HOME
DETAILS
MAL
ആഭ്യന്തര ഹജ്ജ് തീർത്ഥാടകർക്ക് ഇഖാമ കാലാവധി ആറു മാസം വേണമെന്ന് മന്ത്രാലയം
backup
June 12 2022 | 11:06 AM
മക്ക: ആഭ്യന്തര ഹജ്ജ് തീർത്ഥാടകർക്ക്
ഹജ്ജ് നിർവഹിക്കാൻ അവരുടെ ഇഖാമ കാലാവധി ആറു മാസ കാലാവധി വേണമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ആറു മാസ കാലാവധി ഉണ്ടെങ്കിൽ മാത്രമേ ഹജ്ജ് അപേക്ഷ സ്വീകരിക്കൂ. അത്രയും കാലാവധി ഇല്ലാത്തവരുടെ ഇഖാമ പുതുക്കിയാൽ മാത്രമേ അപേക്ഷ സ്വീകരിക്കുകയുള്ളൂവെന്നും ഇഖാമ പുതുക്കാത്തവർ ഇന്നു തന്നെ പുതുക്കണ മെന്നും മന്ത്രാലയം ഓർമിപ്പിച്ചു.
ആശ്രിതരുടെ ഇഖാമ കാലാവധിയും ആറു മാസത്തിലധികം കാലാവധി ഉണ്ടാകണം. ഇഖാമ പുതുക്കിയാൽ ഓട്ടോമാറ്റിക് ആയി ഹജ്ജ് മന്ത്രാലയ സൈറ്റിലും ഇഅതമർനാ ആപ്പിലും അപ്ഡേറ്റ് ആകും.
നാല് ലക്ഷത്തോളം ആളുകളാണ് ഈ വർഷത്തെ ഹജിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നത്. എന്നാൽ, ഒന്നര ലക്ഷം പേർക്ക് മാത്രമാണ് അവസരം. ആഭ്യന്തര തീർഥാടകർക്കുള്ള രജിസ്ട്രേഷൻ കാലയളവ് ഇന്നലെ അവസാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."