ദുബായില്‍ ഉയര്‍ന്ന ശമ്പളത്തിന് ജോലി വേണോ? ഈ മേഖലകളിലെ കോഴ്‌സുകള്‍ പഠിച്ചാല്‍ മതി
ദുബായില്‍ ഉയര്‍ന്ന ശമ്പളത്തിന് ജോലി വേണോ? ഈ മേഖലകളിലെ കോഴ്‌സുകള്‍ പഠിച്ചാല്‍ മതി
ഗള്‍ഫ് നാടുകളിലേക്ക് തൊഴില്‍ അന്വേഷിക്കുന്നവരുടെ ഇഷ്ടസങ്കേതമാണ് ദുബായ്. ആഘോഷത്തിന്റെ നഗരമായ ദുബായില്‍ നിരവധി തൊഴില്‍ സാധ്യതകളാണ് തൊഴില്‍ അന്വേഷകരെ കാത്തിരിക്കുന്നത്.
സാങ്കേതികവിദ്യകള്‍ പുരോഗതി പ്രാപിച്ച ഈ കാലഘട്ടത്തില്‍ ലഭ്യമായ തൊഴില്‍ അവസരങ്ങളിലും കാര്യമായ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. നിരവധി പുതിയ മേഖലകളില്‍ ധാരാളം പുതുമയേറിയ തൊഴില്‍ അവസരങ്ങളാണ് ദുബായ് തൊഴില്‍ അന്വേഷകര്‍ക്ക് മുന്നില്‍ തുറന്ന് വെച്ചിരിക്കുന്നത്.
അവിദഗ്ധ മേഖലകളില്‍ ജോലി ചെയ്യുന്നതിനേക്കാള്‍ പ്രൊഫഷണല്‍ മേഖലകളില്‍ സ്‌പെഷ്യലൈസ്ഡായി തൊഴില്‍ ചെയ്യുന്നവര്‍ക്ക് മികച്ച ശമ്പളവും തൊഴില്‍ അവസരവുമാണ് ദുബായിയെ പോലുള്ള രാജ്യങ്ങള്‍ പ്രധാനം ചെയ്യുന്നത്.
വര്‍ധിച്ചു വരുന്ന ജനസംഖ്യ, ടൂറിസം, ടെക്‌നോളജി, എന്നിവയിലൊക്കെ വന്‍ കുതിപ്പ് നടത്തുന്ന ദുബായ് ടൂറിസം, ഹോസ്പിറ്റാലിറ്റി, ഹോട്ടല്‍ മാനേജ്‌മെന്റ്, ഇവന്റ് മാനേജ്‌മെന്റ്, കണ്‍സ്ട്രക്ഷന്‍ തുടങ്ങിയ മേഖലകളില്‍ വലിയ അവസരങ്ങളാണ് ദുബായിലുളളത്. കൂടാതെ റിയല്‍ എസ്‌റ്റേറ്റ്, എന്‍ജിനീയറിങ്, ആര്‍ക്കിടെക്ക്ച്ചര്‍, പ്രൊജക്ട് മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളിലും നിരവധി തൊഴില്‍ അവസരങ്ങള്‍ ദുബായില്‍ വര്‍ധിച്ച് വരുന്നുണ്ട്.
അതിനാല്‍ ഈ മേഖലകളില്‍ വൈദഗ്ധ്യമുളളവര്‍ക്ക് നിരവധി തൊഴില്‍ അവസരങ്ങളാണ് ദുബായില്‍ ഉളത്.ഈ മേഖലകളില്‍ വിദഗ്ധ പരിശീലനം ലഭിക്കുന്ന കോഴ്‌സുകള്‍ ചെയ്യുന്നവര്‍ക്ക് മികച്ച അവസരങ്ങളാണ് ഭാവിയില്‍ ദുബായില്‍ കാത്തിരിക്കുന്നത്.
Content Highlights: These Courses Helps More Job Oppertunities In Dubai
ദുബായില്‍ ഉയര്‍ന്ന ശമ്പളത്തിന് ജോലി വേണോ? ഈ മേഖലകളിലെ കോഴ്‌സുകള്‍ പഠിച്ചാല്‍ മതി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."