HOME
DETAILS

സ്വദേശി വത്കരണത്തിലേക്ക് നീങ്ങി യുഎഇയും; അർധവർഷ സ്വദേശിവത്കരണം ജൂൺ 30നകം പൂർത്തിയാക്കാൻ നിർദേശം

  
backup
April 27 2023 | 14:04 PM

uae-instructed-to-meet-target-on-emiratitation-before-june-30

അബുദാബി: സ്വദേശി വത്കരണത്തിന്റെ പാതയിലേക്കു കൂടുതൽ ചുവടുകൾ വെച്ച് യുഎഇ. യുഎഇയിലെ സ്വകാര്യ സ്ഥാപനങ്ങൾക്ക് നിർബന്ധമാക്കിയ സ്വദേശിവത്കരണത്തിന്റെ അർധവർഷ സ്വദേശിവൽക്കരണ അനുപാതം (1%) ജൂൺ 30നകം പൂർത്തിയാക്കണമെന്ന് നിർദേശം. മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റേതാണ് കർശന നിർദേശം. നിയമം നടപ്പിലാക്കാത്തവരെ കാത്തിരിക്കുന്നത് കനത്ത പിഴയാണ്.

50 ജീവനക്കാരിൽ കൂടുതലുള്ള സ്ഥാപനങ്ങൾ വർഷത്തിൽ 2% സ്വദേശിവൽക്കരണം നടത്തണമെന്നാണു നിയമം. ഒരു ശതമാനം ജൂണിലും ഒരു ശതമാനം ഡിസംബറിലും പൂർത്തിയാക്കണം. ഇതിലെ ആദ്യ ഒരു ശതമാനമാണ് ജൂൺ 30നകം പൂർത്തിയാക്കണമെന്ന് നിർദേശം നൽകിയിരിക്കുന്നത്. നിയമനം നൽകാത്ത ഓരോ സ്വദേശിക്കും മാസത്തിൽ 7000 ദിർഹം വീതം 6 മാസത്തിന് 42,000 ദിർഹം പിഴ ഈടാക്കും.

നിയമ ലംഘകർക്കുള്ള പിഴ വർഷത്തിൽ 1000 ദിർഹം വീതം വർധിപ്പിക്കുമെന്നും മന്ത്രാലയം ഓർമിപ്പിച്ചു. അതേസമയം, സ്വദേശിവതകരണം നിർദേശിച്ച ശതമാനത്തിന് മുകളിൽ നടപ്പിലാക്കുന്നവർക്ക് ആനുകൂല്യവും അധികൃതർ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതൽ സ്വദേശിവൽക്കരണം നടപ്പാക്കിയ സ്വകാര്യ സ്ഥാപനങ്ങളെ തൗതീൻ പാർട്ണേഴ്സ് ക്ലബിൽ ചേർത്തു സർക്കാർ ഫീസിൽ 80% വരെ ഇളവ് നൽകുമെന്നാണ് പ്രഖ്യാപനം.

സ്വകാര്യ മേഖലയിൽ സ്വദേശി യുവതി യുവാക്കൾക്ക് ജോലി ലഭ്യമാക്കുന്നതിനായി 2022ൽ ആരംഭിച്ച നാഫിസ് പദ്ധതി പ്രകാരം വർഷത്തിൽ 2% സ്വദേശികളെ നിയമിക്കണം. എന്നാൽ ഇത് വർഷം തോറും വർധിപ്പിച്ച് 2026ൽ 10% ആക്കാനാണ് നീക്കം. കഴിഞ്ഞ വർഷം പദ്ധതി പ്രകാരം 28,700 സ്വദേശികൾ സ്വകാര്യമേഖലയിൽ ജോലിയിൽ പ്രവേശിച്ചിരുന്നു. മികച്ച പരിശീലനം നൽകിയാണു സ്വദേശികളെ സ്വകാര്യ മേഖലാ ജോലിക്കു പ്രാപ്തരാക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദേശീയ ചിഹ്‌നങ്ങള്‍ വാണിജ്യപരമായി ഉപയോഗിക്കുന്നത് തടയാന്‍ ഉത്തരവിറക്കി സഊദി

Saudi-arabia
  •  a month ago
No Image

ബംഗാളി നടിയുടെ പീഡന പരാതി സംവിധായകന്‍ രഞ്ജിത്തിനെതിരെ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  a month ago
No Image

ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ സംഘര്‍ഷം; കോഴിക്കോട് നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍

Kerala
  •  a month ago
No Image

സഹകരണം വര്‍ധിപ്പിക്കും; ഒമാന്‍ സുല്‍ത്താനുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി

oman
  •  a month ago
No Image

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തോടെ ബിജെപി കോണ്‍ഗ്രസ് ഡീല്‍ കൂടുതല്‍ വ്യക്തമായെന്ന് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

'ആര്‍.എസ്.എസ് ശാഖക്ക് കാവല്‍ നില്‍ക്കണം എന്ന് തോന്നിയാല്‍ കെ.പി.സി.സി പ്രസിഡന്റ് ഉണ്ട്'; പരിഹസിച്ച് മുഹമ്മദ് റിയാസ്

Kerala
  •  a month ago
No Image

ഇത്രയും കാലം ഛര്‍ദ്ദിച്ചതൊക്കെ വിഴുങ്ങണ്ടേ..?; സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തെ പരിഹസിച്ച് പത്മജ

Kerala
  •  a month ago
No Image

ആറ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടെ; പരിഹസിച്ച് കെ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സന്തോഷ് ട്രോഫി: കേരളം സുസജ്ജം

Kerala
  •  a month ago