാരണം ലോക രാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യ നാണം കെട്ടിരിക്കുകയാണെന്നും
വിദേശ രാജ്യങ്ങളിൽ ജീവിക്കുന്ന പ്രവാസി ഇന്ത്യക്കാർക്ക് അഭിമാനത്തോടെ ജോലി ചെയ്യുന്നതിനുള്ള സാഹചര്യമൊരുക്കാൻ ലോക ജനതക്ക് മുമ്പിൽ ഇന്ത്യയുടെ ആത്മാഭിമാനം കളങ്കപ്പെടുത്തിയ ബി ജെ പി നേതാക്കളെ അറസ്റ്റ് ചെയ്യാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും മാറാക്കര ഗ്ലോബൽ കെഎംസിസി ആവശ്യപ്പെട്ടു.
പ്രവാചക നിന്ദക്കെതിരെ ജനാധിപത്യ മാർഗത്തിൽ പ്രതിഷേധിച്ചവരെ വേട്ടയാടിയത് സന്ദർശിക്കാൻ വേണ്ടി കാൺപൂരിൽ എത്തിയ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ഓർഗനൈസിങ് സെക്രട്ടറി ഇ. ടി മുഹമ്മദ് ബഷീർ എം. പി യെ തടഞ്ഞ ഉത്തർ പ്രദേശ് പോലീസിന്റെ ജനാധിപത്യ വിരുദ്ധ നടപടിയെ മാറാക്കര ഗ്ലോബൽ കെഎംസിസി ശക്തമായി അപലപിച്ചു.
കേരള സർക്കാരിനെതിരെയും സി പി എം നേതാക്കൾക്കെതിരെയും ഉയർന്നുവന്ന ഗൗരവതരമായ ആരോപണങ്ങളിൽ കോടതി മേൽനോട്ടത്തിൽ കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്നും മുഖ്യ മന്ത്രി പിണറായി വിജയൻ രാജിവെച്ച് അന്വേഷണം നേരിടണമെന്നും മാറാക്കര ഗ്ലോബൽ കെഎംസിസി പ്രസിഡന്റ് ബഷീർ കുഞ്ഞു കാടാമ്പുഴ, ജനറൽ സെക്രട്ടറി അബൂബക്കർ തയ്യിൽ എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."